ഏറ്റവും വലിയ ദുഃഖം അവനാണ്, ശബരീഷ് മരിച്ചിട്ടില്ല; അവന് ഏറ്റവും വലിയ പാഷൻ എന്ന് പറയുന്നത് ഹോട്ടൽ ആയിരുന്നു
തുശൂർ: ഗോകുലം ഗോപാലനെ അറിയാത്തവർ രാജ്യത്ത് ഉണ്ടോ എന്ന് സംശയം ആണ്. അറിയപ്പെടുന്ന ബിസിനസ്സുമാനാണ് അദ്ദേഹം. സിനിമാ നിർമാണ രംഗത്തും ഡിസ്റ്റ്ട്രിബ്യൂഷൻ രംഗത്തുമെല്ലാം ശോഭിയ്ക്കുന്ന ഗോകുലം ഗോപാലൻ സ്വപ്രയത്നം കൊണ്ടു നേടിയെടുത്തതാണ് ഇന്ന് കാണുന്നത് എല്ലാം.
ഇന്ന് തന്റെ നാല് തലമുറകൾക്കും, അതിനപ്പുറവും കഴിയാനുള്ള ആസ്തിയുണ്ട് അദ്ദേഹത്തിന്. ഗോകുലം ചിറ്റ്സിൽ തുടങ്ങി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന തന്റെ ബിസിനസ് തിരക്കുകകളിൽ ആണ് അദ്ദേഹം. സന്തോഷം നിറഞ്ഞ കുടുംബജീവിതമാണ് എങ്കിലും ഇളയമകൻ ശബരീഷിന്റെ മരണം ഉണ്ടാക്കിയ വേദന അദ്ദേഹത്തെ വേട്ടയാടാറുണ്ട്. എന്നാൽ മകൻ മരിച്ചിട്ടില്ല അവൻ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഹോട്ടലിന് പ്രാധാന്യം കൊടുക്കുന്നത് അവന്റെ ഓർമ്മ വച്ചിട്ടാണ്, അവൻ എന്റെ പിന്നാലെയുണ്ട് അവന്റെ ആത്മാവിന് ഏറ്റവും സന്തോഷം നല്കുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. കുറേ ഹോട്ടലുകൾ എടുത്തിട്ട് അതിന്റെ പേര് ഗോകുലം ഹോട്ടൽസ് എന്ന് ആക്കുന്നതാണ്. അതിനെക്കുറിച്ച് എനിക്ക് കൂടുതൽ സംസാരിക്കാൻ ആകില്ല. കാരണം അവന്റെ വികാരം ആയിരുന്നു ഹോട്ടൽസ്. ഞാൻ ഏതു ഹോട്ടൽ കണ്ടാലും അവനെ ആണ് ഓർക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ ശക്തി ആയിരുന്നു. അത് ദൈവം എടുത്തു. പക്ഷേ ദൈവം എനിക്ക് അവനെ ഒപ്പം തന്നെ നിർത്തുന്നുണ്ട്- ഗോകുലം ഗോപാലൻ വികാരാധീനൻ ആകുന്നു.
സിനിമ എന്റെ സ്വപ്നമായിരുന്നു. വിജയ് യുടെ അച്ഛൻ എസ് എ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത സിനിമയാണ് ഞാൻ ഏറ്റവുമാദ്യം നിർമിച്ചത്. ആദ്യത്തെ ഒന്നോ രണ്ടോ സിനിമ നിർമിച്ചുകഴിഞ്ഞാൽ ഞാൻ നിർത്തുമെന്നാണ് ഭാര്യ കരുതിയത്. പക്ഷെ പിന്നീട് പിടിവിട്ടു. പഴശ്ശിരാജ എന്ന സിനിമ നിർമിച്ചത് ലാഭം പ്രതീക്ഷിച്ചല്ല. ബ്രീട്ടീഷുകാരെ ഇന്ത്യയിൽ നിന്നും തുരത്താൻ ഏറ്റവും ആദ്യം മുന്നിട്ടുനിന്ന രാജാവാണ് പഴശ്ശി. പക്ഷെ ഇന്ത്യയുടെ ചരിത്രത്തിലൊന്നും അദ്ദേഹത്തിന്റെ പേര് കാര്യമായി കണ്ടില്ല. ആ വിഷമത്തിലാണ് പഴശ്ശിരാജ നിർമിച്ചത്. അഭിനയമായിരുന്നു മോഹം. ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. പക്ഷെ ഒരു മുഴുനീള റോൾ ചെയ്ത്, എല്ലാ കഴിവും പുറത്തെടുക്കണം എന്നാണ് എന്റെ ആഗ്രഹം. അതുകൂടെ കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കും എന്നാണ് മുൻപൊരിക്കൽ ബിഹൈൻഡ് വുഡ്സിനോട് അദ്ദേഹം പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment