സാരിയുടുത്ത് മുല്ലപ്പൂ വെച്ചാല്‍ കല്യാണം കഴിച്ചാലോ എന്ന് തോന്നും! പക്ഷേ, പെട്ടെന്ന് അത് മാറും! വിവാഹത്തെക്കുറിച്ച് അനുശ്രീ
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് കണ്ടവരാരും രാജശ്രീയെന്ന ക്യാരക്ടര്‍ മറക്കാനിടയില്ല. അരുണേട്ടാ എന്ന വിളിയുമായെത്തിയ നാടന്‍ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് അനുശ്രീ ആയിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രിയങ്കരിയായി മാറുകയായിരുന്നു അനുശ്രീ. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.
നാളിത്രയായിട്ടും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മലയാള സിനിമയിലെ യുവതാരവും അനുശ്രീയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. നിങ്ങളൊന്നിച്ചാല്‍ നല്ലതായിരിക്കുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഗോസിപ്പ് ചര്‍ച്ചകള്‍ സജീവമായപ്പോഴും ഇരുവരും പ്രതികരിച്ചിരുന്നില്ല.
സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നു. കല്യാണം കഴിക്കണമെന്നോ, കഴിക്കേണ്ടെന്നോ പ്ലാന്‍ ചെയ്തിട്ടില്ല. കയ്യാലപ്പുറത്തെ തേങ്ങയാണ്. അങ്ങോട്ട് വീഴണോ, ഇങ്ങോട്ട് വീഴണോ എന്ന ചിന്തയിലാണെന്നായിരുന്നു അനുശ്രീ പറഞ്ഞത്.
അതെന്താണ് കയ്യാലപ്പുറത്തെ തേങ്ങ എന്ന് പറഞ്ഞതെന്നായിരുന്നു ലക്ഷ്മി നക്ഷത്രയുടെ ചോദ്യം. ചില സമയത്ത് ഫോട്ടോ ഷൂട്ടിനൊക്കെ വേണ്ടി സാരിയുടുത്ത്, മുല്ലപ്പൂവൊക്കെ വെച്ച് നില്ക്കുമ്പോള് അയ്യോ കല്യാണം കഴിച്ചാലോ എന്ന് തോന്നും. ഫോട്ടോ ഷൂട്ട് കഴിയുമ്പോള്‍ അതങ്ങ് മാറും. അതെന്താ തോന്നല്‍ മാറുന്നതെന്ന് അറിയില്ല. അനുശ്രീയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാറുള്ളതാണ്.
Catch Me If You Can: 16-ാം വയസിൽ പൈലറ്റ്, ഡോക്ടർ, ടീച്ചർ ആയ കള്ളൻ; ഇന്ന് പോലീസിന് ക്ലാസെടുക്കുന്നു
അടുപ്പിച്ച് കുറച്ച് ഫോട്ടോ ഷൂട്ട് നടത്തൂ എന്ന കമന്റ് വന്നപ്പോള്‍ എന്നാലും വേണ്ട എന്ന് തോന്നും. രാവിലെ വേണമെന്ന് തോന്നിയാലും വൈകിട്ട് വേണ്ടെന്ന തോന്നിയാല്‍ പ്രശ്നമല്ലേ എന്നായിരുന്നു അനുശ്രീ ചോദിച്ചത്. അത് ശരിയാണ്, അങ്ങനെയെങ്ങാനും തോന്നിയാല്‍ പാടുപെടുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
കല്യാണം കഴിഞ്ഞ സുഹൃത്തുക്കളില്‍ കുറച്ചുപേര്‍ക്ക് നല്ല അഭിപ്രായമുണ്ട്. കുറച്ചുപേര്‍ക്ക് മോശം അഭിപ്രായങ്ങളാണ്. കല്യാണം മോശം കാര്യമാണെന്ന ചിന്താഗതിയൊന്നും എനിക്കില്ല. ഇപ്പോള്‍ തന്നെയാണെങ്കിലും, പേരന്സിനൊപ്പമാണെങ്കിലും സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്. പിന്നെന്തിന് റിസ്ക്കെടുക്കണം എന്ന ഒരു പേടിയുണ്ട്. എപ്പോഴെങ്കിലും ഇതേ ഹാപ്പിനെസ്സോടെ മുന്നോട്ട് പോവാന്‍ പറ്റുന്നൊരാളെ കിട്ടിയാല്‍ ചിലപ്പോള്‍ ഉണ്ടാവുമായിരിക്കും. ഇല്ലെങ്കില്‍ ഉണ്ടാവില്ല. നോണ്‍ വെജ് കഴിക്കാറുണ്ടാറെങ്കിലും കല്യാണത്തിന് പോയാല്‍ സദ്യ കഴിക്കാനാണ് ഇഷ്ടമെന്നും അനുശ്രീ പറഞ്ഞിരുന്നു. നോബിയും ശശാങ്കനും ബിനു അടിമാലിയും അനുശ്രീയുടെ മറുപടിക്ക് കൗണ്ടര്‍ നല്കുന്നുണ്ടായിരുന്നു.
@All rights reserved Typical Malayali.
Leave a Comment