ഇതാണോ സംയുക്ത വര്‍മയ്ക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട്? ഈ സെല്‍ഫിയില്‍ എല്ലാമുണ്ട്! ഒറ്റത്തവണയേ ഉള്ളൂ, അത് നന്നായി ഉപയോഗിക്കൂ എന്ന് നടി
സോഷ്യല്‍ മീഡിയ യുഗം ആരംഭിച്ചതിന് ശേഷം ആരാധകര്‍ക്ക് കിട്ടിയ നല്ല ഗുണങ്ങളിലൊന്നാണ്, തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ജീവിതം നേരിട്ട് അറിയാന്‍ സാധിക്കുന്നു എന്നത്. സിനിമയിലും ടിവിയിലും മാത്രം കണ്ടിരുന്ന താരങ്ങളുടെ ജീവിതം എങ്ങനെയാണ് എന്ന കൗതുകത്തിന് ഉത്തരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രകടമാണ്. ഏറെ വൈകിയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സംയുക്ത വര്‍മയും.
ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന സംയുക്തയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞിരുന്നത് വല്ലപ്പോഴും ഏതെങ്കിലും മാസികയിലും വിശേഷ ദിവസങ്ങളില്‍ ടിവിയിലും നല്‍കുന്ന അഭിമുഖങ്ങളിലൂടെയായിരുന്നു. എന്നാല്‍ കാലത്തിനൊപ്പം മാറിയ സംയുക്തയും അത്രയ്‌ക്കൊന്നും അല്ലെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
യോഗയോടുള്ള തന്റെ ഭ്രമത്തെ കുറിച്ചാണ് സംയുക്ത വര്‍മ കൂടുതലും പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. അതിനിടയില്‍ കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പങ്കുവച്ചിരിയ്ക്കുന്നത് നടിയ്ക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ്.
കുട്ടിത്തം നിറഞ്ഞ ഒരു ക്ലോസ് അപ് ക്യൂട്ട് സെല്‍ഫിയ്‌ക്കൊപ്പമാണ് പോസ്റ്റ്. ഒരു കണ്ണ് ലോലി പോപ്പുകൊണ്ട് മറച്ചുവച്ച്, മറുകണ്ണ് ഇറുക്കി പിടിച്ച് കുറുമ്പോടെ ചിരിക്കുന്ന സംയുക്തയെ ചിത്രത്തില്‍ കാണാം. ജീവിതം ആസ്വദിയ്ക്കുകയാണ് എന്ന് പ്രകടമാക്കുന്നതാണ് ചിത്രം. ‘ഒറ്റത്തവണ കിട്ടുന്ന ഓഫറാണ് ജീവിതം, അത് നന്നായി ആസ്വദിയ്ക്കൂ’ എന്നാണ് ചിത്രത്തിനൊപ്പം സംയുക്ത കുറിച്ചത്. മഞ്ജു വാര്യര്‍ അടക്കം പല സെലിബ്രിറ്റികളും ചിത്രത്തിന് ലൈക്ക് അടിച്ചിട്ടുണ്ട്.
പത്തുവര്‍ഷത്തിനിടയില്‍ വെറും പത്തൊന്‍പതോളം സിനിമകളില്‍ മാത്രമേ സംയുക്ത വര്‍മ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, അഭിനയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ ഇന്നും സംയുക്ത മലയാളികളുടെ എവര്‍ഗ്രീന്‍ ഹിറ്റ് നായികയാണ്. സംയുക്തയുടെ തിരിച്ചുവരവിന് ഇടക്കാലത്ത് പ്രേക്ഷകര്‍ വലുതായി ആഗ്രഹിച്ചിരുന്നുവെങ്കിലും, അഭിനയത്തോട് ഇനി സംയുക്തയ്ക്ക് താത്പര്യമില്ല എന്ന് ബിജു മേനോന്‍ പല ആവര്‍ത്തി പറഞ്ഞതോടെ ആ മുറവിളി അവസാനിച്ചു.
@All rights reserved Typical Malayali.
Leave a Comment