നിന്നെ ഓര്‍ക്കാതെ ഒരു സെക്കന്‍ഡ് പോലുമില്ല! ഏറ്റവും വേദനയേറിയ ദിവസത്തെക്കുറിച്ച് സീമ ജി നായര്‍
ശരണ്യ ശശിയും നന്ദു മഹാദേവയുമായി ആത്മബന്ധമുണ്ട് സീമ ജി നായര്‍ക്ക്. ക്യാന്‍സറിനോട് പൊരുതി അവര്‍ യാത്രയായപ്പോള്‍ ആ വേദന പങ്കുവെച്ച് സീമ എത്തിയിരുന്നു. ശരണ്യയുടെ അമ്മയും നന്ദുവിന്റെ അമ്മയും എനിക്ക് സഹോദരിമാരെപ്പോലെയാണെന്നും സീമ പറഞ്ഞിരുന്നു. ഇപ്പോഴിതാ ശരണ്യയെക്കുറിച്ചുള്ള സീമയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ ദിവസം ആയിരുന്നു. എന്റെ വീട്ടിൽ നിന്നും ഇന്നലെ ഒട്ടും മാറി നില്ക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എന്നിട്ടും ഞാൻ തിരുവനന്തപൂരത്തിന് പോയി. ശരണ്യയുടെ പേരിൽ ഇന്നലെ ആർസിസിയുടെ മുന്നിൽ അന്നദാനം ഉണ്ടായിരുന്നു. അവിടെ ഞാൻ എത്തിയില്ലെങ്കിൽ മനസമാധാനം ഉണ്ടാവില്ല. അവിടെ നന്ദൂട്ടന്റെ ‘അമ്മ ലേഖയും, മനോജും, ശോഭപ്രിയയും, വിനോദ് ചേട്ടനും എല്ലാം കാത്തു നിന്നിരുന്നു. ശരണ്യയുടെ ‘അമ്മ അവൾക്കു വേണ്ടി പ്രാർത്ഥനയുമായി തിരുവണ്ണാമലയിൽ ആയിരുന്നു.
ആ ചടങ്ങിന് ശേഷം വീണ്ടും എറണാകുളത്തിന് ഇന്ന് വീണ്ടും തിരുവനന്തപൂരത്തിന് പോണം .ഇന്നലെ അവൾക്കു വേണ്ടി ഞാൻ അവിടെയെത്താതിരിക്കാൻ പറ്റുമോ. ഇന്നലെ ലേഖയുടെ കൂടെ ഒരു ചിത്രം എടുക്കുമ്പോൾ ഓർമ വന്നത് നന്ദുട്ടന്റെ വാക്കുകൾ ആയിരുന്നു യെശോദാമ്മയും ദേവകിയും. അങ്ങനെ തന്നെ ആവട്ടെ ജീവിതാവസാനം വരെ എന്നായിരുന്നു സീമ കുറിച്ചത്.
എന്റെ സഹോദരിയ്ക്ക് പകരം ആരും ഇല്ല ഈ ലോകത്തിൽ .അത്രയും നിർമലമായ സ്നേഹം. അത് അനുഭവിച്ച് അറിഞ്ഞവർക്ക് മനസിലാവും. മുൻപ് ഞാൻ സങ്കടം കൊണ്ട് കരയുമായിരുന്നു. എനിക്ക് ഒരു അനുജത്തിയോ ചേച്ചിയോ ഇല്ല എന്നും പറഞ്ഞ്. ഞാൻ ഒരു മോൾ ആയിരുന്നു, പക്ഷെ, ഇപ്പോൾ എന്റെ നന്ദു എനിക്ക് തന്നു എന്റെ സഹോദരിയെ, എന്റെ സീമയെ. എന്റെ പ്രിയപെട്ടവൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് ഈശ്വരന്മാരോട് പ്രാർത്ഥിക്കുന്നു എന്നായിരുന്നു സീമയോട് ലേഖ പറഞ്ഞത്.
എന്റെ പ്രിയപ്പെട്ടവൾ എന്നിൽ നിന്ന് ഒരു ശരീരം മാത്രമായിട്ട് പോയിട്ട് ഇന്നേക്ക് മൂന്ന് വർഷം. മൂന്ന് വർഷം മുൻപുള്ള ഈ ദിവസത്തെക്കുറിച്ച് ഓർക്കാൻ വയ്യ, എന്നാൽ ഓർക്കാതിരിക്കാൻ പറ്റുമോ. അതും പറ്റില്ല. ഇന്നലെയെന്നോണം എല്ലാം മനസ്സിലുണ്ട്. അന്നനുഭവിച്ച അതേ വേദന ഇന്നും എന്റെ നെഞ്ചിലുണ്ട്. എന്റെ മാത്രം അല്ല നിന്നെ സ്നേഹിച്ച എല്ലാരുടെയും മനസ്സിൽ അതുണ്ട്. ഞാൻ എന്റെ ജീവിതത്തിൽ കണ്ട ശക്തയായ പോരാളിയായിരുന്നു നീ.
ബ്രെയിൻ ട്യൂമർ ഓരോ പ്രാവശ്യവും പിടിമുറുക്കുമ്പോൾ, ശക്തമായി അതിനെ എതിരിട്ടുകൊണ്ടു നീ തിരിച്ചു വന്നുകൊണ്ടേയിരുന്നു. ശാരുവും, ട്യൂമറും തമ്മിലുള്ള പോരാട്ടം. ഒടുവിൽ എതിരാളി തന്നെ ജയിച്ചു. എന്നെന്നേക്കുമായി നീ ഞങ്ങളിൽ നിന്നും വിട്ടകന്നു. നിന്നെ ഓർക്കാത്ത ഒരു സെക്കൻഡ് പോലും എനിക്കില്ല. എവിടെ തിരിഞ്ഞാലും നിന്റെ കാര്യമാണ്. നിന്റെ ‘അമ്മ ദൂരെയൊരു ക്ഷേത്രത്തിൽ നിനക്കായി പ്രാർത്ഥിക്കാൻ പോയിരിക്കുകയായാണ്. ഞാനും നിന്റെ ഓർമകളും പേറി തിരുവനന്തപുരത്തിന് വന്നു കൊണ്ടിരിക്കുന്നു. അവിടെ നിനക്ക് വേണ്ടി ഇത്തിരി കാര്യങ്ങൾ ഉണ്ട്. മോളേ മിസ് യൂ എന്നായിരുന്നു ശരണ്യയെക്കുറിച്ച് സീമ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment