പതിനൊന്ന് മാസത്തെ വ്യത്യാസമേയുള്ളൂ, പ്രണയ വിവാഹമല്ല, വിവാഹത്തിന് ശേഷമാണ് പ്രണയം; ഭര്‍ത്താവിനൊപ്പമുള്ള റൊമാന്റിക് ചിത്രവുമായി ഐശ്വര്യ രാജീവ്

ഇത് പ്രണയ വിവാഹങ്ങളുടെ കാലമാണല്ലോ. അറേഞ്ച് ചെയ്ത് നടത്തുന്ന വിവാഹങ്ങള്‍ തീരെ കുറഞ്ഞു. അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പറഞ്ഞാലാണ് ഇപ്പോള്‍ ആളുകള്‍ക്ക് കൗതുകം. അതെ, ഐശ്വര്യ രാജീവിന്റെയും അര്‍ജുന്റെയും അറേഞ്ച്ഡ് മാര്യേജാണ്. വിവാഹത്തിന് ശേഷമാണ് ഇരുവരും പ്രണയിക്കുന്നത്. ആ പ്രണയ നിമിഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ നടി

മാലിദ്വീപില്‍ ആഘോഷിച്ച ഹണിമൂണിന് ഇടയിലുള്ള ഒരു മനോഹര ചിത്രമാണ് ഇപ്പോള്‍ നടി പങ്കുവച്ചിരിയ്ക്കുന്നത്. ‘പ്രണയത്തിനും സമന്വയത്തിനും ഇടയില്‍’ എന്ന ക്യാപ്ഷനോടെയാണ് റൊമാന്റിക് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. സ്‌നേഹം അറിയിച്ച് ഒരുപാട് കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

മാട്രമോണി വഴിയാണ് അര്‍ജുനും ഐശ്വര്യയും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. പ്രണയമല്ല, വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണ് എന്ന് വാര്‍ത്ത പുറത്തുവിട്ടപ്പോള്‍ തന്നെ ഐശ്വര്യ പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹവും അതിന് ശേഷമുള്ള ആഘോഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ദുബായില്‍ ജോലി ചെയ്യുന്ന എന്‍ജിനിയറാണ് അര്‍ജുന്‍. വിവാഹ ശേഷം നല്‍കിയ ഒരു ക്യു ആന്റ് എ യില്‍ ഭര്‍ത്താവിനെ കുറിച്ച് ഐശ്വര്യ വാചാലയായിരുന്നു. ഷോര്‍ട്ട് ടെംപഡ് അല്ല, ആള് ഭയങ്കര കൂളാണ്. ഞങ്ങള്‍ തമ്മില്‍ പതിനൊന്ന് മാസത്തെ വ്യത്യാസം മാത്രമേയുള്ളൂ, എന്നാലും ചേട്ടന്‍ എന്ന് തന്നെയാണ് വിളിക്കുന്നത്. അവധി കഴിഞ്ഞ് ചേട്ടന്‍ ഉടന്‍ ഖത്തറിലേക്ക് പോകും എന്നും, അധികം വൈകാതെ താനും അങ്ങോട്ട് സെറ്റില്‍ഡ് ആവും എന്നും ഐശു പറഞ്ഞിരുന്നു.

ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയതാണ് ഐശ്വര്യ രാജീവ്. നിരവധി സീരിയലുകളിലും വിരലിലെണ്ണാവുന്നത്ര സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഐശുവിനെ സ്റ്റാര്‍ ആക്കിയത് സ്റ്റാര്‍ മാജിക് ഷോ ആണ്. വിവാഹ ശേഷം ഐശു അഭിനയത്തിലും സ്റ്റാര്‍ മാജിക്കിലും ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍, അത് ഐശുവിന്റെ പ്രൊഫഷനാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കിലേക്ക് പോകുന്നതിലോ അഭിനയിക്കുന്നതിലോ തടസ്സമില്ല, പക്ഷേ താനും ഖത്തറിലേക്ക് പോകുന്നു എന്ന് ഐശു പറഞ്ഞതോടെ ആ ചോദ്യത്തിനുള്ള ഉത്തരമായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *