മക്കളെ സ്വന്തം നെഞ്ചോട് ചേർത്ത് നയൻ‌താര … വിക്കി പറഞ്ഞത് സത്യം, ലേഡി സൂപ്പര്‍ സ്റ്റാര്‍ വീട്ടില്‍ ഇങ്ങനെയാണ്! വാടകഗര്‍ഭമാണെങ്കിലും അമ്മ അമ്മയല്ലേ; ഇതൊരു വല്ലാത്ത ഫീലിങ്‌സ് ആണ് എന്ന് ആരാധകര്‍

നൂറ്റൊന്ന് മാര്‍ക്ക് തന്നെ

നയന്‍താര എന്ന അമ്മയ്ക്ക് വിഘ്‌നേശ് ശിവന്‍ നല്‍കുന്നത് നൂറില്‍ നൂറ്റൊന്ന് മാര്‍ക്കാണ്. അത് എത്രത്തോളം യോജിക്കുന്നു എന്ന് പുതിയ ചിത്രങ്ങള്‍ ബോധ്യപ്പെടുത്തി തരും

അമ്മ – അമ്മ തന്നെയാണ്

വാടക ഗര്‍ഭധാരണത്തിലൂടെയാണ് നയന്‍താര ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത് എങ്കിലും, പേറ്റ് നോവറിഞ്ഞില്ല എങ്കിലും അമ്മ അമ്മയല്ലാതെ ആവില്ലല്ലോ എന്നാണ് ആറാധകര്‍ പറയുന്നത്

പെറ്റുവളര്‍ത്തുന്നവള്‍ മാത്രമല്ല, പോറ്റി വളര്‍ത്തുന്നവളും അമ്മയാണ്. അതുകൊണ്ട് തന്നെ മക്കളോടുള്ള നയന്‍താരയുടെ സ്‌നേഹം നൂറ് ശതമാനം പവിത്രമാണെന്ന് ആരാധകര്‍ പറയുന്നു.

അത് സാക്ഷ്യപ്പെടുത്തുന്നതാണ് നടി ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്ന ഈ ചിത്രങ്ങള്‍. രണ്ട് മക്കള്‍ക്കുമൊപ്പമുള്ള മനോഹരമായ ഏതാനും നിമിഷങ്ങള്‍.

ജോലിക്ക് പോകുന്നതിന് മുന്‍പ്

ജോലിക്ക് പോകുന്നതിന് മുന്‍പ്

ജോലിയ്ക്കായി വീട്ടില്‍ നിന്ന് പോകുന്നതിന് മുന്‍പുള്ള ഏതാനും നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് നയന്‍താര ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

വല്ലാത്ത ഫീലിങ് ആണ്

എടുത്ത് ലാളിച്ചും കൊഞ്ചിച്ചും കൂടെ കളിച്ചും നയന്‍താര മക്കള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഈ ചിത്രങ്ങളില്‍ വല്ലാത്ത ഒരു തരം നല്ല ഫീലിങ് അനുഭവപ്പെടുന്നു എന്നാണ് ആരാധകര്‍ പറയുന്നത്

മൂന്ന് പേരും ക്യൂട്ട്

വീട്ടില്‍ എത്തിയാല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ അല്ല, നയന്‍താര എന്ന അമ്മ തന്നെയാണ്. ചിത്രത്തില്‍ മൂന്ന് പേരും ലുക്കിങ് ക്യൂട്ട് എന്നാണ് വേറെ കുറേ കമന്റുകള്‍

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *