ഒരു വേദനയും നിസാരമല്ല! അസുഖം അറിഞ്ഞ് മൂന്നാമത്തെ ആഴ്ച വിയോഗം! ലാവണ്യയെക്കുറിച്ചുള്ള വേദന പങ്കിട്ട് പ്രിയപ്പെട്ടവര്‍
ജീവിതത്തെക്കുറിച്ച് വളരെ പോസിറ്റീവായ സംസാരിച്ച് റേഡിയോയിലും വീഡിയോകളിലുമൊക്കെ സംസാരിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയതാണ് ആര് ജെ ലാവണ്യ. റീല്‍സ് വീഡിയോയിലൂടെ ജീവിതവിശേഷങ്ങളും അവര്‍ പങ്കുവെക്കാറുണ്ടായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ലാവണ്യ ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവര്‍. ജാസി ഗിഫ്റ്റ്, ആര്‍ജെ അമന് തുടങ്ങിയവരെല്ലാം ലാവണ്യയെക്കുറിച്ചുള്ള പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.
അമന് എന്ന് ആദ്യം വിളിച്ചവള്‍. എനിക്ക് ഈ പേര് തന്നവള്‍ ഇനി ഓര്‍മ്മ. അളിയാ വിട. ഒരു വേദനയും ചെറുതായി കാണരുത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തുക. മൂന്നാഴ്ചക്കുള്ളില്‍ ഇവള്‍ക്കിത് സംഭവിച്ചു. ക്യാന്‍സര്‍ എന്നായിരുന്നു അമന് കുറിച്ചത്. ലാവണ്യയുടെ ചിരിച്ച മുഖത്തോടെയുള്ള ഫോട്ടോയും അമന് പങ്കുവെച്ചിട്ടുണ്ട്. അയ്യോ, ഇതെന്താണ് പറ്റിയത്, വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു കമന്റുകള്‍.
ജാസി ഗിഫ്റ്റും ലാവണ്യയെക്കുറിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവളൊരു ദയാലുവായിരുന്നു. ആ അസാന്നിധ്യം വേദനാജനകമാണ്. എന്റെ സുഹൃത്ത് ലാവണ്യ വിടവാങ്ങിയ വിവരം വ്യസനത്തോടെ അറിയിക്കുന്നു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്നുമായിരുന്നു ജാസിയുടെ കുറിപ്പ്.
ഇതും കടന്നുപോവുമെന്ന ക്യാപ്ഷനോടെയായി ലാവണ്യ ആശുപത്രിയിലെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. രണ്ടാഴ്ചയ്ക്ക് മുന്‍പായിരുന്നു വീഡിയോ പങ്കുവെച്ചത്. എന്തൊരു പോക്കാണ് പോയതെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകള്‍.
ജീവിതത്തില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടാവും. എന്തൊക്കെ വന്നാലും നല്ലതിന് വേണ്ടിയിട്ടുള്ള തുടക്കമായിരിക്കില്ലേ മോശം അനുഭവം. ജിവിതം സിംപിളാണ്, കോംപ്ലിക്കേറ്റഡ് ആക്കരുത് എന്നായിരുന്നു ഒരു വീഡിയോയില്‍ ലാവണ്യ പറഞ്ഞത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ലാവണ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നമ്മളെ സ്നേഹിക്കുന്നവരും നമുക്ക് വേണ്ടപ്പെട്ടവരുമായ പലരും നമ്മളോട് തളരരുത് രാമന്‍കുട്ടി എന്ന് പറയാറില്ലേ. അപ്പോള്‍ നമുക്ക് കാര്യം പിടികിട്ടും. പക്ഷേ, പവര്ഫുളായിരിക്കുന്നതിന്റെ കിക്ക് എപ്പോഴാണ് നമുക്ക് കിട്ടുന്നതെന്നറിയുമോ, ലോകം മുഴുവന്‍ നമ്മളെ തളര്‍ത്താന്‍ വേണ്ടി ഒരുമ്പെട്ടിറങ്ങുമ്പോള്‍. സ്ട്രോംഗായിട്ടിരുന്നാല് ഒന്നും നമ്മളെ ബാധിക്കില്ല. ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും തളരില്ല. ജീവിതം നല്ലതാണ്, എപ്പോഴും പോസിറ്റീവായിരിക്കുക എന്നായിരുന്നു ഒരു വീഡിയോയില്‍ ലാവണ്യ പറഞ്ഞത്. ഇതൊക്കെ കാണുമ്പോള്‍ കണ്ണ് നിറയുന്നുവെന്നായിരുന്നു താഴെ വന്ന കമന്റ്.
@All rights reserved Typical Malayali.
Leave a Comment