കെഎല്‍ ബ്രോ ബിജു ഋത്വിക്കിന്റെ പുതിയ നേട്ടം, 50 മില്യണ്‍ കടന്നതിന് കിട്ടിയ പ്ലേ ബട്ടന്റെ വില എത്ര കോടി; ഇനി ബിജുവിന്റെ ഒരു വീഡിയോയ്ക്ക് വരുന്ന വരുമാനം എത്ര?
സിനിമ താരങ്ങളെക്കാള്‍ ഇപ്പോള്‍ യൂത്ത് ആരാധകര്‍ ഉള്ളത് യൂട്യൂബ് താരങ്ങള്‍ക്കാണ് എന്ന് സംശയിക്കാതെ പറയാന്‍ സാധിയ്ക്കുംം. എണ്ണിയാല്‍ തീരാത്ത അത്രയും യൂട്യൂബ് ചാനലുകളുള്ള ഈ നാട്ടില്‍, ഏറ്റവും ടോപ്പില്‍ നില്‍ക്കുന്നത് ഒരു ഫാമിലി യൂട്യൂബ് ചാനല്‍ ആണ്. അത് മറ്റാരുമല്ല കെ എല്‍ ബ്രോ ബിജു ഋത്വിക്കും കുടുംബവും. അമ്മയും ഭാര്യയു മകനും മരുമകളും അടങ്ങുന്ന ബിജുവിന്റെ യൂട്യൂബ് ചാനലാണ് കേരളത്തിലെ നമ്പര്‍ വണ്‍.
ഇതിനോടകം സില്‍വര്‍ പ്ലേ ബട്ടനും ഗോള്‍ഡന്‍ ബട്ടനും ഡയമണ്ട് ബട്ടനും നേടിയ ബിജു അടുത്ത പ്ലേ ബട്ടനും വിജയകരമായി നേടിയിരിക്കുന്നു. അന്‍പത് മില്യണ്‍! അഞ്ച് കോടി കടന്നവര്‍ക്ക് കിട്ടുന്ന കസ്റ്റമൈസ്ഡ് പ്ലേ ബട്ടന് കിട്ടിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ബിജുവും കുടുംബവും. ഇന്ത്യയില്‍ തന്നെ ഈ പ്ലേ ബട്ടന് കിട്ടുന്ന ആദ്യത്തെ യൂട്യൂബര്‍ ആണ് കെ എല്‍ ബിജു ഋത്വിക്. അതും കേരളത്തില്‍ നിന്നുള്ള ഒരു മലയാളി ശബ്ദത്തിനാണ് എന്നറിയുമ്പോള്‍ വല്ലാത്ത അഭിമാനമുണ്ട് എന്ന് ബിജു പറയുന്നു.
ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ യൂട്യൂബിന്റെ സിഇഒ ആണ് പ്ലേ ബട്ടണ്‍ നല്‍കിയത്. ഇത് എനിക്ക് ഒറ്റയ്ക്ക് സാധ്യമായതല്ല, ഞങ്ങളുടെ കുടുംബത്തെ നിങ്ങള്‍ എല്ലാവരും സ്നേഹിച്ചതുകൊണ്ടും പിന്തുണച്ചതുകൊണ്ടും വന്നു ചേര്‍ന്നതാണ്. എല്ലാവര്ക്കും നന്ദി, ഇതുപോലെ പ്ലേ ബട്ടന് ഇനി കേരളത്തില്‍ ഓരോരുത്തര്‍ക്കും കിട്ടട്ടെ. ആദ്യത്തെ ആളെന്ന നിലയില്‍ അഭിമാനമുണ്ട് എന്നൊക്കെയാണ് ബിജുവും കുടുംബവും പറയുന്നത്.
ക്രിസ്റ്റലില്‍ പ്രത്യേകം കസ്റ്റമൈസ് ചെയ്ത് ഉണ്ടാക്കുന്ന മനോഹരമായ പ്ലേ ബട്ടനാണ് 50 മില്യണ്‍ കടക്കുമ്പോള്‍ കിട്ടുന്നത്. പത്ത് മില്യണ്‍ കടക്കുമ്പോള്‍ കിട്ടുന്ന ഡയമണ്ട് പ്ലേ ബട്ടന് നല്ല ഭാര്യവും വിലയും ഉണ്ട് എങ്കിലും അതിനെക്കാള്‍ ഭാരവും വിലയും ഉള്ളതാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഇതിനെത്രയോ അധികം വിലയുണ്ട് എന്ന് അവിടെ പറയുന്നുണ്ടായിരുന്നു. എന്നാല്‍ കൃത്യമായി എനിക്കൊന്നും അറിയില്ല, ഇതൊന്നും അറിയാതെയാണ് അവിടെ വരെ എത്തിയത്. എല്ലാത്തിനും കാരണം നിങ്ങളെല്ലാവരും ആണ്- ബിജു പറയുന്നു
എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല, ഇത്രയും വലിയ ഉയരത്തില്‍ എത്തുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇതിനൊക്കെ വേണ്ടി എങ്ങനെയാണ് അപ്ലേ ചെയ്യുന്നതെന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഡല്‍ഹിയില്‍ വച്ച് ഇത് വാങ്ങുമ്പോള്‍ ഞാന്‍ സംസാരിച്ചത് മലയാളത്തില്‍ തന്നെയാണ്. അവിടെ ഒരു ട്രാന്‍സിലേറ്റര്‍ ഉണ്ടായിരുന്നു. ഒന്നും അറിയാതെ എത്തപ്പെട്ടിട്ടും, എനിക്ക് നല്ല രീതിയില്‍ വലിയ സ്വീകരണമാണ് അവിടെ ലഭിച്ചത് എന്ന് ബിജു പറഞ്ഞു.
ഗൂഗിള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കസ്റ്റമൈസ് ചെയ്യുന്ന ഈ പ്ലേ ബട്ടന് യൂട്യൂബിന്റെ ഏറ്റവും വലിയ രണ്ടാമത്തെ അംഗീകാരമാണ്. 100 മില്യണ്‍ കടക്കുന്നതാണ് ഏറ്റവും വലിയ അംഗീകാരവും, പ്ലേ ബട്ടണും. നാല് കോടിക്ക് മുകളിലാണ് ഈ പ്ലേ ബട്ടന്റെ വില എന്നാണ് ഗൂഗിള്‍ വിവരം. ഇത്തരത്തില്‍ പ്ലേ ബട്ടന് ലഭിക്കുന്നത് കൊണ്ട് ബിജുവിന്റെ വീഡിയോയ്ക്ക് കൂടുതല്‍ അംഗീകാരവും ബ്രാന്റഡ് പരസ്യങ്ങളും അതിനനുസരിച്ച വരുമാനവും വന്നു ചേരും.
അന്‍പത് മില്യണ്‍ സബ്സ്ക്രൈബര്‍ ഉള്ള ഒരു യൂട്യൂബ് വ്ളോഗിന്റെ ഒരു വീഡിയോയ്ക്കുള്ള ശരാശരി വ്യൂ ഒരു മില്യണ്‍ ആയിരിക്കും. അങ്ങനെ വരുമ്പോള്‍ ഒരു വീഡിയോയ്ക്ക് കിട്ടുന്ന വരുമാനം നാല്പതിനായിരം മുതല്‍ നാല് ലക്ഷം വരെ ആയിരിക്കുമത്രെ
അന്‍പത് മില്യണ്‍ അടിച്ചു കഴിഞ്ഞാല്‍ പ്ലേ ബട്ടന് വെറുതേ അങ്ങ് കൊടുക്കുന്നതല്ല, അങ്ങനെയുള്ള ഒരു ചാനലിനെ യൂട്യൂബിന്റെ സെന്‍ട്രല്‍ ടീം വിശദമായി പഠിച്ച് അംഗീകരിച്ച ശേഷം മാത്രമേ അംഗീകാരം നല്‍കുകയുള്ളൂ. അതിന് പല ക്രൈറ്റീരിയകളും ഉണ്ട്. അങ്ങനെയുള്ള കടമ്പകള്‍ കടന്നാണ് കേരളത്തിലേക്ക് ഇന്ത്യയിലെ ആദ്യത്തെ അന്‍പത് മില്യണ്‍ പ്ലേ ബട്ടന് ബിജുവും കുടുംബവും കൊണ്ടുവന്നത് എന്നതാണ് അതിലെ അഭിമാനം.
@All rights reserved Typical Malayali.
Leave a Comment