ഇന്‍ഡസ്ട്രിയിലുള്ളൊരാള്‍ ജീവിതപങ്കാളിയായി വരണമെന്നത് ദൈവനിശ്ചയം! ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് സോന നായര്‍

ഇന്‍ഡസ്ട്രിയിലുള്ളൊരാള്‍ ജീവിതപങ്കാളിയായി വരണമെന്നത് ദൈവനിശ്ചയം! ഭര്‍ത്താവിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് സോന നായര്‍.സീരിയലുകളില്‍ എപ്പോഴും കരഞ്ഞിരിക്കുന്ന ക്യാരക്ടര്‍ ചെയ്യാനിഷ്ടമില്ല. അത്തരം പ്രൊജക്ടുകള്‍ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞിരുന്നു. അത് എഴുതി വന്നപ്പോള്‍ മറ്റെന്തൊക്കെയോ ആയതാണ്. സിനിമ ഫോക്കസ് ചെയ്യുന്നുണ്ടെങ്കിലും സീരിയലിനെ ഞാനൊരിക്കലും തള്ളിപ്പറയില്ലെന്നും സോന നായര്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെക്കുറിച്ചായിരുന്നു ആനി സോനയോടും ഉദയനോടും ചോദിച്ചത്. പ്രണയവിവാഹത്തെക്കുറിച്ചും, കരിയറിലെ സപ്പോര്‍ട്ടിനെക്കുറിച്ചും ഇരുവരും തുറന്ന് സംസാരിച്ചിരുന്നു.

ഒരുകുടയും കുഞ്ഞുപെങ്ങളും ടെലി സീരിയലിലൂടെ ആയിരുന്നു സോന നായരുടെ അഭിനയ ജീവിതം തുടങ്ങിയത്. ടിഎസ് സജിയായിരുന്നു സംവിധായകന്‍. വിമന്‍സ് കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. യൂണിവേഴ്‌സിറ്റി തലത്തില്‍ പാട്ടും ഡാന്‍സുമൊക്കെയായി പോവുമായിരുന്നു. കാലടി ഓമനയും അന്ന് സഹായിച്ചിട്ടുണ്ട്. അവര്‍ക്ക് എന്നെ അറിമായിരുന്നു. ക്ലാസ് കട്ട് ചെയ്ത് സിനിമയ്‌ക്കൊക്കെ പോവാറുണ്ടായിരുന്നുവെങ്കിലും അഭിനയ മേഖലയിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അഭിനയം അന്ന് സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു എന്ന് സോന പറയുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സോനയും ഉദയനും വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഗണേഷ് കുമാറിന്റെ സഹോദരിയായാണ് ആദ്യം അഭിനയിച്ചത്. ഒരു കുടയും കുഞ്ഞുപെങ്ങളും ചെയ്ത സമയത്ത് തന്നെ എല്ലാവരും എന്നെ ശ്രദ്ധിച്ചിരുന്നു. അതിന് ശേഷം നിരവധി ടെലി സീരിയലുകളിലേക്ക് അവസരം ലഭിച്ചിരുന്നു. വീട്ടുകാര്‍ക്കും ഞാന്‍ അഭിനയിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലായിരുന്നു. ഡിഗ്രിക്ക് ചേരാന്‍ പോവുമ്പോള്‍ അഭിനയത്തിന് ബ്രേക്കിട്ടോളാനായിരുന്നു അമ്മ പറഞ്ഞത്.

തൂവല്‍ക്കൊട്ടാരമായിരുന്നു ബ്രേക്കിന് ശേഷം അഭിനയിച്ചത്. സിനിമാജീവിതം തുടങ്ങുന്നത് അതോടെയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇരുത്തിക്കൊണ്ട് പുകഴ്ത്തി പറയുകയാണെന്ന് കരുതരുത്. ഇദ്ദേഹമായത് കൊണ്ടാണ് ഇപ്പോഴും ഈ മേഖലയില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. ഇന്‍ഡസ്ട്രിയിലുള്ള ഒരാള്‍ തന്നെ ജീവിതപങ്കാളിയായി വരണമെന്നത് ദൈവനിശ്ചയമാവും. വീട്ടുകാരെന്തായാലും സിനിമയിലുള്ളൊരാളെ തിരഞ്ഞെടുക്കില്ല എന്നും സോന പറഞ്ഞിരുന്നു.

സോനയുമായി പ്രണയത്തിലായതിനെക്കുറിച്ചും ആനി ഉദയനോട് ചോദിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങി, സോന വീട്ടിലേക്ക് വരാന്‍ കാരണമായത് അതായിരുന്നു. കാശിന്റെ പ്രശ്‌നമുണ്ട്, വണ്ടി പടിഞ്ഞാറോട്ട് പോയിട്ടുണ്ട്. നിങ്ങള്‍ ഇവിടെ താമസിക്കണം എന്നായിരുന്നു പറഞ്ഞത്. സോമന്‍ ചേട്ടന്‍ ഇത് പറ്റിക്കലാണെന്ന് പറഞ്ഞ് തിരികെ പോവുകയായിരുന്നു. അതിനിടയില്‍ ഷൂട്ട് മുടങ്ങില്ല, പൈസ വന്നു എന്നുള്ള വിവരവും ലഭിച്ചിരുന്നു. അങ്ങനെ അവിടെ തുടരാന്‍ തീരുമാനിച്ചു. ആ സമയത്താണ് സോനയുടെ അച്ഛനുമായി പരിചയത്തിലായത്.

ആദ്യം സാര്‍ എന്നായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിരുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കവെ സോന ഇടയ്ക്ക് വന്ന് പോവുന്നുണ്ടായിരുന്നു. അച്ഛന്‍ അന്ന് വിശദമായി പരിചയപ്പെട്ടിരുന്നു. പിറ്റേ ദിവസം ഞാന്‍ അമ്പലത്തില്‍ പോവാന്‍ നില്‍ക്കുമ്പോള്‍ അഞ്ച് രൂപ നേര്‍ച്ചയായി ഇടാന്‍ തന്നു. ഷര്‍ട്ട് ഊരാന്‍ പാടായതിനാലാണ് അദ്ദേഹം അമ്പലത്തിലേക്ക് കയറാതിരുന്നത്. പുറത്ത് നിന്ന് തൊഴുത് അഞ്ച് രൂപ എന്റെ കൈയ്യില്‍ തരികയായിരുന്നു. അമ്പലത്തിനകത്ത് കയറിയ ഞാന്‍ ആ അഞ്ച് രൂപ വെച്ച് എന്നെ ഉഴിഞ്ഞാണ് ഇട്ടത്. ഇന്നുവരെ ഒരു പ്രണയമോ അങ്ങനെയൊരു കാര്യമൊന്നും ഇല്ലായിരുന്നു. ദൈവനിശ്ചയമായിരിക്കും അതെന്നാണ് തോന്നിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *