സഹോദരനെ കുറിച്ച് കലാഭവന്‍ മണി അന്ന് പറഞ്ഞ ആ വാക്കുകള്‍: ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകന്
നടന് കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. സംഭവത്തില്‍ സത്യഭാമയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കലാഭവന്‍ മണിയും സഹോദരനും തമ്മുള്ള ഹൃദയബന്ധത്തെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ റഫീഖ് സീലാട്ട് എഴുതിയ കുറിപ്പ് ശ്രദ്ധേയമായി മാറുന്നത്.
മണിയും സഹോദരനും തമ്മിലുള്ള സഹോദര സ്നേഹത്തിന്റെ സ്വഭാവ വിശേഷണങ്ങൾ ഒരു സുഹൃത്തിലും പ്രണയിനിയിൽ പോലും ഒരുപക്ഷെ നമുക്ക് കാണാൻ കഴിഞ്ഞെന്ന് വരില്ല. സഹോദരങ്ങൾ തമ്മിൽ ഐക്യമുണ്ടെങ്കിൽ പുറമേ നിന്നും ആരുടേയും പിന്തുണ പോലും ഒരാൾക്കും ആവശ്യമില്ലെന്നുമാണ് സീലാട്ട് കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രണ്ട് ആളുകൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട അഭേദ്യമായ ബന്ധമായിരുന്നു മണിയുടേയും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ രാമകൃഷ്ണന്റേതും. എന്ന് ആദ്യകാലങ്ങളിൽ ഞാൻ മണിയെ കാണുവാൻ ചാലക്കുടിയിലുള്ള അദ്ദേഹത്തിന്റെ ആ പഴയ തറവാട് വീട്ടിൽ പലപ്പോഴും പോയിരുന്നപ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നത്.
മണിയ്ക്ക് തന്റെ ഇളയ സഹോദരനോടുള്ള അമിത വാത്സല്യ മായിരുന്നു പലപ്പോഴും രാമകൃഷ്ണനിൽ കണ്ടിരുന്ന പരിഭവവും കൊച്ചു കൊച്ചു പരാതികളും.മണി രാമകൃഷ്ണനെ ചൊടിപ്പിക്കുവാനായി ഞങ്ങളോട് കണ്ണിറുക്കി കാണിച്ച് എന്തെങ്കിലുമൊക്കെ പറയുമായിരുന്നു. ഉടൻ തന്നെ രാമകൃഷ്ണൻ പിണങ്ങുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്. ഉടൻ തന്നെ രാമകൃഷ്ണൻ പിണങ്ങുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്. കുട്ടൻ ഒരു പാവാ… എന്ന് മണി പലകുറി പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്. ഒരേ ജീവിത സാഹചര്യത്തിൽ വളർന്നവർക്ക് പരസ്പരം നന്നായി മനസ്സിലാക്കുവാനാകും എന്നതാണ് ശക്തമായ പല സഹോദര ബന്ധങ്ങൾക്കും കാരണം. ഏറ്റവും ഊഷ്മളമായ ഒരു അനുഭവമാണ് മൂത്ത സഹോദരനിൽ നിന്നും ലഭിക്കുന്ന കെയർ.
സഹോദര സ്നേഹം മാനസീകവും സാംസ്കാരികവുമായ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ തർക്കമില്ല. രാമകൃഷ്ണൻ പലപ്പോഴും മണിയുടെ ഒരു മാർഗ്ഗദർശകനും അദ്ധ്യാപകനുമായി മാറുന്നത് ചില സംസാരങ്ങൾക്കിടയിൽ എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം ഉള്ളിൽ തികഞ്ഞ വാത്സല്യത്തോടെ മണി ചിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
ഇത്തരം സഹോദര സ്നേഹത്തിന്റെ സ്വഭാവ വിശേഷണങ്ങൾ ഒരു സുഹൃത്തിലും പ്രണയിനിയിൽ പോലും ഒരുപക്ഷെ നമുക്ക് കാണാൻ കഴിഞ്ഞെന്ന് വരില്ല. സഹോദരങ്ങൾ തമ്മിൽ ഐക്യമുണ്ടെങ്കിൽ പുറമേ നിന്നും ആരുടേയും പിന്തുണ പോലും ഒരാൾക്കും ആവശ്യമില്ല. മണിക്ക് രാമകൃഷ്ണനോട് ഭയങ്കര ഇഷ്ടമായിരുന്നു. ഒരിക്കൽ മണി പറഞ്ഞത് ഞാൻ ഓർക്കുന്നു.
നമ്മള് ഈ ഡാൻസൊന്നും ക്ളാസ്സിലൊന്നും പോയി പഠിച്ചിട്ടില്ല. വയറ്റീ പിഴപ്പിന് വേണ്ടി ഒരു ആത്മവിശ്വാസത്തോടെ എല്ലാം അങ്ങട് ചെയ്യുന്നു. പക്ഷേ അനിയനെ കാര്യമായിട്ട് തന്നെ പഠിപ്പിക്കണം. അവന് താൽപര്യം പാട്ടും ഡാൻസുമൊക്കെയാണ്. മണി എന്ന സ്നേഹനിധിയായ സഹോദരന്റെ അഭിലാഷവും പ്രയത്നവുമാണ് രാമകൃഷ്ണനിലെ നർത്തകനോടൊപ്പം ഇന്നും സഞ്ചരിക്കുന്ന പോസിറ്റീവ് എനർജി.
സ്നേഹത്തിന്റെ ലാളിത്യം ഈ ഭൂമിയിലെ മനുഷ്യരായ നമുക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാം ജാതി,മതം,വർഗ്ഗം,ഗോത്രം,വർണ്ണം ഇവയുടെയൊക്കെ പിറകിൽ എന്തിനൊക്കെയോ വേണ്ടി അന്തവും കുന്തവുമില്ലാതെ പായുകയാണ്. മണിയെ എന്നും ഇഷ്ടമാണ്. അവന്റെ സഹോദര സ്നേഹത്തേയും.
@All rights reserved Typical Malayali.
Leave a Comment