കല്യാണം പരസ്പരം ചുണ്ടില്‍ ചുംബിച്ച് സീല്‍ ചെയ്തുറപ്പിച്ചു എന്ന് അമേയ; മിന്നു കെട്ടുമ്പോള്‍ എന്തിനാണ് കരഞ്ഞത്?

കാത്തിരുന്ന വിവാഹം

ആറ്റുനോറ്റ് കാത്തിരുന്ന ഒരു പ്രണയ വിവാഹം കൂടെ ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ അമേയ മാത്യു.

സീല്‍ വച്ചുറപ്പിച്ചു

ഞങ്ങളുടെ വിവാഹം കഴിഞ്ഞു, പരസ്പരം ചുംബിച്ച് അത് ഞങ്ങള്‍ സീല്‍ വച്ചുറപ്പിച്ചു എന്നാണ് വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഒരു പോസ്റ്റില്‍ അമേയ കുറിച്ചത്.

ഈ പ്രണയ യാത്ര

‘ഞങ്ങള്‍ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്‌സില്‍ നിന്ന് ഭാര്യാ – ഭര്‍ത്താക്കന്മാരിലേക്ക്. പ്രണയവും ചിരിയും നിറഞ്ഞ ഒരു യാത്ര’ എന്നാണ് മറ്റൊരു പോസ്റ്റിന് അമേയ അടിക്കുറിപ്പായി നല്‍കിയത്.

കരഞ്ഞതെന്തിന്

വിവാഹത്തിന് അമയ ഇമോഷണലാവുന്നതും, മിന്നു കെട്ടുമ്പോള്‍ കരയുന്നതുമൊക്കെയായ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചാല്‍ അറിയില്ല എന്നാണ് അമേയയുടെ മറുപടി

ടെന്‍ഷനുണ്ടായിരുന്നോ

ടെന്‍ഷനുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, അതിനൊന്നും ഉള്ള സമയം കിട്ടിയില്ല. ചടങ്ങുകള്‍ എല്ലാം പെട്ടന്നായിരുന്നു എന്ന് അമേയ പറയുന്നു.

എല്ലാ തുടരും

ഫോട്ടോഷൂട്ടുകളും, സിനിമകളും എല്ലാം വിവാഹത്തിന് ശേഷവും ഉണ്ടാവും. സിനിമ റിലീസാനാവുനുണ്ട് എന്നും അമേയ പറഞ്ഞിട്ടുണ്ട്.

കാനഡക്കാരന്‍

കാനഡയില്‍ ജോലിയാണ് അമേയയുടെ പങ്കാളി കിരണ്‍ കട്ടികാരന്. കാനഡയില്‍ പോകണം എന്നത് അമയയുടെ ആഗ്രഹമായിരുന്നു. അവിടെ സെറ്റില്‍ഡ് ആയ പങ്കാളിയെ തന്നെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് അമേയ പറഞ്ഞത്.

സുഹൃത്തുക്കളായിരുന്നു

ഞങ്ങള്‍ ദീര്‍ഘകാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലേക്ക് മാറി. വളരെ അധികം ആലോചിച്ചതിന് ശേഷമായിരുന്നു അങ്ങനെ ഒരു തീരുമാനത്തിലേക്ക് മാറിയത്.

പ്രണയത്തിലേക്ക് മാറിയത്

പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് അമേയ പറയുന്നു. വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹത്തിലേക്ക് കടന്നത് എന്നും അമേയയും കിരണും വിവാഹത്തിന് ശേഷം പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *