ലൊക്കേഷനില്‍ കണ്ടുമുട്ടിയ നഴ്‌സിനെ പ്രണയിച്ച് കെട്ടിയത് എങ്ങനെയാണ്? ഒരമിച്ച് ജീവിച്ചു തുടങ്ങിയിട്ട് അഞ്ചു വര്‍ഷം! ഓരോ വര്‍ഷവും അനുഗ്രഹമാണെന്ന് സെന്തില്‍

മിമിക്രിയിലൂടെയും, മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും അഭിനയ ലോകത്തേക്ക് എത്തിയതാണ് സെന്തില്‍ കൃഷ്ണ. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ സിനിമയില്‍, കലാഭവന്റെ റോളില്‍ എത്തിയതോടെയാണ് സെന്തില്‍ കൃഷ്ണയുടെ സിനിമ ഭാവി തെളിഞ്ഞത്. നായകനായി അഭിനയിച്ച സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് ഒത്തിരി നല്ല വേഷങ്ങള്‍ സെന്തിലിനെ തേടിയെത്തി.

ഇപ്പോള്‍ മലയാള സിനിമയില്‍ സഹതാര വേഷങ്ങളില്‍ സജീവമായിക്കൊണ്ടിരിയ്ക്കുന്ന സെന്തിലിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളില്‍ ഒന്നാണ് ഇന്ന്. കോഴിക്കോട്ടുകാരി അഖിലയെ സെന്തില്‍ വിവാഹം ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുന്നു! വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് സെന്തില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും ഇന്റസ്ട്രിയിലെ സഹപ്രവര്‍ത്തകരും.

‘ഞങ്ങളുടെ യാത്ര ആരംഭിച്ചി ആ ദിവസം ആഘോഷിക്കുകയാണ്. നിനക്കൊപ്പമുള്ള ഓരോ വര്‍ഷവും മനോഹരമായ അനുഗ്രഹമാണ്. നിന്റെ സ്‌നേഹത്തിനും സംരക്ഷണത്തിനും അവസാനിക്കാത്ത പിന്തുയ്ക്കും നന്ദി. ഹാപ്പി ആനിവേഴ്‌സറി’ എന്നാണ് സെന്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടന്‍ റഹ്‌മാന്‍, ലുക്മാന്‍, ആര്യ ബഡായി, മഞ്ജു പിള്ള, മണികണ്ഠന്‍ ആചാര്യ, സാജന്‍ സൂര്യ, അജയ് വാസുദേവ്, സൈജു കുറുപ്പ് തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

സിനിമ സെറ്റില്‍ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹം ചെയ്തതാണ് സെന്തിലും അഖിലയും. വൈറസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടക്കുന്ന സമയം. ആ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു അഖില. വൈറസ് സിനിമയില്‍ എക്‌സൈസ് മന്ത്രിയുടെ വേഷത്തിലായിരുന്നു സെന്തില്‍ കൃഷ്ണ. ഷൂട്ടിങ് ഇടവേളകളില്‍ അഖിലയെ കാണുമായിരുന്നു. അത് പിന്നെ പ്രണയമായി മാറി.

2019 ല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു സെന്തില്‍ കൃഷ്ണയുടെയും അഖിലയുടെയും വിവാഹം. കാശി എന്ന് വിളിക്കുന്ന ഒരു മകനും ദമ്പതികള്‍ക്കുണ്ട്. അഖിലയും മകനും ജീവിതത്തിലേക്ക് വന്നപ്പോള്‍ ജീവിതം കൂടുതല്‍ മനോഹരമായി എന്ന് സെന്തില്‍ കൃഷ്ണ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *