അവസാനം ഞാന്‍ അവളെ പ്രപ്പോസ് ചെയ്തു! കാമുകിയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് മുടിയന്‍, ആരാണ് ആ പെണ്‍കുട്ടി?
ഉപ്പും മുളകും എന്ന ഷോയിലെ മുടയന്‍ ആയി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് റിഷി എസ് കുമാര്‍. കടന്നല്‍ കൂടുപോലെ വളര്‍ത്തിയ തന്റെ മുടി കൊണ്ടും, അനായാസമായി ചെയ്യുന്ന വെസ്‌റ്റേണ്‍ ഡാന്‍സിലൂടെയും റിഷി പ്രേക്ഷക മനസ്സിലും ഇന്റസ്ട്രിയിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് റിഷി. ‘അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു. എന്റെ ജീവിതത്തിന്റെ പ്രണയം’ എന്ന് പറഞ്ഞ് ഒരു മോതിരത്തിന്റെ ഇമോജിയ്‌ക്കൊപ്പമാണ് റിഷി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്. ആരാണവള്‍ എന്ന കൂലംകുലുഷിതമായ ചിന്തയിലാണ് മുടിയന്‍ ഫാന്‍സ്.
ആരാധകരും സഹപ്രവര്‍ത്തകരും കമന്റ് ബോക്‌സില്‍ റിഷിയ്ക്ക് ആശംസകളുമായി എത്തി. ആളാരാണ് എന്നറിയാന്‍ കാത്തിരിയ്ക്കുന്നു, വിവാഹം എപ്പോഴാണ് എന്നൊക്കെയുള്ള ചോദ്യങ്ങളും സംശയങ്ങളുമൊക്കെയാണ് മറ്റ് കമന്റുകള്‍.
ഉപ്പും മുളകും ഷോയ്ക്ക് ശേഷം മുടിയന്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ് ആയിരുന്നു റിഷി. അമ്മയെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാവുന്ന റിഷിയെ അമ്മമാരും കുട്ടികളും ഇഷ്ടപ്പെട്ടു. അന്‍സിബ ഹസനുമായുള്ള സൗഹൃദമായിരുന്നു ബിഗ് ബോസില്‍ ചര്‍ച്ചയായ മറ്റൊരു കാര്യം
ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ഷോകളും ഡാന്‍സ് വീഡിയോകളുമൊക്കെയായി തിരക്കിലായിരുന്നു റിഷി. അതിനിടയിലാണ് ഇപ്പോള്‍ സര്‍പ്രൈസ് ആയി പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. പല ഗോസിപ്പുകളും ഇതിനിടയില്‍ റിഷിയെ സംബന്ധിച്ച് വന്നിരുന്നുവെങ്കിലും ഒന്നിനും നടന്‍ പിടി തന്നിരുന്നില്ല.
@All rights reserved Typical Malayali.
Leave a Comment