കല്യാണം കഴിയാന്‍ നോക്കി ഇരിക്കുവായിരുന്നു! മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി അമേയ മാത്യു
മോഡലിംഗും അഭിനയവുമൊക്കെയായി സജീവമായ അമേയ മാത്യുവിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി പങ്കിട്ട വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും അമേയ പങ്കുവെക്കുന്നുണ്ട്. കല്യാണം കഴിഞ്ഞതും ലുക്കില്‍ ഒരു മാറ്റം വരുത്തിയിരിക്കുകയാണ് അമേയ ഇപ്പോള്‍. മുടിയില്‍ നടത്തിയ പരീക്ഷണത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കല്യാണം കഴിയാന്‍ നോക്കി ഇരിക്കുവായിരുന്നു മുടി വെട്ടാന്‍. രേണു ചേച്ചിയുടെ മാജിക് കരസ്പര്‍ശം അത്ഭുതങ്ങള്‍ സൃഷ്ടിക്കും. എനിക്ക് ഈ സ്റ്റൈല്‍ ഇഷ്ടമായെന്നുമായിരുന്നു അമേയ കുറിച്ചത്. നീളം കുറിച്ച് സ്റ്റൈലായി മുടി വെട്ടിയതിന്റെ വീഡിയോ അമേയ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് ഓക്കെയാണ്, പക്ഷേ, നേരത്തെയുള്ള സ്റ്റൈലായിരുന്നു കുറച്ചൂടെ നല്ലതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നീളമുള്ള മുടിയായിരുന്നു ഭംഗി, വെട്ടേണ്ടിയിരുന്നില്ല എന്നുള്ള കമന്റുകളുമുണ്ടായിരുന്നു. ഇത് കൊള്ളാം, കിടിലനായിട്ടുണ്ടെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ആ മുടുക്കന് ആയെന്ന കമന്റിന് താങ്ക് യൂ മോളേ എന്നായിരുന്നു അമേയയുടെ മറുപടി. എന്തിനാണ് നിങ്ങള്‍ അത് ചെയ്തതെന്ന് ചോദിച്ചയാളോട് അതൊക്കെ എന്റെ ഇഷ്ടമല്ലേ എന്നായിരുന്നു അമേയയുടെ മറുപടി.
ക്യാനഡയിലായിരുന്ന അമേയ നാട്ടിലെത്തിയത് വിവാഹത്തിനായിരുന്നു. ആദ്യം എത്തിയത് അമേയ ആയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായാണ് കിരണ്‍ എത്തിയത്. കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഒന്നിച്ചായിരുന്നു ഡ്രസ് സെറ്റാക്കിയത്. ആ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞതിന്റെ സന്തോഷവും അമേയ പങ്കിട്ടിരുന്നു. വിവാഹ ശേഷമായി പൈന്മര ഫോറസ്റ്റിലൂടെ ഒരു മരംചുറ്റി പ്രേമം എന്ന് പറഞ്ഞായിരുന്നു വിവാഹ ശേഷമുള്ള ചിത്രങ്ങള്‍ പങ്കിട്ടത്.
പിറന്നാള്‍ ദിനത്തിലായിരുന്നു അമേയ കിരണിനെ പരിചയപ്പെടുത്തിയത്. എന്‍ഗേജ്ഡായി എന്ന് പറഞ്ഞ സമയത്ത് കിരണിന്റെ മുഖം കാണിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നില്ല. ഭാവിവരന്റെ മുഖം കാണിക്കാത്തതെന്താണെന്നായിരുന്നു അന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍. സമയമാവുമ്പോള്‍ മുഖം കാണിക്കുന്നതായിരിക്കുമെന്നായിരുന്നു അമേയ പറഞ്ഞത്. പിറന്നാള്‍ ദിനത്തിലായിരുന്നു കിരണിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പരസ്യമാക്കിയത്. ഇത്തവണത്തെ പിറന്നാള്‍ ഏറെ സ്പെഷലാണ്, ഇനിയെന്നും അദ്ദേഹം കൂടെയുണ്ടാവും. എന്റെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ എന്നുമായിരുന്നു കിരണിനെക്കുറിച്ച് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment