മുകേഷിന് സരിതയ്ക്കടുത്ത് പോകണം, ഞങ്ങൾ മാറിയില്ല; അന്ന് നടന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പല്ലിശേരി

മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുകയാണ് നടിമാരുടെ ആരോപണങ്ങൾ. ആരോപണങ്ങളിൽ വെട്ടിലായിരിക്കുന്നവരിൽ പ്രധാനി നടനും എംഎൽഎയുമായ മുകേഷാണ്. മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണം എന്ന ആവശ്യം ശക്തമാണ്. സിനിമാ നയ രൂപീകരണ സമിതിയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സിനിമാ മം​ഗളത്തിന്റെ പത്രാധിപ സ്ഥാനം വഹിച്ച പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മുകേഷിന്റെയും സരിതയുടെയും (മുൻഭാര്യ) കാര്യമെടുക്കാം. ചന്ദ്രകുമാറിന്റെ സിനിമയുടെ ഷൂട്ടിം​ഗ് നടക്കുന്നു. പാലക്കാടാണ് ​ഗസ്റ്റ് ഹൗസ്. ഒരു അറ്റത്ത് മുകേഷിന്റെയും ഒരു അറ്റത്ത് സരിതയുടെയും മുറി. അന്ന് അവർ പ്രണയം തുടങ്ങി വെച്ച സമയമാണെന്ന് ആലോചിക്കണം. ഞാൻ റൂമിലേക്ക് പോകാൻ നോക്കവെ ചന്ദ്രകുമാർ എന്നോട് പോകാൻ വരട്ടെ, അവിടെ നിൽക്ക് എന്ന് പറഞ്ഞു. ഞങ്ങൾ ഹാളിലെ സെന്ററിലിരുന്ന് ചീട്ട് കളിക്കുകയാണ്. മുകേഷിന്റെ മുറിയുടെ ഭാ​ഗത്ത് നോക്കാൻ പറഞ്ഞു.

മുകേഷ് വാതിൽ തുറന്ന് തല എത്തി നോക്കുന്നുണ്ട്. എന്നെ കണ്ട് ഉള്ളിലേക്ക് പോയി. നിന്നെ കണ്ടാൽ അവൻ പോകില്ല. അവിടെ ഇരിക്ക്, ഒരു തമാശയുണ്ടെന്ന് ചന്ദ്രകുമാർ പറഞ്ഞു. എനിക്ക് കാര്യം മനസിലായി. മുകേഷിന് സരിതയുടെ മുറിയിലേക്ക് പോകണം. അര മണിക്കൂർ കഴിഞ്ഞു. ഒടുവിൽ മുകേഷ് വന്നു. നേരം വെളുത്താലും നിങ്ങൾ പോകില്ല എന്നെനിക്കറിയാം. എന്തായാലും നിങ്ങൾ എഴുതും എന്ന് പറഞ്ഞ് മുകേഷ് അങ്ങോട്ടേക്ക് പോയി.

അവർ പ്രണയത്തിലാണന്ന്. പിന്നീട് കല്യാണം കഴിഞ്ഞെന്നും പല്ലിശ്ശേരി പറയുന്നു. സിനിമാ രം​ഗത്ത് സ്ത്രീകൾ വഴങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും പല്ലശ്ശേരി പറയുന്നു. ഒരു സംവിധായകനെക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തൽ നടത്തി. വളരെ പ്രശസ്തനായ ഹിറ്റ് സംവിധായകനാണ്. മരിച്ച് പോയതിനാൽ പേര് പറയുന്നില്ല. ഒരു മലയാള നടി അഭിനയിക്കാൻ ചെന്നു.

ചെന്ന ശേഷം അവർക്ക് കുളിക്കാനുള്ള സമയം പോലും കൊടുത്തില്ല. അന്ന് ആ നടി ഇവിടത്തെ പ്രശസ്ത സംവിധായകനുമായി പ്രണയത്തിലാണ്. അന്ന് ബോൾ​ഗാട്ടി പാലസിൽ ഞാനും പ്രിയനും മമ്മൂട്ടിയും മേനകയും സുരേഷും ശങ്കറുമുണ്ട്. ഇവിടേക്കാണ് ഫോൺ വന്നത്. എല്ലാവരും കൂടി ഈ സംവിധായകനെ തല്ലാൻ പോയി.

ഞാനാണ് ആ സംവിധായകനെ വിളിച്ച് പറഞ്ഞത്. തനിക്ക് നാണമില്ലേ, താൻ മുമ്പ് ചെയ്തിട്ടുണ്ട്, പക്ഷെ അത് അനുവാദത്തോടെയല്ലേ എന്ന് ഞാൻ ചോദിച്ചു. ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് അയാൾ. ആ സംഭവം പ്രശ്നമായിരുന്നുന്നെന്നും പല്ലിശ്ശേരി പറയുന്നു. നേരത്തെ സിനിമാ ലോകത്തെ അറിയാക്കഥകളെന്ന പേരിൽ സിനിമ മം​ഗളത്തിൽ പല്ലിശേരി എഴുതിയ പംക്തി വിവാദമായിരുന്നു. നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ പല്ലിശ്ശേരിക്കെതിരെ സംസാരിച്ചിട്ടുമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *