നാടകക്കാരൻ എന്ന കാരണത്താൽ പെണ്ണ് കിട്ടിയില്ല ഒടുവിൽ പെയിന്റ് പണിയാണെന്ന് പറഞ്ഞപ്പോൾ കല്യാണം ഒക്കെ അയി ..ഉണ്ണി രാജ്
നാടകത്തിലൂടെയും മിമിക്രിയിലൂടെയും ശ്രദ്ധേയനായി മാറിയ താരമാണ് ഉണ്ണിരാജ്. ഇപ്പോള്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി പ്രവര്‍ത്തിക്കുന്ന താരം തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍. അവതാരകന്റെ ചോദ്യത്തിന് ഭാര്യയുടെ സ്വര്‍ണം മോഷ്ടിച്ച് പോയതിനെ പറ്റിയും നടന്‍ പറഞ്ഞിരുന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉണ്ണിരാജിന്റെ മറുപടി.. ‘നാടക നടനായിരുന്ന സമയത്താണ് കല്യാണം കഴിച്ചത്. കുറേ പെണ്ണ് കണ്ടിരുന്നു. നാടകത്തില്‍ അഭിനയിച്ച് നടന്നാല്‍ പെണ്ണ് കിട്ടില്ല. കുറേ അന്വേഷിച്ച് നടന്നിരുന്നു. കല്യാണം കഴിക്കേണ്ടെന്ന് തന്നെ വിചാരിച്ച് പോയി. പെണ്ണ് കാണാന്‍ പോകുമ്പോഴൊക്കെ നാടകക്കാരന്‍ ആണെന്ന് പറഞ്ഞിരുന്നു. അതോടെ അവര്‍ വേണ്ടെന്ന് പറയും’.
ഒടുവില്‍ ഇപ്പോള്‍ ഭാര്യയായ കുട്ടിയെ കാണാന്‍ പോയപ്പോള്‍ പെയിന്റ് പണിയാണെന്ന് മാത്രം പറഞ്ഞു. അതോടെ ഓക്കെയായി. കല്യാണത്തിന്റെ പിറ്റേന്ന് തന്നെ നാടകത്തില്‍ അഭിനയിക്കാന്‍ പോയി. പ്രശ്‌നം ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം കൊണ്ട് കൊടുക്കും. കുടുംബം നോക്കാറുണ്ട്’ അതുകൊണ്ട് ഭാര്യയുമായി പ്രശ്‌നങ്ങളുമൊന്നുമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് നടന്‍ പറയുന്നത്.
ഭാര്യയുടെ സ്വര്‍ണം മുഴുവന്‍ മോഷ്ടിക്കപ്പെട്ടതിനെ കുറിച്ചും ഉണ്ണിരാജ് വെളിപ്പെടുത്തി. ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘ഭാര്യയുടെ എല്ലാ സ്വര്‍ണവും നഷ്ടപ്പെട്ട് പോയിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴെക്കും കുഞ്ഞ് ജനിച്ചു. അന്ന് ഞാനൊരു പരിപാടി അവതരിപ്പിക്കാന്‍ പോയതാണ്. പോയി വരുമ്പോഴാണ് കാര്യം പറഞ്ഞ് വീട്ടില്‍ നിന്നും വിളിക്കുന്നത്. അവളുടെ എല്ലാ സ്വര്‍ണത്തിനൊപ്പം താലിമാലയും നഷ്ടപ്പെട്ടിരുന്നു
കുഞ്ഞിന് പാല് കൊടുക്കാന്‍ നേരത്ത് ഊരി വെച്ചതാണ് അതടക്കം എല്ലാം അടിച്ച് മാറ്റി പോയി. അത് വീട്ടിലും നാട്ടിലുമൊക്കെ ഭയങ്കര പ്രശ്‌നമായി. കാരണം ഞാന്‍ നാടകം കൊണ്ട് നടക്കുന്നതാണ്. കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് സ്വര്‍ണത്തിനോട് താല്‍പര്യം കൂടുതലുണ്ടല്ലോ. മാത്രമല്ല അതൊക്കെ അവളുടെ വീട്ടില്‍ നിന്നും കൊണ്ട് വന്ന സ്വര്‍ണമായിരുന്നു.
ഇതോടെ എല്ലാം മതിയാക്കമെന്ന് കരുതി. പാസ്‌പോര്‍ട്ട് എടുത്ത് വിദേശത്ത് പോയി വല്ലോ പണിയും എടുക്കാമെന്ന് വിചാരിച്ചു. പക്ഷേ ഒന്നും നടന്നില്ല. കല അവസാനിപ്പിക്കാം എന്നൊക്കെ കരുതിയെങ്കിലും അത് മാത്രം ഒരിക്കലും നിര്‍ത്തിയില്ലെന്നാണ് ഉണ്ണിരാജ് പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment