ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി…… ധാവണിയിൽ സുന്ദരിയായി ദുർഗ; കണ്ണന് മുൻപിൽ ഋജുവിന്റെ കൈ പിടിച്ചു പുതിയ തുടക്കം

ആലാപനരംഗത്ത് വർഷങ്ങൾ ആയ സജീവമാണ് ഗായിക ദുര്ഗ വിശ്വനാഥ്. വർഷങ്ങൾക്ക് മുൻപ് ഐഡിയ സ്റ്റാർ സിംഗറിലൂടെ ഈ പാട്ടുപാടിയെത്തിയ സുന്ദരിക്കുട്ടി ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ചു. ദുർഗ്ഗയുടെ ആലാപനശൈലി കൊണ്ടുതന്നെ ഇപ്പോഴും കൈ നിറയെ അവസരങ്ങൾ ആണ് താരത്തിന്. വർഷങ്ങൾക്കിപ്പുറം പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച ദുർഗ്ഗ ഇന്ന് സ്റ്റേജ് ഷോകളിൽ സജീവമാണ്. കൂടുതലും ഭക്തി ഗാനസദസ്സുകളിൽ ആണ് നിറയുന്നത്.

​ദുർഗക്ക് വിവാഹമോ
​ദുർഗക്ക് വിവാഹമോ
താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സെപ്റ്റംബര് അഞ്ചാം തീയതി വിവാഹം എന്ന രീതിയിൽ ഉള്ള ഒരു സേവ് ദി ഡേറ്റ് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറയുന്നത്. മാത്രമല്ല മൈലാഞ്ചി അണിഞ്ഞ കൈകളോടെയുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു.

​ദുർഗയെ താലി കെട്ടി സ്വന്തം ആക്കുന്നത്
​ദുർഗയെ താലി കെട്ടി സ്വന്തം ആക്കുന്നത്
ഋജുവാണ് ദുർഗയെ താലി കെട്ടി സ്വന്തം ആക്കുന്നത് എന്നാണ് സൂചന. ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാണ് വിവാഹം എന്നും റിപ്പോർട്ടുകൾ നിറയുന്നു. പരുന്ത് എന്ന ചിത്രത്തിലാണ് ആദ്യമായി ദുര്ഗ പാടിയത്. പിന്നീട് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി വേദികളിൽ നിരവധി ഗാനങ്ങൾ ദുര്ഗ ആലപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ഭക്തി ഗാനസന്ധ്യ അവതരിപ്പിക്കുന്ന ദുർഗ്ഗയുടെ വീഡിയോസ് മിക്കപ്പോഴും വൈറൽ ആകാറുണ്ട്

ഒരു മകളുണ്ട്
ഒരു മകളുണ്ട്
തന്റെ വേറിട്ട ശബ്ദമികവു കൊണ്ടു മലയാളി മനസുകൾ കീഴടക്കിയ ഗായികയാണ് ദുർഗ വിശ്വനാഥ്. UC കോളേജ് ആലുവയിൽ നിന്നു MCA പഠനം പൂർത്തിയാക്കി. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ദുർഗ ചെയ്തട്ടുണ്ട്. ദുർഗയ്ക്ക് ഒരു മകളാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദുർഗ ഇപ്പോൾ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി അറിയിച്ചെത്താറുണ്ട്.

സ്റ്റേജ് ഷോസുകൾ നിരവധി
സ്റ്റേജ് ഷോസുകൾ നിരവധി
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. യൂട്യൂബ് വീഡിയോസിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരി ആകാറുണ്ട്. റിയാലിറ്റി ഷോയിൽ ദുർഗ അന്ന് പാടിയ പലപാട്ടുകളും ഇന്നും മിനി സ്‌ക്രീൻ പ്രേക്ഷർക്ക് ഓർമ്മയുണ്ടാകും. വർഷങ്ങൾക്കിപ്പുറം പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച ദുർഗ ഇപ്പോൾ സ്റ്റേജ് ഷോകളൊക്കെയായി മുൻപോട്ട് പോവുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *