85 ൽ വിവാഹം; 2014 ൽ വിവാഹമോചനം; തർക്കങ്ങൾ; സിനിമയെ വെല്ലുന്ന ഭാഗ്യലക്ഷ്മി- രമേശ് ജീവിതകഥ!

​കയ്പേറിയജീവിതാനുഭവങ്ങൾ!

ഏറെക്കുറേ അനാഥമായിരുന്നു ഭാഗ്യലക്ഷ്മിയുടെ ബാല്യ, കൗമാരങ്ങള്‍. ഒറ്റപ്പെടല്‍, വേദന, ദാരിദ്ര്യം ഇതൊക്കെയായിരുന്നു തനിക്ക് ഇക്കാലങ്ങൾ സമ്മാനിച്ചത് എന്ന് പലപ്പോഴും ഭാഗ്യലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ അനുഭവങ്ങളെ തോല്‍പ്പിച്ച ഭാഗ്യലക്ഷ്മി നാഗവല്ലി മുതല്‍ നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്.
​ഞാൻ ആണ് എന്റെ ശക്തി!

ഞാൻ ആണ് എന്റെ ശക്തി എന്ന് പലപ്പോഴും പല സന്ദർഭങ്ങളിലും പറഞ്ഞിട്ടുള്ള ഭാഗ്യലക്ഷ്മിക്ക് പക്ഷേ ഭർത്താവ് രമേശ് കുമാറിന്റെ വിയോഗവർത്ത കേട്ടപ്പോൾ പിടിച്ചു നിൽക്കാനായില്ല. മകൻ സച്ചിൻ ആണ് ബിഗ് ബോസിൽ മരണവിവരം വിളിച്ചറിയിച്ചത്. അദ്ദേഹത്തിന്റെ നില വഷളാണ് എന്ന് തനിക്ക് അറിയാമായിരുന്നു, ഇങ്ങോട്ട് വരും മുൻപേ പോയി കണ്ടിരുന്നു എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

​ഇത്രകരയും എന്നോർത്തില്ല!!

ഭർത്താവിന്റെ വിയോഗവർത്ത തന്നെ ഇത്രയധികം കരയിക്കും എന്നോർത്തില്ലെന്നും, തന്റെ കിഡ്‌നി നൽകാം എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഈഗോ ആയിരുന്നു അദ്ദേഹത്തിനെന്നും ഇടറുന്ന സ്വരത്തിൽ ഭാഗ്യലക്ഷ്മി വ്യക്തമാക്കി. തനിക്ക് പോകണം എന്നുണ്ട് എങ്കിലും വേര്പിരിഞ്ഞതുകൊണ്ടുതന്നെ അവിടെ ചെന്നാൽ എന്താകും എന്ന് ഭയം ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി

1985 ലാണ് ഭാഗ്യ ലക്ഷ്മിയും രമേശും തമ്മിലുള്ള വിവാഹം നടക്കുന്നത്. നിതിന്‍, സച്ചിന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട് ഇരുവർക്കും. ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങള്‍ കാരണം 2011 മുതല്‍ കുട്ടികളുമൊത്ത് മാറി താമസിയ്ക്കുകയായിരുന്നു ഭാഗ്യ ലക്ഷ്മിയെന്നും മുൻപേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

​കുടുംബജീവിത്തിലെ അസ്വസ്ഥ്യങ്ങളെത്തുടര്‍ന്നാണ് രമേശ് കുമാറുമായുള്ള ബന്ധം 2014 ൽ വേർപിരിഞ്ഞത്. തിരുവവന്തപുരം കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹ മോചനം അനുവദിച്ചത്. വിവാഹമോചനം വേർപെടുത്തിയെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നതായി പലപ്പോഴും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.

​ഭാഗ്യലക്ഷ്മിയുടെ ആത്മകഥയായ സ്വരഭേദങ്ങളില്‍ തന്‍റെ ജീവിതാനുഭവങ്ങളെപ്പറ്റി അവർ പറയുന്നുണ്ട്. അതിൽ ഭർത്താവിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് വിവാഹബന്ധത്തിൽ ഉലച്ചിൽ ഉണ്ടായതെന്ന് പറയുന്നതിനെതിരെ ഒരിക്കൽ രമേശ് കുമാർ രംഗത്ത് വന്നിരുന്നു. ആ പറയുന്നതിൽ സത്യമില്ല എന്ന വാദവും അദ്ദേഹം ഉന്നയിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *