നേരിട്ട പ്രശ്‌നങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു; ടൊവിനോ തോമസിനെ കരയിപ്പിച്ച സംഭവം, ഇത്ര വികാരഭരിതനായത് എന്തുകൊണ്ടാണ്?

ഇന്നാണ് ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമ റിലീസ് ആവുന്നത്. ത്രിഡി ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമയുടെ പ്രമോഷന്‍ സിനിമയുടെ റിലീസിന് തൊട്ടു മുന്‍പ് വരെ നടന്നിരുന്നു. പാന്‍ ഇന്ത്യാ തലത്തില്‍ റിലീസാവുന്ന സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷന്‍ കേരളത്തിന് പുറത്തെല്ലാം തുടങ്ങിയിട്ട് ദിവസങ്ങളായി, ഇന്നലെയാണ് കേരളത്തില്‍ പ്രസ്സ് മീറ്റ് നടത്തി സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകരും താരങ്ങളും സംസാരിച്ചത്.

സുജിത് നമ്പ്യാരുടെ തിരക്കഥയില്‍, ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിയ്ക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും സക്കറിയ തോമസും ചേര്‍ന്നാണ്. ബേസില്‍ ജോസഫ്, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി തുടങ്ങിയൊരു നീണ്ട താരനിരയും സിനിമയിലുണ്ട്. ഇത് ഞങ്ങളുടെ എല്ലാവരുടെയും ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഒരു കുഞ്ഞിനെ അതിന്റെ അച്ഛനമ്മമാര്‍ എങ്ങനെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നിര്‍ത്തുന്നുവോ, അതുപോലെ സ്‌നേഹിച്ചും ലാളിച്ചും കഷ്ടപ്പെട്ടും ഉണ്ടാക്കിയെടുത്തതാണ് ഈ സിനിമ എന്ന് ടൊവിനോ പറയുന്നു.

പ്രസ്സ്മീറ്റില്‍ ടൊവിനോ തോമസ് വികാരഭരിതനായി സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. അത്രയധികം സ്‌ട്രോങ് ആയ ടൊവിനോയെ ഇത്രയധികം ഇമോഷണലാക്കാന്‍ മാത്രം എന്താണ് സിനിമയിലുള്ളത്, അത്രയധികം കഷ്ടപ്പാടുകള്‍ എന്താണ് എന്നാണ് ആരാധകരുടെ കണ്‍റഫ്യൂഷന്‍, അതിനുള്ള ഉത്തരം ഇന്ന് തിയേറ്ററിലെത്തുന്ന സിനിമ തന്നെ തരും.

ഒരുപാട് വെല്ലുവിളികള്‍ ആ സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായിരുന്നു. മാറി നിന്ന് കരഞ്ഞിട്ടുണ്ട്, തല്ലുകൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട് എല്ലാം ഇപ്പോള്‍ മനോഹരമായ ഓര്‍മകളാണ് എന്ന് പറയുമ്പോഴേക്കുമാണ് ടൊവിനോയുടെ കണ്ണ് ഈറനണിഞ്ഞത്. ആ സമയത്തൊക്കെ ഏറ്റവും അധികം പിന്തുണ തന്നത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവത്രെ. എനിക്ക് മാത്രമല്ല, ജിതിന്‍ തകര്‍ന്നു പോയ പല സാഹചര്യങ്ങളിലും സുജിത്തേട്ടന്‍ ആശ്വാസമായിരുന്നു എന്ന് ടൊവിനോ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മറ്റൊരു സംഭവം ഉണ്ടായി. ഇതെവിടെയെങ്കിലും പറയാതെ പോവാന്‍ കഴിയില്ല. ഷൂട്ടിങ് നടക്കുന്നത് കുറച്ച് ഉള്ളോട്ടാണ്. അവിടെ ഒരു വാട്ടര്‍ ടാഗ് മുഴുവന്‍ വെള്ളം നിറച്ചുകൊണ്ടാണ് ചിത്രീകരണം. എന്നാല്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ടാങ്ക് ലീക്കായി വെള്ളം മുഴുവന്‍ പുറത്തേക്ക് പോയി. സാധാരണ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളുടെ ഒരു ദിവസത്തെ കാള്‍ ഷീറ്റ് രാവിലെ ആറര മുതല്‍ രാത്രി ഒന്‍പതര വരെയൊക്കെയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ രണ്ട് ദിവസത്തെ കാള്‍ഷീറ്റ് ആവും. അത് നിര്‍മാതാവിന് അധിക ചെലവാണ്. ലൊക്കേഷന്റെ പൈസ ഒഴികെ, മറ്റെല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഡബിള്‍ ബാറ്റ നല്‍കേണ്ടതായി വരും. അന്ന് ടാങ്ക് ലീക്കായപ്പോള്‍, അത് വീണ്ടും വെള്ളം നറച്ച് ഷൂട്ട് ചെയ്യുമ്പോഴേക്കും ഒന്‍പതര കഴിഞ്ഞ്, പുലര്‍ച്ചെ രണ്ട് മണിവരെ ഷൂട്ട് പോയി. എന്നാല്‍ ആ സീനില്‍ അഭിനയച്ചവരാരും ഡിബിള്‍ ബാറ്റ വാങ്ങിയില്ല. ‘എന്താണ് സംഭവിച്ചത് എന്ന് ഞങ്ങള്‍ കണ്ടതല്ലേ, നമ്മുടെ ആരുടെയും തെറ്റ് കൊണ്ടല്ലല്ലോ, ഞങ്ങള്‍ക്ക് സിംഗിള്‍ ബാറ്റ മതി’ എന്നവര്‍ പറഞ്ഞു. അത്രയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ സിനിമ എന്നാണ് ടൊവിനോ പറഞ്ഞുവയ്ക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *