അച്ഛനും അമ്മയും ഭർത്താവും ഉപേക്ഷിച്ചു; ലണ്ടനിൽ വിട്ട് മകനെ പഠിപ്പിച്ചു; തെരുവിലേക്ക് ഇറങ്ങുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ല; ഞാൻ സ്വയം അഗ്നി ആയവൾ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് കവിത ലക്ഷ്മി. സ്ത്രീധനം പരമ്പരയിലെ അഭിനയത്തിലൂടെയും, കാതലന്‍ ചിത്രത്തിൽ നസ്ലിന്റെ അമ്മയായും വേഷമിട്ട കവിത ഇപ്പോൾ സീരിയൽ രംഗത്തും സജീവമാണ്. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ച കവിത ഒരിക്കൽ തെരുവ് ഓരത്ത് തട്ടുകടയിൽ ദോശചുട്ടും ഉപജീവനത്തിനായി പോരാടിയ വ്യക്തിത്വമാണ്. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും കടം വീട്ടാനും ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും ജന്മനാടായ നെയ്യാറ്റിൻകരയിൽ ആണ് തട്ടുകടയിലൂടെ കവിത ഉപജീവനമാർഗം കണ്ടെത്തിയിരുന്നതും. മികച്ച നടിക്കുള്ള 1996-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് ഇപ്പോഴിതാ കവിത പങ്കുവച്ച വീഡിയോയാണ് വൈറൽ ആയി മാറുന്നത്.

എന്റെ വീഡിയോസിന്റ താഴെ മോശമായി കമന്റ് ചെയ്യാൻ വരുന്ന ചേട്ടൻമാരോട് എനിക്ക് ഒരു അപേക്ഷയുണ്ട്. നിങ്ങൾ എല്ലാം എന്നെകുറിച്ചൊന്നു അറിഞ്ഞു വയ്ക്കണം. രണ്ടാമത്തെ വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. പതിമൂന്നുവയസ്സുള്ളപ്പോൾ അമ്മയും ഉപേക്ഷിച്ചുപോയി. ഇരുപത്തിയെട്ടു വയസ്സുള്ളപ്പോൾ ആണ് ഭർത്താവും ഉപേക്ഷിക്കുന്നത്. ഭർത്താവ് ഉപേക്ഷിക്കുമ്പോൾ എന്റെ മോൾക്ക് രണ്ടുവയസ്സ് ആണ് പ്രായം. അന്ന് എന്റെ മകളെയും മകനെയും കൈ പിടിച്ചു തെരുവിലേക്ക് ഇറങ്ങുമ്പോൾ ആകെ കൈ മുതൽ ആയി ഉണ്ടായിരുന്നത് അഭിനയിക്കാൻ ഉള്ള കഴിവ് മാത്രമാണ്. അത് വച്ചാണ് എന്റെ മകനെ ഞാൻ ലണ്ടൻ വരെ എത്തിച്ചത്,. ഇന്ന് അവൻ സ്വന്തമായി വീട് വച്ച് കാർ വാങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.

ഇന്ന് മോൾ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ്. അത് എന്റെ കഴിവ് അല്ലെങ്കിൽ കൂടിയും സ്പോൺസർ ചെയ്യുന്നതാണ്. ഒരു കാര്യം നിങ്ങൾ മനസിലാക്കണം ഞാൻ തെരുവിൽ ഇറങ്ങുമ്പോൾ എന്റെ മുൻപിൽ തടസ്സങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. വഴി വെട്ടി തെളിക്കുവായിരുന്നില്ല ഞാൻ ചെയ്തത്. കത്തിച്ചു ചാമ്പലാക്കി മുൻപോട്ട് പോവുകയാണ് ചെയ്തത്. അതിനു ഞാൻ തന്നെയാണ് അഗ്നി ആയത്. സ്വയം അഗ്നി ആയവളുടെ മുൻപിൽ തീപ്പെട്ടിക്കൊള്ളി ഉരച്ചുകാണിച്ചു പേടിപ്പിക്കരുത്.

ഒരു കാര്യവും ഇല്ല. ഇത്രയും നാൾ ഞാൻ വീഡിയോസും കാര്യങ്ങളും ചെയ്യാതെ ഇരുന്നത് ഇടാൻ നല്ലൊരു ഡ്രസ്സ് ഇല്ലാഞ്ഞതുകൊണ്ട് പല അവസരങ്ങളും ഞാൻ മിസ് ചെയ്തിട്ടുണ്ട്. സീരിയലിലേക്ക് നല്ല അവസരങ്ങൾ വന്ന സമയത്തുപോലും എനിക്ക് വസ്ത്രങ്ങൾ വാങ്ങാനുള്ള കാശ് എന്റെ പക്കൽ ഉണ്ടായിരുന്നില്ല അങ്ങനെ അവസരങ്ങൾ പലതും നഷ്ടപെടുത്തേണ്ടി വന്നു . അത് എന്റെ മക്കൾക്ക് വേണ്ടിയുള്ള എന്റെ ഡെഡിക്കേഷൻ ആയിരുന്നു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്. അപ്പോൾ വേണ്ട ചേട്ടന്മാരെ എന്നെ വിട്ടേക്ക്. വിമർശനങ്ങൾക്ക് മറുപടി ആയി കവിത ലക്ഷ്മി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *