പഴയകാല സൂപ്പർ സ്റ്റാറിന്റെ കരിയറിൽ സംഭവിച്ചത്; വിവാഹം; കുടുംബം; മനസ്സ് തുറന്ന് മധു

മലയാള സീരിയൽ രംഗത്തെ ആദ്യകാല സൂപ്പർ നായകൻ ആയിരുന്നു മധു മേനോൻ. നടനും നർത്തകനുമായി തിളങ്ങി നിന്ന മധുമേനോന് കുടുംബസദസ്സുകളിൽ മികച്ച സ്ഥാനം തന്നെയായിരുന്നു ലഭിച്ചത്. സിനിമകളിലും അത്യാവശ്യം തിളങ്ങി നിന്ന ആ ചോക്ലേറ്റ് നായകനിൽ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയായിരുന്നു. പക്ഷെ ആ പ്രതീക്ഷ നിലനിർത്താൻ അദ്ദേഹത്തിനായില്ല. വളരെ പെട്ടന്ന് തന്നെ സിനിമ സീരിയൽ രംഗത്ത് നിന്നും അദ്ദേഹത്തിനു വിട്ടു പോകേണ്ടിവന്നു. അതിനുണ്ടായ കാര്യങ്ങൾ വിശദമാകുകയാണ് മധുമേനോൻ.

പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016 ലാണ് മധു തിലോത്തമ എന്ന ചിത്രത്തിലൂടെ മടങ്ങിവരുന്നത്. അഭിനയ ജീവിതത്തിലേക്ക് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ. അരയന്നങ്ങളുടെ വീട് എന്ന സീരിയലിൽ താരം അവതരിപ്പിച്ച കഥാപാത്രം ജനപ്രീതി നേടിയിട്ടുണ്ട്.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം കരിയറിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുന്നത്. ഒപ്പം വിവാഹം,കുടുംബം, പ്രതിസന്ധിഘട്ടങ്ങളിൽ ഭാര്യ അനിതയുടെ സഹായം,
എല്ലാം താരം മനസ്സ് തുറന്നു പറയുന്നു.

മറുനാടൻ മലയാളിയായ മധു ജനിക്കുന്നത് കർണ്ണാടകയിലും, വളർന്നത് ഹൈദരാബാദിലുമാണ്. പിന്നീട് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദത്തിന് പഠിക്കുമ്പോഴാണ് അദ്ദേഹം പരസ്യ ചിത്രങ്ങളിൽ സജീവമാകുന്നത്. പഠനത്തിന് മുൻപേ തന്നെ അഭിനയ ജീവിതത്തിലേക്ക് കടക്കേണ്ടി വന്നു മധുവിന്.

1991–ൽ ഒരു ജീൻസിന്റെ പരസ്യത്തിൽ അഭിനയിച്ചു. അതിനുശേഷം 92 ലാണ് ആദ്യ ടെലിവിഷൻ പ്രോഗ്രാം മധു ചെയ്യുന്നത്, പിന്നീട് 92–93 ൽ ‘കഥ തുടരുന്നു’ എന്ന സീരിയൽ. അതിനുശേഷമാണ് മഴവിൽ കൂടാരം എന്ന സിനിമയിലേക്ക് കടക്കുന്നത്. പിന്നെ തെലുങ്കിൽ സഹനായകനായി തിളങ്ങി. സിനിമയും സീരിയലിലും താൻ മാറി മാറി അഭിനയിച്ചതായും മധു പറയുന്നു.

ഗന്ധർവ്വരാത്രിയിലെ അഭിനയമാണ് കരിയർ മറ്റൊരു വഴിക്കാക്കിയത്. ഷക്കീല തരംഗം നിലനിന്നിരുന്ന സമയത്താണ് ആ സിനിമ റിലീസ് ചെയ്യുന്നത്. വിതരണക്കാരുടെ ചതിയിൽ പെട്ട് ആ സിനിമ എ പടമായി മാറി. മലയാള സിനിമ ചെയ്യുന്നതിനോട് തനിക്ക് പിന്നീട് മടുപ്പാണ് തോന്നിയതെന്നും താരം പറയുന്നു.

പതിനാലു വര്ഷം സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അമ്മയെ പരിചരിക്കാനായിട്ടാണ് ബ്രെയ്ക്ക് എടുക്കുന്നത്. അമ്മയുടെ മരണ ശേഷം നൃത്തത്തിലും മ്യൂസിക് ആൽബങ്ങളിലും ശ്രദ്ധിക്കാൻ തുടങ്ങി. 2006 ൽ ആണ് സിനിമ സീരിയൽ താരമായ അനിതയുമായി വിവാഹം നടക്കുന്നത്. അതൊരു പ്രണയം എന്നുപറയാനാകില്ല കാരണം തങ്ങൾ ഇരുവരും ഒരുമിച്ചുജീവിക്കാം എന്ന് തീരുമാനമെടുത്തശേഷം വിവാഹിതരാകുകയിരുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ കൈത്താങ്ങായത് പ്രിയതമ ആയായിരുന്നതായും മധു പറയുന്നു. ഇരുവർക്കും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *