ലവ് ഓർ അറേ‍ഞ്ച്ഡ് മാര്യേജ്? വിവാഹത്തെക്കുറിച്ച് ചോദ്യം; നിഖില വിമലിന്റെ മറുപടി ഇങ്ങനെ

ഭാ​ഗ്യ ദേവത എന്ന സിനിമയിൽ ചെറിയ വേഷത്തിലൂടെയെത്തി വളരെ പെട്ടെന്ന് പ്രേക്ഷക മനസ്സ് സ്വന്തമാക്കിയ താരമാണ് നിഖില വിമൽ. ഇന്ന് ഒരുപിടി നല്ല കഥാപാത്രങ്ങൾ നിഖില ചെയ്ത് വെച്ചിട്ടുണ്ട്. മലയാള സിനിമയിലെ മുൻനിര നായകമാരുടെ പട്ടികയിലാണ് നിഖിലയുടെ സ്ഥാനം. പലപ്പോഴും നിഖിലയുടെ ഇന്റർവ്യൂകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്ന കൂട്ടത്തിലാണ് നിഖില. ത​ഗ് മറുപടികളായിരിക്കും ഇടയ്ക്ക് നിഖില പറയാറുള്ളത്. ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിഖില നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിഖില മറുപടി പറയുന്നത്. രാത്രിയില്‍ തണുപ്പ് കൂടും, മൂടല്‍മഞ്ഞിന് സാധ്യത; യുഎഇയിലെ അന്തരീക്ഷം ഇന്നും മേഘാവൃതം ലവ് ഓർ അറേ‍ഞ്ച്ഡ് മാര്യേജിനോടാണോ താല്പര്യം എന്നായിരുന്നു ചോദ്യം ഇതിന് എനിക്ക് വിവാഹത്തോട് താല്പര്യമില്ല. നോ മാര്യേജ് എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് എപ്പോഴേലും തോന്നുവാണേൽ കഴിക്കും എന്നാണ് നിഖില പറഞ്ഞത്. കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതേ സമയം താൻ പണ്ടുമുതലെ ആര് എന്ത് പറഞ്ഞാലും തനിക്കൊരു മൈൻഡ് വോയ്സ് ഉണ്ടാകുമെന്നും ആര്, എന്ത് പറഞ്ഞാലും തന്റെ മനസ്സിൽ ഒരു കൗണ്ടർ മൈൻഡ് വോയ്സ് പോകും, ഇപ്പോൾ താൻ കുറെക്കൂടി കൗണ്ടറുകൾ ഉച്ചത്തിൽ പറയാൻ തുടങ്ങി എന്നും നിഖില പറയുന്നു. Advertisement നിഖില വിമലിന്റേതായി നിരവധി ചിത്രങ്ങൾ ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ട്. എല്ലാ സിനിമകളിലെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആദ്യ സിനിമയ്ക്ക് ശേഷം തമഴിൽ നിന്ന് ചില സിനിമകൾ വന്നിരുന്നുവെന്നും അത് ചെയ്തുവെങ്കിലും റിലീസായില്ല, മോശം അനുഭവമായിരുന്നു അതെന്നും നിഖില പറഞ്ഞിരുന്നു. അതിന് ശേഷം അഭിനയിക്കാൻ തന്നെ മടിയായിരുന്നു, സിനിമയെ വേണ്ട എന്ന കരുതിയിരുന്നപ്പോഴാണ് ശ്രീബാല എന്ന സംവിധായകയുടെ ആദ്യ ചിത്രത്തിലേക്ക് അവസരം ലഭിച്ചതെന്നും തന്റെ ആദ്യ ചിത്രത്തിൽ സത്യൻ അന്തിക്കാട് സാറിന്റെ അസിസ്റ്റന്റായിരുന്നു ചേച്ചി, അതുകൊണ്ട് ആ സിനിമ ഏറ്റെടുത്തു. അത് ഹിറ്റായെന്നും താരം പറയുന്നു. ചെങ്ങന്നൂര്‍ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ച് അപകടം, തുഴച്ചില്‍ക്കാരന്‍ മുങ്ങിമരിച്ചു തുടക്കത്തിൽ തന്റെ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നത് അച്ഛനും അമ്മയും അല്ലെങ്കിൽ ചേച്ചിയോ കസിൻസോ ഒക്കെയാണ്. അങ്ങനെയുള്ള സിനിമകളെക്കുറിച്ചോർത്ത് ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും, പിന്നീട് സിനിമകൾ തിരഞ്ഞെടുക്കാൻ പഠിച്ചത് ആ തെറ്റുകളിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ കുറ്റബോധം പോയെന്നും നിഖില പറഞ്ഞു. കഷ്ടപ്പെട്ട് തന്നെയാണ് ഓരോ സിനിമയും ചെയ്തെന്നും നിഖില പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *