ആ കേക്കുകൾക്ക് പിന്നിലെ മലയാളി വീട്ടമ്മ; സുരേഷേട്ടൻ സ്വന്തം ചേട്ടൻ! നയൻതാര കെട്ടിപ്പിടിച്ചതും, ഭാഗ്യയുടെ കേക്ക് കട്ടിങ് നിമിഷങ്ങളും മറക്കാനാകില്ല
ലേഡി സൂപ്പർ സ്റ്റാർ നയൻതാര അവരുടെ പ്രയതമന്റെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് ദുബായിൽ ആയിരുന്നു. ഈ പിറന്നാൾ ആഘോഷത്തിന് പിന്നാലെയാണ് ദുബായ് മലയാളി വീട്ടമ്മ വിഗ്നേഷ് ശിവന് വേണ്ടി ഒരുക്കിയ കേക്കിന്റെ വിശേഷങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയത്. ഒരു മലയാളി വീട്ടമ്മയാണ് നയൻതാരക്കും വിഗ്‌നേഷിനും വേണ്ടി കേക്ക് ഉണ്ടാക്കിയത് എന്ന് അറിഞ്ഞതോടെ മാധ്യമങ്ങളിലും വാർത്ത നിറഞ്ഞു.
മലയാളി ആയ ആതിര നായർ ആണ് ഇരുവരുടെയും ജീവിതത്തിലെ മറക്കാൻ ആകാത്ത നിമിഷത്തിനു മധുരം കൂട്ടിയത്. ഇതിനു മുൻപും ആതിര നയൻസിന് വേണ്ടി കേക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട് എങ്കിലും ഇത്തവണ മധുരം ഇരട്ടിയാണ് ആതിരക്കും. ഓണത്തിന് ലേഡി സൂപ്പർ സ്റ്റാറിനും കുടുംബത്തിനും ഓണസദ്യ കൊടുക്കാനും ആതിരക്ക് സാധിച്ചു. നടനും കേന്ദ്രമന്ത്രിയും ആയ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസെപ്ഷനും കേക്ക് എത്തിച്ചത് ആതിര ആയിരുന്നു. സുരേഷേട്ടൻ തനിക്ക് ചേട്ടനെ പോലെ ആണെന്നും തന്റെ കേക്ക് മേക്കിങ് കാര്യത്തിൽ കുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പിന്തുണ തരുന്നത് ചേട്ടൻ ആണെന്നും പറയുകയാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ആതിര .
ആതിര വാർത്തകളിൽ നിറയുന്നു? ഈ നിമിഷത്തെ കുറിച്ച് എന്ത് തോനുന്നു?
ആതിര വാർത്തകളിൽ നിറയുന്നു? ഈ നിമിഷത്തെ കുറിച്ച് എന്ത് തോനുന്നു?
ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷം ആണ്. ഒരുപാട് കാലത്തെ അധ്വാനത്തിന് ഫലം കണ്ടു എന്ന് പറയുന്ന പോലെ. നയൻസിന് കൊടുത്തു എന്നുള്ളതിൽ അല്ല, ഒരുപാട് കാലത്തെ അധ്വാനത്തിന് ഫലം കണ്ടു എന്ന് പറയുന്ന പോലെ ആണ് . ഇപ്പോൾ ഞാൻ ഒരുപാട് അറിയപ്പെട്ടു എന്നല്ല. എന്റെ കേക്ക് വാങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പ്രതിഫലത്തേക്കാൾ സന്തോഷം നൽകുന്നത് അവരുടെ വാക്കുകൾക്ക് ആണ്. ഒരിക്കൽ എന്റെ കേക്ക് കഴിച്ചശേഷം അവർ വീണ്ടും എന്റെ അടുക്കലേക്ക് എത്തുമ്പോൾ മനസ്സ് നിറഞ്ഞൊരു ഫീൽ ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് വലിയ അംഗീകാരം. ഒരു ബിസ്നെസ്സ് ആയി തുടങ്ങിയിട്ടില്ല. ശരിക്കും ഒരു പ്യുവർ ഹോം ബേക്കർ തന്നെ ആണ്. അതിലൂടെ ഇങ്ങനെ ഒരു നേട്ടം കൈവരിയ്ക്കാൻ കഴിഞ്ഞതിലും അതിലൂടെ എന്റെ ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും എന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും അഭിമാനവും സന്തോഷവും സമ്മാനിക്കാൻ കഴിഞ്ഞതുമാണ് എന്റെ ജീവിതത്തിലെഏറ്റവും വലിയ നേട്ടം.
നയൻസിലേക്ക് അല്ലെങ്കിൽ നയൻസ് ആതിരയിലേക്ക് എത്തിയത്
നയൻസിലേക്ക് അല്ലെങ്കിൽ നയൻസ് ആതിരയിലേക്ക് എത്തിയത്
എന്റെ ഭർത്താവ് പ്രമോദ് ഹോസ്പിറ്റാലിറ്റി ഫീൽഡിലാണ്. ഒരിക്കൽ നയൻസ് ദുബായിൽ എത്തിയപ്പോൾ അന്ന് അവരുടെ താമസസൗകര്യവും മറ്റും നോക്കിയതും അദ്ദേഹമായിരുന്നു. അങ്ങനെ പരിചയപെട്ടു, ആ സമയത്തും ഒരു കേക്കും കൊടുത്തു. അങ്ങനെ ഇത്തവണ വന്നപ്പോഴും നയൻതാര എന്റെ ഭർത്താവിനോട് നമ്മുടെ വിശേഷങ്ങൾ ഒക്കെ തിരക്കി. ഇത്തവണ ഓണം സീസൺ ആയിരുന്നല്ലോ, ഞാൻ സദ്യയുടെ കാര്യങ്ങളും നോക്കുന്നുണ്ടായുന്നു. അങ്ങനെ നയൻ താരക്കും വിഘ്‌നേഷിനും ഓണം സദ്യ കൂടി കൊടുക്കാൻ കഴിഞ്ഞതും ഏറെ സന്തോഷമാണ്.
അമ്മയ്ക്ക് വേണ്ടിയും ചോദിച്ചു
വിഗ്‌നേഷന്റെ പിറന്നാളിനും രണ്ടുദിവസം മുൻപ് ആയിരുന്നു നയൻസിന്റെ അമ്മയുടെ പിറന്നാളിന് ഒരു കേക്ക് വേണം എന്നുള്ള റിക്സ്റ്റ് വന്നത് . എന്നാൽ അത് ലാസ്റ്റ് മൊമെന്റ്റ് ആയതുകൊണ്ട് എനിക്ക് ചെയ്യാൻ ആയില്ല, ആകെ കുറച്ചു സമയം മാത്രം ആയിരുന്നു അതിന്റെ സങ്കടം ഉണ്ടായിരുന്നു. പക്ഷെ പിന്നാലെയാണ് വിഘ്നേഷന്റെ പിറന്നാൾ ദിനം എത്തിയത്. അപ്പോൾ റിക്സ്സ്റ്റ് വന്നു. അതും ലാസ്റ്റ് മോമെന്റിൽ ആയിരുന്നു എങ്കിലും മൂന്നുനാല് മണക്കൂര് ഗ്യാപ്പ് ഉണ്ടായത് കൊണ്ട് അത് നൽകാൻ കഴിഞ്ഞു . നയൻസിനും കുടുംബത്തിനും അത് ഇഷ്ടമായി എന്ന് പറഞ്ഞു. പിന്നെ ഓണസദ്യയും നന്നായിരുന്നു എന്ന് വിഘ്‌നേശ് മെസേജ് അയച്ചിരുന്നു
എന്നെ കെട്ടിപ്പിടിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി
ഒരു പ്രത്യേകം തീം ഒന്നും പ്ലാൻ ചെയ്തിരുന്നില്ല. കേക്ക് കാര്യങ്ങൾ എന്നെ പൂർണ്ണമായും ഏൽപ്പിച്ചരുന്നു. ബട്ടർ സ്കോച്ച് ഫ്ലേവർ ആയിരുന്നു ഞാൻ മേക്ക് ചെയ്‌തത്. കേക്ക് കാര്യങ്ങൾ ഒക്കെയും നയൻതാരയുടെ അസിസ്റ്റന്റ് ത്രൂ ആണ് ഡീൽ ചെയ്തത്. രണ്ടുനിലകളിലായി വൈറ്റ് ഗോൾഡൻ നിറത്തിലുള്ള കേക്ക്, അതിൽ അവരുടെ രണ്ടുപേരുടെയും ഒരു പോർട്രേറ്റ് ആണ് മനസിൽ വന്നത്. അതായിരുന്നു ഞാൻ ചെയ്തതും. കേക്ക് ഒരുപാട് ഇഷ്ട്ടമായി എന്ന് പറഞ്ഞു കേട്ടതിനേക്കാൾ കൂടുതലും സന്തോഷം നൽകിയത് തീർത്തും അപ്രതീക്ഷതമായി നയൻതാര എന്നെ കെട്ടിപിടിച്ചപ്പോൾ ആയിരുന്നു.
ഞാൻ കണ്ടതിലും പരിചയപെട്ടതിലുമുള്ള ആളുകളിൽ വളരെ സിംപിൾ ആയ, വളരെ നല്ല മനുഷ്യർ ആയി തോന്നി. ഒരിക്കലും ഒരു സെലിബ്രിറ്റിക്ക് ഉണ്ടാക്കി കൊടുത്ത ഫീൽ എനിക്ക് ഉണ്ടായില്ല. എന്റെ വീട്ടിലെ ആളുകൾക്ക് കൊടുത്ത ഒരു സന്തോഷം ആയിരുന്നു മനസ്സ് നിറയെ.
ചേട്ടന്റെ ഫേവറേറ്റ് കേക്ക്
സുരേഷേട്ടനും ഞാനും ബന്ധുക്കൾ ആണ്. ഞങ്ങളുടെ വിവാഹത്തിനു ഒക്കെയും അദ്ദേഹം വന്നിരുന്നു. ഞാൻ വിവാഹം കഴിഞ്ഞു ദുബായിലേക്ക് വന്ന ശേഷം ചേട്ടൻ ദുബായിലേക്ക് വരുമ്പോൾ നമ്മൾ കാണാറുണ്ട്. 2019 കഴിഞ്ഞപ്പോഴാണ് എനിക്ക് കേക്കിൽ ഉള്ള എന്റെ പാഷൻ വീണ്ടും തുടങ്ങുന്നത്. അങ്ങനെ ഒരിക്കൽ ചേട്ടനെ കാണാൻ വേണ്ടി പോയപ്പോൾ കുണാഫ കപ്പ് കേക്ക് ചേട്ടന് വേണ്ടി കൊടുത്തു. പിന്നെ രണ്ടുമൂന്നു വട്ടം കണ്ടപ്പോൾ ഈ ഫ്ലേവർ തന്നെ കൊടുത്തു. ചേട്ടനും അത് ഭയങ്കര സന്തോഷമാണ് .
നീ കേക്ക് കൊണ്ടുവരണമെന്ന ചേട്ടന്റെ വാക്കുകൾ
ചേട്ടനെ കാണാൻ പോകുമ്പോൾ ഒക്കെയും ഞാൻ ഡിഫെറെൻറ് ഡിഫെറെൻറ് കേക്ക്സ് കൊടുക്കാറുണ്ട്. പിന്നെ നാട്ടിലേക്ക് കൊണ്ട് പോകാൻ വേണം എന്ന് ആവശ്യപ്പെടുമ്പോൾ ഞാൻ അത് ഉണ്ടാക്കിക്കൊടുക്കും. അത് നാട്ടിൽ കൊണ്ടുപോയി എല്ലാര്ക്കും കൊടുത്തിട്ട് അവരുടെ ഒക്കെ സന്തോഷം ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. ഇനിയും ചെയ്യണം എന്ന് പ്രോത്സാഹിപ്പിക്കും. ഭാഗ്യയുടെ വിവാഹത്തിനു വിളിച്ചപ്പോൾ നീ വരുമ്പോൾ കേക്ക് കൊണ്ട് വരണം എന്ന് ചേട്ടൻ പറഞ്ഞു. അങ്ങനെ ഒരു തീം ഒന്നും മനസിൽ ഇല്ലായിരുന്നു ഭർത്താവ് ആണ് ഒരു ഡിസെയ്ൻ തപ്പി തരുന്നത് ..
ഞാൻ ഇല്ലെങ്കിലും സാരമില്ല ഗവർണർ നിന്റെ കേക്ക് കട്ട് ചെയ്തല്ലോ
ഡിസൈൻ എല്ലാം സെറ്റ് ആയപ്പോഴാണ് ഇത് ദുബായിൽ നിന്നും എങ്ങനെ നാട്ടിൽ എത്തിക്കും എന്ന ചോദ്യം മനസ്സിൽ വരുന്നത്. അവസാനം ഹാൻഡ് ലഗ്ഗേജ് ആയി കൊണ്ട് പോകാം. ബാക്കി നാട്ടിൽ ചെന്ന് സെറ്റ് ചെയ്യാം തീരുമാനിച്ചു. മൂന്ന് നിലയിലായുള്ള കേക്ക് അങ്ങനെ നാട്ടിൽ എത്തിച്ചശേഷം ആണ് വീണ്ടും പൂർണ്ണതയിൽ എത്തിച്ചത്.
രാവിലെ ആണ് അവിടെ എത്തുന്നത്. കേക്ക് എല്ലാവരും കാണണം എന്നൊക്കെ ചേട്ടന് നിർബന്ധം ആയിരുന്നു. എന്റെ മാത്രം എഫേർട്ട് ആയിരുന്നില്ല അത്, ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ എടുത്തുപറയണം . അതും ഒരു സെലിബ്രിറ്റിക്ക് ഉണ്ടാക്കി കൊടുക്കുന്ന പോലെ തോന്നിയതേ ഇല്ല . എന്റെ ചേട്ടൻ പറഞ്ഞു, ഞാൻ അത് ഉണ്ടാക്കി കൊടുത്തു അങ്ങനേ ഒരു തോന്നൽ ആയിരുന്നു മനസ്സ് നിറയെ. കേക്ക് കട്ട് ചെയ്യുന്ന സമയത്ത് സുരേഷേട്ടൻ കുറച്ചു ബിസി ആയിരുന്നു. ഗവർണറും ഭാഗ്യയും ശ്രേയസും കൂടിയാണ് കട്ട് ചെയ്യുന്നത്. ഞാൻ ഇല്ലെങ്കിലും സാരമില്ല ഗവർണർ നിന്റെ കേക്ക് കട്ട് ചെയ്തല്ലോ എന്ന് ചേട്ടൻ ഇടക്ക് പറയും.
സുരേഷേട്ടൻ സ്റ്റോറി അയൊക്കെ ഇത് ഷെയർ ചെയ്‌തിരുന്നു. എനിക്ക് എന്റെ ജീവിതത്തിൽ വല്യ സന്തോഷം, അംഗീകാരം ഒക്കെ കിട്ടിയ കാര്യങ്ങൾ ആണ് ഇതൊക്കെ.
എന്നെ പ്രോത്സാഹിപ്പിച്ച ഒരുപാട് ആളുകൾ ഉണ്ട്. കസിൻ ബ്രദറിന്റെ മോളുടെ പിറന്നാളിന് ആണ് ഞാൻ കേക്ക് ഉണ്ടാക്കി സ്വന്തം വീട്ടിൽ എന്നല്ലാതെ പുറത്തേക്ക് കൊടുക്കുന്നത്. ഇന്ന് അത് നോക്കുമ്പോൾ അതിന്റെ ഷേപ്പും കാര്യങ്ങളും ഒക്കെ പ്രോപ്പർ ആയിരുന്നോ എന്നുപോലും എനിക്ക് അറിയില്ല.
എന്റെ ഭർത്താവ് ആണ് എന്നെ കേക്ക് ഉണ്ടാക്കാൻ കൂടുതൽ പിന്തുണച്ചത്. എന്റെ കുടുംബത്തെ ഞാൻ പ്രത്യേകം പ്രത്യേകം മെൻഷൻ ചെയ്യുന്നില്ല. കാരണം എപ്പോഴും അവർ ഒപ്പം തന്നെയുണ്ട്. എന്റെ കേക്ക് ജേർണി ഏറ്റവും കൂടുതൽ പിന്തുണച്ചതും വിമർശിച്ചതും അച്ഛൻ ഉള്ള നാളുവരെ അദ്ദേഹം ആയിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അച്ഛൻ ആയിരുന്നു എന്നതുകൊണ്ടുതന്നെ എല്ലാ കാര്യത്തിനും ഒപ്പം തന്നെ ഉണ്ടായിരുന്നു.
ഭർത്താവിന്റെ കുടുംബവും എനിക്ക് ഒപ്പമുണ്ട്
ഭർത്താവിന്റെ കുടുംബവും എനിക്ക് ഒപ്പമുണ്ട്
അച്ഛൻ പോയ ശേഷം അമ്മയാണ് ആ സ്ഥാനത്ത് കൂടെയുള്ളത്. ഞാൻ എന്തെങ്കിലും നേടി കാണണം. എന്തെങ്കിലും ആകണം എന്നൊക്കെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അമ്മയെ പോലെ തന്നെയാണ് ഭർത്താവും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതും . അദ്ദേഹത്തിന്റെ കുടുംബവും എന്റെ ചേട്ടന്റ പിള്ളേരും ഒക്കെ എന്റെ ഒപ്പം തന്നെയുണ്ട്. ഒരു ബിസ്നെസ്സ് ആയി തുടങ്ങി ഇല്ലെങ്കിലും സ്റ്റാർട്ട് ചെയ്യണം എന്നുണ്ട്. കാരണം അച്ഛന് ബിസ്നിസ്സ് ആയിരുന്നു, അങ്ങനെ പയ്യെ അതിലേക്ക് എത്തണം എന്നുണ്ട്.
കൂടുതൽ റീസേർച്ച് ചെയ്യുന്ന ആളാണ് ഞാൻ
കൂടുതൽ റീസേർച്ച് ചെയ്യുന്ന ആളാണ് ഞാൻ
കേക്ക് കാര്യത്തിൽ ഞാൻ കുറെ റിസേര്ച്ച് ചെയ്യുന്ന ആളാണ്. ഓരോ രാജ്യത്ത് ഉള്ള ആളുകള്ക്ക് സ്വാദ് വ്യത്യസ്തമായിരിക്കും. ഒരു ഉദാഹരണം പറയാൻ ആണെങ്കിൽ കുണാഫ കപ്പ് കേക്ക്. ടർക്കിഷ് ഐറ്റം ആണത്. അതേപോലെ പാലട കപ്പ് കേക്ക്. പിന്നെ നെപ്പോളിയൻ കേക്ക്സ് ഉണ്ട്. അത് ഒരുപാട് സമയം വേണ്ട സാധനം ആണ്. പക്ഷെ അതും ഞാൻ ട്രൈ ചെയ്‌തിട്ടുണ്ട്. പിന്നെ ട്രെൻഡിങ് കേക്ക്സ് ഒക്കെ റീസേർച്ച് ചെയ്തു ചെയ്യാറുണ്ട്. ക്ര്യസ്തുമസ് സമയത്ത് പ്ലം കേക്ക്സ് നോക്കാറുണ്ട്. എനിക്ക് അങ്ങനെ ഇക്കാര്യത്തിൽ ഒരുപാട് പഠിക്കാൻ ഇഷ്ടമാണ് പഠിക്കുന്നത് ഞാൻ എഴുതി എടുക്കും. എനിക്ക് പേഴ്സണലി ഹാർഡ് കേക്ക്സ്‌നേക്കാൾ ഇഷ്ട്ടം വളരെ സോഫ്റ്റ് കേക്ക്സ് ആണ്. അങ്ങനെയാണ് ഞാൻ ചെയ്യുന്നതും- ആതിര വാചാലയാകുന്നു.
ആതിരയും കുടുംബവും
ഭർത്താവും, രണ്ടുകുഞ്ഞുങ്ങളും അടങ്ങുന്നതാണ് ആതിരയുടെ കുടുംബം. ദുബായിൽ സെറ്റിൽഡ് ആയ ആതിര പത്തനംതിട്ട റാന്നി സ്വദേശി ആണ്. പാഷൻ കൊണ്ടാണ് ഈ രംഗത്ത് ആതിര തുടരുന്നത്. ആതിരയുടെ ഇരു കുടുംബങ്ങളും സുഹൃത്തുക്കളും ആണ് ഈ മേഖലയിൽ തുടരാൻ പ്രചോദനം .
@All rights reserved Typical Malayali.
Leave a Comment