രാവിലെ തന്നെ കണ്ടത് ഐശ്വര്യമുള്ള ഈ മുഖമാണ്, ചിരി കണ്ടാല്‍ തന്നെ ദിവസം ധന്യം! 61 ലും തിളങ്ങുന്ന സുജായതയുടെ സൗന്ദര്യം!
പാട്ടിന്റെ രാജകുമാരി
സുജാതയുടെ മധരുമായ സംഗീതത്തില്‍ അടിമപ്പെട്ടു പോവാത്തവരില്ല. മെലഡിയുടെ രാജകുമാരിയാണ് സുജാത എന്നു തന്നെ പറയാം.
മധുരമായ പാട്ടിനൊപ്പം, നിറഞ്ഞു ചിരിയ്ക്കുന്ന സുജാതയുടെ മുഖത്തെ ചിരിയും ആളുകള്‍ക്ക് വലിയൊരു പോസിറ്റീവ് ഉന്മേഷമാണ് നല്‍കുന്നത്.
പിങ്ക് സാരിയില്‍ അതി സുന്ദരിയായി, തന്റെ സ്വതസിദ്ധമായ ചിരിയോടെ സുജാത പങ്കുവച്ച പുതിയ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം കണ്ടത് സുജാത മാമിന്റെ ഈ ഐശ്വര്യമുള്ള മുഖമാണെന്നും, ചിരി കണ്ടാല്‍ ദിവസം ധന്യമാണെന്നും ആരാധകര്‍ പറയുന്നു
61 ലും തിളങ്ങുന്ന സൗന്ദര്യം
61 വയസ്സിലും തിളങ്ങുന്ന സുജാതയുടെ സൗന്ദര്യത്തെ കുറിച്ചാണ് മറ്റു കമന്റുകള്‍ വരുന്നത്. മനസ്സിന്റെ സന്തോഷമാണ് മുഖത്തെ സൗന്ദര്യം എന്ന് ഒരിക്കല്‍ സുജാത പറഞ്ഞിരുന്നു.
ഫോട്ടോയ്ക്ക് പിന്നില്‍
പ്രണവ് രാജാണ് സുജാതയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ശബരി നാഥാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. അഷിമ ഫാഷന്‍ സ്റ്റോര്‍ ഡിസൈന്‍ ചെയ്ത സാരിയാണ് സുജാത ധരിച്ചിരിയ്ക്കുന്നത്
റോസിയായി തോന്നുന്നു
ഈ ഇളം റോസ് നിറത്തില്‍, റോസിയായും ഗംഭീരമായും തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സുജാത ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment