സ്വാസികയുടെ ജീവിതത്തിൽ സംഭവിച്ചത് …എന്തുചെയ്യണമെന്ന് അറിയില്ല എന്ന് നടി ..

ഒരു അഭിനേത്രി എന്ന നിലയില്‍ യാതൊരു ഇന്‍ഹിബിഷനും ഇല്ലാതെ അഭിനയിക്കുന്ന നടിയാണ് സ്വാസിക. ഇതിനോടകം മലയാളത്തില്‍ അത് നടി തെളിയിച്ചതാണ്. സിനിമയായാലും സീരിയല്‍ ആയാലും അഭിനയ സാധ്യതകളുള്ള നല്ല വേഷങ്ങളാണ് സ്വാസിക എന്നും സ്വപ്‌നം കണ്ടിട്ടുള്ളത്. സീത എന്ന സീരിയലിലൂടെ വലിയൊരു കരിയര്‍ ബ്രേക്ക് ടെലിവിഷന്‍ ലോകത്ത് സ്വാസികയ്ക്ക് ഉണ്ടായിരുന്നു. അപ്പോഴും മലയാളത്തില്‍ നല്ലൊരു ബ്രേക്കിന് വേണ്ടി നടി കാത്തിരുന്നു.

2020 ല്‍ പുറത്തിറങ്ങിയ വസന്തി എന്ന ചിത്രത്തിലെ അഭിനയം പ്രശംസകളും അംഗീകാരങ്ങളും പിടിച്ചുപറ്റിയെങ്കിലും നടിയെന്ന നിലയില്‍ മലയാള സിനിമയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ രീതിയിലുള്ള സ്വീകാര്യത സ്വാസികയ്ക്ക് ലഭിച്ചിരുന്നില്ല. ചതുരം എന്ന ചിത്രത്തിലെ ബോള്‍ഡ് കഥാപാത്രത്തിലൂടെ വലിയൊരു മാറ്റം സ്വാസിക പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രശംസയെക്കാള്‍ ഏറെ വിമര്‍ശനങ്ങളായിരുന്നു നടിയ്ക്ക് ഓഡിയന്‍സില്‍ നിന്നും കിട്ടിയത്.

എല്ലാ നല്ലത് ഒന്ന് സംഭവിക്കുന്നത് വരെ മാത്രമാണെന്ന് പറയുന്നത് സത്യമാണെന്ന് ഇപ്പോള്‍ പറയേണ്ടി വരും. എന്തെന്നാല്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഉച്ഛസ്ഥായിയിലാണ് ഇപ്പോള്‍ സ്വാസിക നില്‍ക്കുന്നത്. തന്റെ സിനിമ കണ്ട് സ്വാസിക ഇമോഷണലായി എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ റീലുകളും വീഡിയോകളും വരുമ്പോള്‍, അതേത് സിനിമ എന്ന് ചിലരെങ്കിലും ചിന്തിച്ചുകാണും, എന്തെന്നാല്‍ സിനിമ ഇങ്ങ് മലയാളത്തില്‍ നിന്നുള്ളതല്ല, അങ്ങ് തമിഴില്‍ നിന്നുമുള്ളതാണ്.

Also Read: സ്വന്തം ഗോത്രത്തില്‍ നിന്ന് കല്യാണം കഴിക്കാന്‍ അച്ഛന്‍ പറഞ്ഞു, അത് പറ്റില്ല എന്ന് സായി പല്ലവി; ബഗഡ ഗോത്രത്തെ കുറിച്ച് നടി പറഞ്ഞത്

തമിഴരസന്‍ പച്ചമുത്തു സംവിധാനം ചെയ്ത ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രശംസകള്‍ വാരിക്കൂട്ടുകയാണ് സ്വാസിക. സിനിമാ നിരൂപകന്‍ ഉണ്ണി, ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ അഭിനയം കണ്ട് ഇഷ്ടവും ബഹുമാനവും കൊതിയും തോന്നിപ്പോയി എന്നൊക്കെ പറയുന്ന ഒരു വീഡിയോ ക്ലിപ് നടി ഷെയര്‍ ചെയ്തിരുന്നു. വളരെ സന്തോഷത്തോടെ ഷെയര്‍ ചെയ്ത ആ വീഡിയോയ്ക്ക് പിന്നാലെ ഇന്നലെ സ്വാസിക സിനിമ കാണാന്‍ ലുലു മാളില്‍ എത്തിയതും, സ്വാസികയ്‌ക്കൊപ്പം വന്ന സരയുവും മഞ്ജു പിള്ളയുമൊക്കെ ഇമോഷണലായ സ്വാസികയെ ആശ്വസിപ്പിക്കുന്നതുമൊക്കെയായ വീഡിയോ ഇപ്പോള്‍ പുറത്തുവരുന്നു.

കരിയറില്‍ ഏറ്റവും അധികം ആഗ്രഹിച്ച ഒരു സിനിമ സംഭവിച്ചതിന്റെ സന്തോഷമാണ് സ്വാസികയ്ക്ക്. താന്‍ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ സന്തോഷത്തിലാണ് സ്വാസിക ഇമോഷണലായത് എന്ന് മഞ്ജു പിള്ള പറയുന്നു. എന്തെങ്കിലും പറയൂ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ വാക്കുകളില്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു സ്വാസിക. സിനിമയെ അത്രധികം പാഷനോടെ ഇഷ്ടപ്പെടുന്ന അഭിനേത്രിയാണ് എന്ന് സരയു മോഹന്‍ പറഞ്ഞു.

ലബ്ബര്‍ പന്ത് എന്ന ചിത്രത്തിനും, സ്വാസികയുടെ അഭിനയത്തിനും തമിഴകത്ത് നിന്ന് വരുന്നതും മികച്ച നിരൂപണങ്ങളാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അത്രയും മനോഹരമാണെന്ന് ഒരേ സ്വരത്തില്‍ സിനിമ കണ്ടവര്‍ പറയുന്നു. ആട്ടക്കത്തി ദിനേഷ്, ഹാരിഷ് കല്യാണ്‍, സഞ്ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

സ്വാസികയുടെ ആദ്യത്തെ സിനിമയല്ല ലബ്ബര്‍ പന്ത്, സത്യത്തില്‍ തമിഴ് സിനിമയിലൂടെയാണ് സ്വാസിക ബിഗ് സ്‌ക്രീനിലേക്കെത്തിയതുപോലും. 2009 ല്‍ വൈഗൈ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. അതിന് ശേഷമാണ് മലയാളത്തില്‍ ഫിഡല്‍ എന്ന സിനിമ ചെയ്തത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായി ഒരുമിച്ചാണ് സ്വാസികയുടെ സിനിമ കരിയര്‍ നീങ്ങിയത്. ഗോരിപ്പാളയം, മൈതാനം, സാട്ടൈ, കണ്ടതും കാണാതതും, സൊക്കാലി, പാണ്ടുവം, അപ്പുച്ചി ഗ്രാമം, പ്രഭ എന്നിങ്ങനെ നിരവധി സിനിമകള്‍ സ്വാസിക തമിഴില്‍ ചെയ്തിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *