എന്നെ വിവാഹം കഴിക്കും മുൻപേ ചന്ദനയുമായി വിവാഹം; ഞാൻ പല ദിവസവും ചോര തുപ്പി കിടന്നിട്ടുണ്ട്: ദയവായി ഇനി എങ്കിലും വെറുതെ വിടൂ

നിശ്ശബ്ദത അവസാനിപ്പിച്ചുകൊണ്ട് അമൃത സുരേഷ്. മകൾ പങ്കുവച്ച വീഡിയോയ്ക്ക് നേരെ കടുത്ത രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ഉണ്ടാകുന്നതിന്റെ ഇടയിലാണ് അമൃത സുരേഷ് വീഡിയോ പങ്കവച്ചുകൊണ്ട് എത്തിയത്.

എന്റെ നിശബ്ദദത ഒരുപാട് ആളുകൾ എന്നെ വെറുക്കാൻ ഇടയാക്കി. ഞാൻ ഒരേയൊരു പ്രാവശ്യം മാത്രമാണ് മുൻപ് വീഡിയോ ചെയ്തുവന്നത്. ഇപ്പോൾ എനിക്ക് ചില കാര്യങ്ങൾ പറയണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് വരുന്നത്. മിണ്ടാതെ ഇരുന്നപ്പോൾ ആളുകൾ എന്നെ വെറുത്തു. എനിക്ക് അത്രയും ഭംഗി ആയി സംസാരിക്കാൻ അറിയാത്തതുകൊണ്ടാണ് ഞാൻ മിണ്ടാതെ ഇരിക്കുന്നത്, കുറച്ചു സന്തോഷിച്ചു കഴിഞ്ഞപ്പോൾ പുറകെ ഉറപ്പായും സങ്കടം ഉണ്ടാകും.

പാപ്പു ഒറ്റയ്ക്കാണ് ആ വീഡിയോ ചെയ്യുന്നതും എടുക്കുന്നതും. മോൾ പറയാതെ ചെയ്തേ ആണ്. കാരണം അവൾ അത്രയും കണ്ടുകണ്ട് വിഷമിച്ച കാര്യമാണ്. ഇനി എങ്കിലും അവളുടെ അമ്മ വിഷമിക്കാതെ ഇരിക്കട്ടെ എന്ന് കരുതിയാണ് അവൾ രംഗത്ത് വന്നത്.എന്നാൽ അവളെ സൈബർ അറ്റാക്കിലേക്ക് കൂടുതൽ ഇട്ടു കൊടുക്കുന്ന രീതിയിൽ ആണ് പുതിയ വീഡിയോ ബാല ചേട്ടൻ ഇട്ടത്.

കുഞ്ഞിനെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ ആകില്ല. പക്ഷെ ഇത് പറയണം എന്നുണ്ട്. ഞാൻ ബ്രെയ്ൻ വാഷ് ചെയ്‌തിട്ടല്ല അവൾ ഒന്നും പറഞ്ഞത്. മൂന്നു വയസ്സിൽ ഉണ്ടായ കാര്യങ്ങൾ ആണ് അവൾ പറഞ്ഞത്. അവളെ ഞെട്ടിച്ച, അവളെ ഷോക്ക് ആക്കിയ സാധനങ്ങൾ ആണ് അവളുടെ മനസിൽ ഉണ്ടായത്. അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി രക്ഷപെടുത്തിയിട്ടുണ്ട് വീട്ടിലെ ചേച്ചിമാർ. അവർ ഒക്കെ സാക്ഷി പറഞ്ഞ കാര്യങ്ങൾ ആണ്. അവൾ ട്രോമാറ്റിക് ആയി പേടിച്ചു അനുഭവിച്ചു പോയ കാര്യങ്ങൾ ആണ് അവൾ പറഞ്ഞത്. അവളെ മുറയിൽ പൂട്ടി ഇട്ടതും എല്ലാം അവളുടെ മനസ്സിൽ ഉള്ളതാണ്. അവൾ അനുഭവിക്കാൻ ഉള്ളത് ഒക്കെ അനുഭവിച്ചു തീർന്നു. ഈ അനുഭവങ്ങൾ ഒക്കെ തീരട്ടെ എന്ന് വച്ചാണ് അവൾ വീഡിയോ പങ്കുവച്ചത്. മോൾ മോളുടെ അച്ഛന്റ്റെ അടുത്തെക്ക് പൊയ്ക്കൂടേ എന്ന് അവളോട് ചോദ്യങ്ങൾ വന്നു- അങ്ങനെ അവൾ പ്രതികരിച്ചു പോകുന്നതാണ്.

നിന്റെ അമ്മ മോശം ആണെന്ന് മോളോട് കുട്ടികൾ പറഞ്ഞിട്ടുണ്ട്. അതൊന്നും അവൾക്ക് സഹിക്കാൻ ആകുന്നതല്ല. അവൾ ടീനേജിലേക്ക് കടക്കുകയാണ്. കുഞ്ഞു കുട്ടി അല്ല. അവൾക്ക് പ്രതികരിക്കാൻ പ്രായം ആയി. ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്നാണ് പറയുന്നത്. ഞാൻ ആദ്യമായി സ്നേഹിച്ച ആളാണ് അദ്ദേഹം. പതിനെട്ടു വയസിലെ പ്രണയം ആയിരുന്നു, തീർത്തും ബ്ലൈൻഡ് ആയ പ്രണയം.

ഞാൻ പല ദിവസവും ചോര തുപ്പി കെടന്നട്ടുണ്ട്. എന്നെ കല്യാണം കഴക്കും മുൻപേ ചേട്ടൻ വേറെ വിവാഹം കഴിച്ചിരുന്നു. എന്നാൽ എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും എല്ലാം തീരുമാനിച്ചിരുന്നു. മാത്രമല്ല എനിക്ക് അത്രയും ഇഷ്ടമായിരുന്നു അദ്ദേഹത്തിനെ. അങ്ങനെയാണ് വീട്ടുകാർ എതിർത്തിട്ടും ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്- അമൃത പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *