വിവാഹം കഴിഞ്ഞു ആറാം മാസം! യെസ് ഇപ്പോഴും ഞങ്ങൾ പ്രണയിക്കുകയാണ്; സ്വാതിയുടെ പുത്തൻ ചിത്രങ്ങൾക്ക് ആശംസകൾ
കഴിഞ്ഞ ഏപ്രിൽ മാസമാണ് നടൻ കുഞ്ചന്റെ മകൾ വിവാഹിതയാകുന്നത്. തിരക്കുള്ള ഫാഷൻ സ്റ്റൈലിസ്റ്റ് ആയ സ്വാതിയെ അഭിനന്ദ് ആണ് വിവാഹം കഴിച്ചു സ്വന്തമാക്കിയത്. വളരെ ഭംഗിയായ രീതിയിൽ നടന്ന വിവാഹം ആറാം മാസത്തിലേക്ക് കടക്കുകയാണ്. വിവാഹത്തിനു ശേഷവും മുൻപ് ഉണ്ടായിരുന്ന സൗഹൃദവും പ്രണയവും എല്ലാം അങ്ങനെ തന്നെ ഉണ്ട് എന്ന് കാണിക്കുന്ന തരത്തിൽ ഉള്ള ചിത്രങ്ങൾ ആണ് സ്വാതി പങ്കുവച്ചത് .
ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടണ് പ്രീയപ്പെട്ടവർ രംഗത്തുവന്നത്. നോർവേയിൽ നിന്നുള്ള പ്രണയ സുന്ദര നിമിഷങ്ങൾ ആണ് സ്വാതി പങ്കുവച്ചത്.
പ്രണയവിവാഹമാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി വിവാഹസമയത്തും നൽകി ഇല്ലെങ്കിലും പെട്ടെന്ന് തീരുമാനമെടുത്ത് കൺവെർട്ട് ചെയ്ത റിലേഷൻ എന്നുമാത്രമാണ് സ്വാതിയും അഭിനന്ദും പറഞ്ഞത്.
മാത്രമല്ല എന്റെ ഭാഗ്യം, എന്റെ ജീവിതം എന്റെ എല്ലാം എന്ന പ്രതികരണം ആണ് ഭർത്താവിനെക്കുറിച്ചുള്ള ചോദ്യത്തിനു സ്വാതി മറുപടി നൽകിയത്. എന്തുഗുണമാണ് സ്വാതിയിൽ മതിപ്പുണ്ടാക്കിയത് എന്ന ചോദ്യത്തിന് അതൊക്കെ തീർത്തും വ്യക്തിപരം എന്ന മറുപടിയാണ് അഭിനന്ദ് പ്രതികരിച്ചത്.
കുഞ്ചനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും കുടുംബവും. ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, അവരുടെ കുടുംബം എല്ലാവരും ഒത്താണ് വിവാഹത്തിൽ മമ്മൂട്ടി എത്തിയത്.
താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി. ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്. ബോളിവുഡ് താരങ്ങള്‍ മുതൽ റിലയൻസ് മേധാവി നിത അംബാനി വരെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതി കുഞ്ചന്റെ അഭിപ്രായമാണ് തേടുന്നത് എന്ന് മുൻപേ റിപോർട്ടുകൾ വന്നിരുന്നു.
എട്ടാംക്ലാസ് മുതലെ സ്വാതിയുടെ സ്വപ്നമാണ് ഫാഷൻ ഡിസൈനിങ്. ബോളിവുഡ് രംഗത്തേക്ക് വരെ സ്വാതിയെ പ്രശസ്ത ആക്കിയത് ആ ഒരു ആഗ്രഹവും നിശ്ചയദാർഢ്യവും ആണ്. ഫെമിന, നിത അംബാനിയുടെ ഹെര്‍ സര്‍ക്കിള്‍ എന്നിവിടങ്ങില്‍ ജോലി ചെയ്ത സ്വാതി ഇപ്പോള്‍ ഫ്രീലാന്‍സ് സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ട്.
മലയാളസിനിമയിലേക്ക് അവസരം കിട്ടിയിട്ടും കുഞ്ചൻ മകളെ അവിടേക്ക് അയച്ചില്ല. പകരം മറ്റൊരു മേഖലയിൽ സ്വാതി തന്റെ കൈയ്യൊപ്പ് പതിപ്പിക്കുക ആയിരുന്നു.
@All rights reserved Typical Malayali.
Leave a Comment