ഈ അവസ്ഥയിൽ കൂടെയുണ്ടാകും ! നീ ശക്തയായ സ്ത്രീയാണ്, ഏറ്റവും മികച്ചവൾ, കരുത്തുറ്റ അമ്മയായി നിലകൊള്ളൂ; ഗോപി സുന്ദറിൻ്റെ പിന്തുണ
ബാല അമൃത വേഷയം സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ട് ആഴ്ച ഒന്നാകുന്നു. എന്നാൽ ഇതുവരെയും ഇരുകൂട്ടരും ഒരു വിട്ടുവീഴ്ചക്ക് തയ്യാറുമല്ല. പതിനാല് വർഷമാണ് താൻ നിശ്ശബ്ദമായി ഇരുന്നത്. എന്നാൽ മകൾക്ക് വേണ്ടി താൻ ഇപ്പോൾ പ്രതികരിക്കുന്നു എന്നായിരുന്നു അമൃത പറഞ്ഞത്. ബാലക്ക് ഒപ്പമുള്ള ജീവിതം മാനസികമായും ശരീരികമായും ഏറ്റവും വലിയ മോശം ഘട്ടം തന്നെ ആയിരുന്നു എന്നും അമൃത പറഞ്ഞിരുന്നു. മകൾ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് തർക്കങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ ബാലയും വീഡിയോയും ആയെത്തി. എന്നാൽ കുഞ്ഞിനെ സൈബർ അറ്റക്കിന് വിട്ടുകൊടുക്കുന്ന രീതിയിൽ ആണ് ബാല സംസാരിച്ചത് എന്ന ആരോപണത്തോടെയാണ് അമൃത രംഗത്ത് എത്തിയത്.
അമൃതക്ക് പിന്തുണ നൽകിയും ബാലയെ പിന്തുണച്ചും ചേരി തിരിഞ്ഞുകൊണ്ടായി പിന്നെ ഫാൻസ്. എന്നാൽ നിയമ നടപടിയോടെ മുൻപോട്ട് പോകുമെന്ന അമൃത തീരുമാനം അറിയിച്ചത് കഴിഞ്ഞദിവസമാണ്. പിന്നാലെ അമൃത ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം കൂടി പുറത്തുവന്നു. സഹോദരി അഭിരാമി സുരേഷ് ആണ് തൻ്റെ സഹോദരി ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും ഇനി എങ്കിലും അവരെ വെറുതെ വിടണം എന്ന അപേക്ഷയുമായി എത്തിയത്. എന്താണ് അമൃതയ്ക്ക് സംഭവിച്ചത് എന്നോ ഏതു ആശുപത്രിയിൽ ആണെന്നോ ഉള്ള വിവരങ്ങൾ അഭിരാമി പങ്കുവച്ചില്ല പകരം ഞാൻ നിങ്ങളെ വെറുക്കുന്നു. നിങ്ങൾക്ക് ഇപ്പോള് സമാധാനം ആയോ. ദയവായി അവളെ ജീവിക്കാൻ വിടൂ എന്ന് അപേക്ഷിച്ചുകൊണ്ട് പോസ്റ്റും പങ്കുവച്ചു. അതേസമയം കഴിഞ്ഞദിവസം അമൃത പോസ്റ്റ് പങ്കുവച്ചപ്പോൾ തന്നെ അമൃതയുടെ മുൻ പങ്കാളി ഗോപി സുന്ദർ പിന്തുണ നൽകി രംഗത്ത് വന്നിരുന്നു.
നിങ്ങൾ ഏറ്റവും മികച്ച ശക്തയായ സ്ത്രീയാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക എന്നാണ് ഗോപി സുന്ദർ കമന്റ് ചെയ്തത്. അമൃതയെ പിന്തുണച്ച് നിരവധി കമന്റുകളും വന്നിരുന്നു. എന്നാൽ അതിന് പിന്നാലെയാണ് അമൃത ആശുപത്രിയിൽ ആയ വാർത്തയും പുറത്തുവന്നത്.
ബാലയുമായി പിരിഞ്ഞതിന് ശേഷം പതിനാലു വർഷത്തിന് ശേഷം ആയിരുന്നു അമൃതയും ഗോപിസുന്ദറും ലിവിംഗ് ടുഗദറിൽ ആയത്. അടുത്തിടെയാണ് ഇവർ ബന്ധം അവസാനിപ്പിച്ചത്. ബന്ധം വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം മോശമായി രീതിയിൽ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ബാലയെക്കാൾ 100% നല്ലതായിരുന്നു ഗോപി സുന്ദർ എന്നും സ്വന്തം പോരായ്മകളും നന്മകളും ഉള്ള മനുഷ്യനാണ് ഗോപി സുന്ദർ എന്നും അഭിരാമിയും പറഞ്ഞിരുന്നു.ഗോപി ചേട്ടന്റെ മാതാപിതാക്കളുമായി ഇപ്പോഴും ഞങ്ങൾക്ക് നല്ല ബന്ധമാണ്. ആശയപരമായി മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോൾ അവർ തമ്മിൽ പിരിഞ്ഞുവെന്നും അഭിരാമി അറിയിച്ചിരുന്നു. അമൃതയും ഇതേ അഭിപ്രായം ആണ് പങ്കുവച്ചത്.
@All rights reserved Typical Malayali.
Leave a Comment