പാട്ടുകൾ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ തോന്നൽ എനിക്ക് സന്തോഷം കിട്ടുന്നത് പോലെ ഞാൻ പാടും! പാട്ടിനെക്കുറിച്ച് അറിയുന്നവർക്ക് എന്റെ പാട്ട് ഇഷ്ടപെടും മാസ് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണൻ

പാട്ടുകളെ വലിച്ച് കീറി നശിപ്പിക്കുന്നുവെന്നുള്ള വിമര്‍ശനങ്ങള്‍ ഏറെ കേട്ടിട്ടുണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പുതിയൊരു വീഡിയോ പങ്കിട്ടപ്പോഴും ചര്‍ച്ചയായത് ഇക്കാര്യമായിരുന്നു. എന്നാല്‍ അതേ വീഡിയോയുടെ താഴെ അഭിനന്ദനവുമായി ഹരിഹരന്റെ കമന്റുമുണ്ടായിരുന്നു. തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് അത്. വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്നും, നിലവിലെ ശൈലിയില്‍ തന്നെ പാടാനാണ് തീരുമാനമെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു.

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ആരാധകര്‍ ഏറെയുണ്ടെങ്കിലും ഒരുവിഭാഗം അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും നടത്താറുണ്ട്. പാട്ടുകളെ കൊല്ലുന്നു എന്നാണ് വിമര്‍ശകരുടെ വാദം. കഴിഞ്ഞ ദിവസം പങ്കുവെച്ച പാട്ടിന് ഹരിഹരന്‍ കമന്റ് ചെയ്തിരുന്നു. ബ്യൂട്ടിഫുള്‍ റെന്റീഷന്‍ എന്നായിരുന്നു ഹരിഹരന്‍ കമന്റ് ചെയ്തത്. തന്റെ ആലാപന ശൈലിയില്‍ ഒരുമാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഞാൻ ഇന്നലെ പോസ്റ്റ് ചെയ്ത ‘കൈക്കുടന്ന നിറയെ’ എന്ന ( മൈ വേഴ്ഷൻ ) പാട്ടിൽ ഗസൽ ഇതിഹാസം ഹരിഹരൻ ജി ഒരു കമന്റ് ഇട്ടിട്ടുണ്ട്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ മെഡൽ. ആത്യന്തികം ആയി സംഗീതത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് മനോധർമ്മം എന്നത്. എന്നെ സംബന്ധിച്ചിടത്തോളം മനോധർമ്മം ഇല്ലാതെ പകർത്തി വെയ്ക്കുന്നത് ക്രിയാത്മകം ആയ ആലാപനമേ അല്ല.

അത് കൊണ്ട്, ഹരി ജി യുടെ കമന്റിന് തൊട്ടു താഴെ കമന്റ് ചെയ്ത വ്യക്തിയും , അത് ലൈക് ചെയ്ത എട്ടു പേരും, പിന്നെ അതേ അഭിപ്രായം ഉള്ള മറ്റുള്ളവരോടും – നിങ്ങൾക്ക് ഞാൻ പാടുന്നത് ഇഷ്ടം അല്ല എന്നതിനെ മാനിച്ചുകൊണ്ട് തന്നെ – ഇനിയും സംഗതികൾ ഒക്കെ ഇട്ട്, എനിക്ക് സന്തോഷം തരുന്ന പോലെ പാടാൻ പോലെ ആണ് തീരുമാനം. പാട്ടുകൾ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ മാത്രം തോന്നൽ ആയത് കൊണ്ട് തല്ക്കാലം അത് തിരുത്താൻ ഉദ്ദേശമില്ല, ഞാൻ പാടുന്ന രീതിയിൽ അണുവിട മാറ്റം കൊണ്ട് വരാൻ ഉദ്ദേശിച്ചിട്ടും ഇല്ല.

ഏതു പാട്ടെടുത്താലും മനോധർമ്മം ഏറ്റവും സുന്ദരമായി ചെയ്യുന്നുണ്ട്. സന്തോഷം. ഒരു പാട്ട് അതേപടി പകർത്താനെന്തിനാ വേറൊരാൾ. അത് വേണ്ടവർ ഒറിജിനൽ അങ്ങ് കേട്ടാൽ പോരേ. ഒറിജിനൽ ശ്രീരാഗത്തേക്കാൾ എനിക്ക് താങ്കൾ പാടുന്നതാണ് ഇഷ്ടം. ഒറിജിനൽ സോംഗ് കുറച്ചു സ്പീഡ് കൂടുതൽ ആയി എന്നൊരു അഭിപ്രായം ഉണ്ട്. അതുകൊണ്ട് എന്തോ ഒരു ഫീൽ കുറവ് തോന്നിക്കുന്നുണ്ട്.
താങ്കൾ ആ പാട്ട് ആസ്വദിച്ചു പാടുന്നത് കേൾക്കുന്ന സുഖം വേറെ തന്നെയാണ്. നിങ്ങള് നിങ്ങക്കിഷ്ടമുള്ള പോലെ പാട് ബ്രോ ഇഷ്ടമില്ലാത്തവർ കേക്കണ്ട എന്ന് വെച്ചാ പോരെ, തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് എത്തിയിട്ടുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *