നെഞ്ചുപൊട്ടി പരസ്പരത്തിലെ വില്ലത്തി ഈ വേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറം
എന്റെ വാവ പോയെന്ന് തൻവി ബൈക്ക് ആക്സിഡെന്റിലൂടെ ഏക സഹോദരനെ നഷ്ടമായി.തൻവിയുടെ ഏക സഹോദരൻ ആയിരുന്നു ശ്രാവൺ.ഭദ്ര എന്ന പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവച്ചുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് തന്വി രവീന്ദ്രന്. കാസര്‍കോട്ട് കാരിയായ താരം സീരിയലുകളില്‍ നിറസാന്നിധ്യമാണ്. മൂന്നു മണിയായിരുന്നു ആദ്യത്തെ സീരിയല്‍. രാത്രിമഴയിലും പരസ്പരത്തിലും മികച്ച പ്രകടനം കാഴ്ചവച്ച തൻവി വില്ലത്തി വേഷങ്ങളിലൂടെയാണ് ആദ്യം സ്ക്രീനിൽ നിറഞ്ഞത്. തൻവിയുടെ ഏറ്റവും വലിയ ശക്തിയാണ് കുടുംബം എന്നാൽ അൽപ്പം ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
എന്റെ വാവ പോയി എന്ന ഒറ്റ ലൈനിൽ ആണ് തൻവി സങ്കട വാർത്ത പങ്കുവച്ചത്. കമന്റുകളിൽ നിന്നും അനുജൻ ശ്രേയസ് കൃഷ്ണ മരിച്ചത് ആക്സിഡന്റിലൂടെയാണ് എന്നാണ് സൂചന. നിരവധി പേര് താരത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് കമന്റുകൾ പങ്കിടുന്നു.താരത്തിന്റെ കുടുംബം.അച്ഛന് രവീന്ദ്രന്, അമ്മ സാവിത്രി ഇളയ സഹോദരി അശ്വനി, അനിയന് ശ്രേയസ് കൃഷ്ണ എന്നിവർ അടങ്ങുന്നതായിരുന്നു തൻവിയുടെ കുടുബം. കാസര്‍ഗോഡിലെ കുണ്ടന്‍കുഴി എന്ന ഗ്രാമപ്രദേശത്തുനിന്നുമാണ് അഭിനയത്തിന്റെ ലോകത്തിലേക്ക് തൻവി എത്തിയത് .തൻവിയെ അടുത്തറിയാം.മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് തൻവി. തൻവി അഭിനയിച്ച പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് തൻവി തിളങ്ങിയിട്ടുള്ളത്.
റിയാലിറ്റി ഷോ താരം.
പരസ്പരത്തിൽ ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിട്ടായിരുന്നു തൻവിയുടെ ജെന്നിഫർ എത്തിയിരുന്നത്. കൂടാതെ ടമാർ പഠാർ, സ്റ്റാർ മാജിക് റിയാലിറ്റി ഷോകളുടേയും ഭാഗമായി തൻവി പേരെടുത്തിട്ടുണ്ട്.ദുഃഖം താങ്ങാൻ കെൽപ്പുണ്ടാകട്ടെ
ഇക്കഴിഞ്ഞിടക്കാണ് തൻവിയും ഗണേഷും വിവാഹിതരാകുന്നത്. മുബൈയിൽ വച്ച് നടന്ന ചടങ്ങിന്റെ വിശേഷങ്ങൾ തൻവി തന്നെയാണ് പ്രേക്ഷകരുമായി പങ്കിട്ടത്. താരത്തിന്റെ മിക്ക പോസ്റ്റുകളിലും അനുജനും കുടുംബവും നിറയാറുണ്ട് . കുടുംബവുമായി ഏറെ ബന്ധമുള്ള തൻവിക്ക് ഈ ദുഃഖം താങ്ങാൻ കെൽപ്പുണ്ടാകട്ടെ എന്നാണ് ആരാധകർ പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment