ഒരു ഷോയ്ക്ക് കിട്ടുന്നത് ലക്ഷങ്ങൾ,ചിലവ് അതുക്കും മേലെ! ബ്യൂട്ടി പ്രോഡക്ട്സിനും സീറോ സൈസ് മെയിന്റയിൻ ചെയ്യാനുമായി റിമി മുടക്കുന്നത്…

സമ്പൂർണ്ണ പവർ പാക്കേജ് ആണ് റിമി ടോമി. അവതരണം, അഭിനയം ആലാപനം എന്ന് വേണ്ട മോട്ടിവേഷൻ വേണ്ട സ്ഥലത്ത് അതും എടുക്കാൻ യാതൊരു അംടിയും ഇല്ല റിമി ടോമിക്ക്. വളരെ ചെറിയ പ്രായത്തിൽ തന്നെ മീഡിയ ഫീൽഡിലേക്ക് എത്തിയ റിമി ആദ്യ കാലങ്ങളിൽ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടാണ് ജനശ്രദ്ധ വാങ്ങിയത്. ഇന്ന് നാല്പതുവയസ്സ് പിന്നിടുന്ന വേളയിൽ റിമിക്ക് രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചു.

ആളുകളോട് ഇടപെടുന്ന രീതിയും സ്റ്റേജിൽ ഉണ്ടാക്കുന്ന ഓളവും എല്ലാം അപ്‌ഡേറ്റഡ് ആണ്. സ്റ്റേജിൽ എത്തിയാൽ റിമി സ്വയം മറന്നുപോകുന്ന കാഴ്ച നമുക്ക് കാണാം. വലിയ വലിയ സിനിമകളിൽ ഒട്ടനവധി ഗാനങ്ങൾ ഒന്നും റിമി ആലപിച്ചിട്ടില്ല എങ്കിലും എന്തിനാണ് ഒരായിരം ഗാനങ്ങൾ, ഏറെറടുത്ത ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്.

റിമിയെ കുറിച്ച് ഒരു ഇൻട്രോ പറയാൻ ആണെങ്കിൽ അത് ഒരു പാരഗ്രാഫിൽ ഒന്നും ഒതുങ്ങില്ല. അത്രയും പവർ പാക്കേജ് ആണ് റിമി. ഒരു വ്ലോഗർ കൂടിയായ റിമി ടോമിയുടെ ചാനലിലെ വ്ലോഗ് കണ്ടാൽ തന്നെ നിരാശയിൽ ഇരിക്കുന്ന ഏതൊരാളും ഹാപ്പി ആകും. അത് റിമിയുടെ കുക്കിങ് ആയിക്കോട്ടെ, കൊച്ചു വർത്തമാനം ആയിക്കോട്ടെ ഇനി അതും അല്ലെങ്കിൽ റിമിയുടെ ആലാപനത്തിൽ വിരിഞ്ഞ മനോഹര ഗാനങ്ങളും ആയിക്കോട്ടെ ആർക്കും സന്തോഷം നൽകുന്ന ഒരു ഇടം കൂടിയാണ് അവിടം.

രാജ്യത്തിന് അകത്തും പുറത്തുമായി ഷോസ് അവതരിപ്പിക്കുന്ന റിമി ടോമി മിക്ക രാജ്യങ്ങളും സന്ദര്ശിച്ചു കഴിഞ്ഞു. അമേരിക്കയും ലണ്ടനും, കാനഡയും അടക്കമുള്ള രാജ്യങ്ങളിൽ റിമിക്ക് ഷൊസുണ്ട്. കേളത്തിലും ഇന്ത്യയിലും ഒക്കെയായി ഷൊസുകളും റിയാലിറ്റി ഷോകളും, ഒപ്പം പരസ്യ ചിത്രങ്ങളും എന്നുവേണ്ട ഒരു മാസം അത്യാവശ്യം നല്ല ഒരു വരുമാനം റിമിയ്ക്ക് കിട്ടുന്നുണ്ട്. ലക്ഷങ്ങൾ വരുമാനം വാങ്ങുന്ന റിമിയുടെ പ്രതിഫല തുക കൃത്യമായി പറയുവാൻ സാധിക്കില്ല. എത്ര ഉയരത്തിൽ എത്തിയാലും എളിമ വിടാത്ത റിമിയുടെ ചിലവ് പക്ഷെ അൽപ്പം കൂടുതൽ തന്നെ എന്ന് താരം മുൻപേ പറഞ്ഞിരുന്നു.

ഞാൻ വരവറിയാതെ ചെലവഴിക്കുന്ന ഒരാളാണ്; ഒരിക്കലും ഇതാരും മാതൃകയാക്കരുതെന്ന് ആണ് റിമി ആരാധകരോടായി മുൻപൊരിക്കൽ ഒരുകോടിയിൽ പറഞ്ഞത്.

ഞാൻ വരവ് അറിയാതെ ചിലവഴിക്കും. ജീവിക്കുന്ന അത്രയും കാലം മാത്രമേ നമുക്ക് ജീവിതം ഉള്ളൂ, അത് നന്നായി ജീവിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ്. ഇപ്പോൾ ചിലവാക്കിയില്ല എങ്കിൽ എപ്പോൾ ചിലവാക്കും എന്നാണ് ഞാൻ ചിന്തിക്കുക. യാത്രക്ക് വേണ്ടിയാണു കൂടുതലും ചെലവിടുന്നത്. പിന്നെ ഒരു പെർഫോർമർ ആണ് ഞാൻ. അപ്പോൾ സ്റ്റേജിൽ നില്ക്കാൻ വേണ്ടി അത്യാവശ്യം നമുക്ക് ആവശ്യമുള്ള ബ്യൂട്ടി സാധനങ്ങൾ വാങ്ങാനും മറ്റുമായി പൈസ ചിലവാക്കും എന്നും റിമി പറഞ്ഞിരുന്നു. ഇപ്പോൾ സീറോ സൈസ് മെയിന്റയിൻ ചെയ്യാനും റിമിക്ക് അത്യാവശ്യം നല്ലൊരു തുക വേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *