സുജിത്തിന്റെ ഐശ്വര്യത്തിന് പിന്നിൽ! ശ്വേത ഒരുക്കുന്ന ഭാണ് ബ്റ്പ്പ്; എങ്ങനെ നവരാത്രി ഭാണ് ബ്റ്പ്പ് ഒരുക്കാം; ശ്വേത പറയുന്നു
മലയാളികൾക്ക് പ്രത്യേകിച്ചും യാത്രാ പ്രേമികൾക്ക് ഏറെ പരിചയമുള്ള പേരാണ് സുജിത് ഭക്തൻ. മിക്ക മലയാളികൾക്കും, മിനി സ്ക്രീൻ പ്രേക്ഷകർക്കും എല്ലാം സുജിത്തിനേയും ഭാര്യ ശ്വേതാ ഭക്തനെയും അ റിയാം. ചാനൽ ഷോകളിലൂടെയും ഇരുവരും പ്രേക്ഷകർക്ക് സുപരിചിതർ.
കുടുംബം മുഴുവൻ സോഷ്യൽ മീഡിയ യൂസേഴ്സിന് പ്രിയപ്പെട്ടവർ ആണ്. ആദ്യമായി ബ്ലോഗിങ്ങിലേക്കും അതിനൊപ്പം വ്ളോഗിംഗും കൂടി ഒരുമിച്ചാണ് സുജിത് ഭക്തൻ തുടങ്ങിയത് . ‘ടെക് ട്രാവൽ ഈറ്റ്’ എന്ന പേരിൽ 2016 ൽ സുജിത്ത് യൂട്യൂബ് ചാനൽ തുടങ്ങി ഇപ്പോൾ ഭാര്യ ശ്വേതയും വ്ലോഗിങ്ങിലേക്ക് കടന്നു കഴിഞ്ഞു. നവരാത്രി സ്പെഷ്യൽ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയതാണ് ഇപ്പോൾ ശ്വേത. ഗൗഡ് സരസ്വത് ബ്രാഹ്മണ വിഭാഗത്ത്തിൽ പെട്ട ശ്വേതയും കുടുംബവും ഒരു പ്രത്യേക ആചാരത്തിലൂടെയാണ് നവരാത്രി ആഘോഷത്തിന് തുടക്കം കുറിക്കുന്നത്. ‘ഭാണ് ബ്റ്പ്പ്’ എന്നാണ് ചടങ്ങിന്റെ പേര്.
നവരാത്രി ആരംഭ ദിവസം ആണ് ഇത് ഒരുക്കുക. നമ്മൾ ഗൗഡ് സരസ്വത് ബ്രാഹ്മണൻ ആണെന്ന് നിങ്ങൾക്ക് എല്ലാം അറിവുള്ളതാണ്. അപ്പോൾ നവരാത്രിക്ക് അത്യാവശ്യം ആചാരങ്ങൾ ഒക്കെ നമുക്കുണ്ട്. ഒരു പെണ്ണ് വീട്ടിലേക്ക് ആദ്യമായി കയറി വരുമ്പോൾ ഒരു ചടങ്ങുണ്ട്. അതിൽ അമ്മായി അമ്മ മരുമകളെ കൊണ്ട് ഭാണ് എന്ന് പറഞ്ഞ ഒരു സംഭവം നിറയ്ക്കുന്നത് നവരാത്രി ദിവസത്തിന്റെ ആരംഭദിനമാണ്. ഈ ഒരു ഒമ്പതുദിവസം ആഘോഷങ്ങളുടേതാണ്. എല്ലാവരും നമ്മുടെ വീട്ടിൽ വരും, അവരെ നമ്മൾ ആദരിച്ചു ബഹുമാനിക്കുന്ന ദിവസമാണ്.
നവ ധാന്യങ്ങൾ ആണ് അതിനു ആദ്യം ആവശ്യം. അതേപോലെ തന്നെ ദേവിക്ക് സാരിയും ആഭരണങ്ങളും പൂക്കളും വയ്ക്കും. അരിയും പൂമാലയും വെറ്റിലയും അടക്കയും പഴവും തേങ്ങാ, വിളക്കുകൾ ഇതൊക്കെയാണ് മെയിൻ ആയി ആവശ്യം. ഭാണ് നിറച്ചാൽ അടുത്ത വർഷമേ നമ്മൾ അത് എടുക്കൂ. ഒരു വര്ഷക്കാലം അത് പൂജാമുറിയിൽ ഇരിക്കും. ഭാണ് ബ്റ്പ്പ് എന്നാണ് അതിനെ വിളിക്കുക. ശ്രേയ പാത്രം എന്നുപറഞ്ഞാൽ ആണ് ആളുകൾക്ക് കൂടുതൽ മനസിലാവുക. മുല്ലപ്പൂവും ചന്ദനവും, മാവിന്റെ ഇലയും ഒക്കെ ചേർത്ത് ശ്രേയ പത്രം അലങ്കരിക്കും. നമ്മുടെ വീട്ടിൽ അന്നത്തിനു മുട്ടുവരരുത് അത് തന്നെയാണ് ഭാണ് ബ്റ്പ്പ് കൊണ്ട് ഉള്ള പ്രധാന ഉദ്ദേശ്യം.
കൈ നിറയെ അരി എടുത്തു അഞ്ചുവട്ടമായി ഭാണ് നിറയ്ക്കും. പിന്നീട് വെറ്റയും പാക്കും നാണയവും വിളക്കിനു മുൻപിലേക്ക് വയ്ക്കും. ഒരു വർഷക്കാലം ഇരിക്കേണ്ടത് കൊണ്ടുതന്നെ അത്രെയും സൂഷ്മതയയോടെയാണ് വയ്ക്കേണ്ടതും. എല്ലാം വച്ചശേഷം ആരതി ഉഴിയും. ഇതാണ് നമ്മുടെ നവരാത്രിയുടെ തുടക്കം- ശ്വേത സുജിത് ഭക്തൻ പറയുന്നു.
കേരളത്തിൽ വിവിധ ആചാര അനുഷ്ഠാനങ്ങൾ ഉള്ള ഒരു സംസ്ഥാനമാണല്ലോ. ശ്വേതയുടെ യും കുടുംബത്തിൻ്റെയും ആചാര രീതികൾ ചാനലിലൂടെ കണ്ടതിൽ ഒത്തിരി സന്തോഷം. എല്ലാ ഐശ്വര്യങ്ങളു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മ വേഗം സുഖം പ്രാപിക്കട്ടെ. ശ്വേതയുടെ യും കുടുംബത്തിൻ്റെയും ആചാര രീതികൾ ചാനലിലൂടെ കണ്ടതിൽ ഒത്തിരി സന്തോഷം. എല്ലാ ഐശ്വര്യങ്ങളു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നുള്ള കമന്റുകളിലൂടെയാണ് ആരാധകർ സ്പെഷ്യൽ നവരാത്രി വ്ലോഗ് ഏറ്റെടുത്തത് .
@All rights reserved Typical Malayali.
Leave a Comment