കളറിന്റെ പേരില്‍ 11 പാരന്റ്‌സ് വേണ്ട എന്ന് പറഞ്ഞ കുഞ്ഞിനെ ദത്ത് എടുത്ത സണ്ണി ലിയോണും ഭര്‍ത്താവും; ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണിവള്‍ എന്ന് ഡാനിയല്‍
സിനിമകള്‍ കണ്ട് സണ്ണി ലിയോണിനെ ഇഷ്ടപ്പെട്ടവര്‍ക്ക്, അവരോടുള്ള ബഹുമാനം കൂടിയത് വ്യക്തി ജീവിതത്തില്‍ നടി ചെയ്ത ചില കാര്യങ്ങളുടെ പേരിലാണ്. അതിലേറ്റവും പ്രധാനമാണ് ഒരു പെണ്‍കുഞ്ഞിനെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും ദത്തെടുത്ത് വളര്‍ത്തുന്നത്. മൂത്ത മകളാണ് നിഷ കൗര്‍ വെബെര്‍, നിഷയുടെ ഒന്‍പതാം പിറന്നാളാണ് ഇന്ന്.
മകളുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഡാനിയല്‍ വെബെര്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ‘ഒന്‍പത്, ഈ ലോകത്ത് ഇതിനകം നീ ഒന്‍പത് വര്‍ഷങ്ങളായി, ജന്മദിനാശംസകള്‍ നിഷ. ഞങ്ങള്‍ക്ക് ദൈവത്തില്‍ നിന്നും കിട്ടിയ സമ്മാനം. എന്നെന്നും എന്റെ കുഞ്ഞിപ്പെണ്ണ്’ എന്ന് പറഞ്ഞാണ് മകള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഡാനിയല്‍ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റിന് താഴെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
2017 ല്‍ ആണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും മാഹാരാഷ്ട്രയില്‍ നിന്നെ നിഷയെ ദത്തെടുത്തത്. എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ചതിനെ ശേഷം സ്വത്തിന്റെ ഒരു ഭാഗം മകള്‍ക്കായി എഴുതി വച്ചാണ് കുഞ്ഞിനെ സ്വന്തമാക്കിയത്. നിറത്തിന്റെ പേരില്‍ പതിനൊന്നോളം പാരന്റ്‌സ് ഒഴിവാക്കിയ കുഞ്ഞായിരുന്നുവത്രെ നിഷ. എന്നാല്‍ ജാതിയോ, നിറമോ, ആരോഗ്യമോ ഒന്നും നോക്കാതെ രണ്ടര വയസ്സുകാരിയായ മകളെ സണ്ണി ലിയോണും ഭര്‍ത്താവും ഏറ്റെടുത്തു.
എന്റെ ജീവിതത്തിലൊരിക്കലും ഒരു കുട്ടിയെ ദത്തെടുക്കണമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല, എന്നാല്‍ അനാഥാലയത്തില്‍ ഇത്തരം അത്ഭുതകരമായ ജോലി ചെയ്യുന്ന ആളുകള്‍ എന്റെ മനസ്സ് മാറ്റി എന്നാണ് നിഷയെ ദത്തെടുത്തതിന് ശേഷം ഡാനിയല്‍ പ്രതികരിച്ചത്. നിഷയ്ക്ക് ശേഷം സണ്ണി ലിയോണിനും ഡാനിയലിനും വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നു. ആ ആണ്‍മക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ നിഷയും വളരുന്നത്.
@All rights reserved Typical Malayali.
Leave a Comment