ഗർഭകാലത്തെ ഏറ്റവും എൻജോയ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് മാളവിക തുറന്ന് പറഞ്ഞപ്പോൾ …അമ്മയും തേജസും വെളിപ്പെടുത്തിയത് …
നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് മാളവികയും തേജസും. ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായി ഇരുവരും വിവാഹിതരാവുകയായിരുന്നു. വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും മാളവിക പങ്കിടുന്നുണ്ട്. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ്് ഇവര്‍. കഴിഞ്ഞ ദിവസം പങ്കുവെച്ച ക്യുആന്‍ഡ്എ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രഗ്നന്‍സി ലൈഫ് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേസിംഗ് എന്നായിരുന്നു മാളവികയുടെ മറുപടി. എപ്പോഴാണ് ഞങ്ങള്‍ക്ക് ബേബിയെ കാണാന്‍ പറ്റുക എന്ന് ചോദിച്ചപ്പോള്‍ വൈകാതെ എന്നായിരുന്നു മാളവിക പറഞ്ഞത്. തേജസേട്ടനെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു രസകരമായൊരു വീഡിയോ പങ്കുവെച്ചത്. പുതപ്പ് തലയിലിട്ട് ഡാന്‍സ് ചെയ്യുന്ന തേജസിനെയാണ് വീഡിയോയില്‍ കാണിച്ചത്. മുടി സംരക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മാളവിക മറുപടി നല്‍കിയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മുടിയില്‍ എണ്ണ തേക്കും. പത്ത് മിനുട്ട് നന്നായി മസാജ് ചെയ്യാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.
വളക്കാപ്പ് ഫോട്ടോ അടുത്ത ദിവസം പങ്കിടും. കസിന്റെ കല്യാണത്തിന് പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് ഏറ്റവും പ്രിയപ്പെട്ടത്. പ്രസവത്തെക്കുറിച്ച് പേടിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എനിക്കോ. ഏയ് എന്നായിരുന്നു മറുപടി. ഗര്‍ഭിണിയാണെന്നറിഞ്ഞ സമയത്ത് ഇന്നസെന്റിന്റെ അടിച്ചു മോനെ ആയിരുന്നു എന്റെ റിയാക്ഷന്‍ എന്നും മാളവിക പറഞ്ഞിരുന്നു.
ഭയങ്കര കെയറിംഗാണ്, ലിഫ്റ്റില്‍ കയറുമ്പോഴായാലും പ്ലബിക് സ്‌പേസിലായാലും എല്ലാവരും ഭയങ്കരമായിട്ട് പ്രിഫറന്‍സ് തരുന്നുണ്ട്. സ്‌പെഷല്‍ കണ്‍സിഡറേഷന്‍ കിട്ടുന്നുണ്ട് എല്ലായിടത്ത് നിന്നും. അതൊക്കെ അവസാനിക്കാന്‍ പോവുകയാണെന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നായിരുന്നു പ്രഗ്നന്‍സി ടൈമില്‍ ഏറ്റവും എന്‍ജോയ് ചെയ്യുന്ന കാര്യമെന്നായിരുന്നു മാളവികയുടെ മറുപടി. ഞാന്‍ എന്താണ് ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നതെന്ന് തേജസിനോട് ചോദിച്ചപ്പോള്‍ എന്നെ ഉപദ്രവിക്കുന്നതെന്നായിരുന്നു മറുപടി. മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് എന്നായിരുന്നു അമ്മ പറഞ്ഞത്. നേരത്തെ പുതിയ ഫ്ളാറ്റിലേക്ക് മാറിയപ്പോഴും അമ്മയും തേജസുമായിരുന്നു പണികളെല്ലാം ചെയ്തത്. അവര് ശരിക്കും ബുദ്ധിമുട്ടിയെന്ന് മാളവിക പറഞ്ഞിരുന്നു.
പ്രഗ്നന്‍സി ടൈമില്‍ അങ്ങനെ പ്രത്യേകമായൊരു ഇഷ്ടമൊന്നും ഇല്ലായിരുന്നു. സാധാരീതിയില്‍ തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. നേരത്തെ മധുര പലഹാരങ്ങള്‍ നന്നായി കഴിക്കുമായിരുന്നു. വര്‍ക്കൗട്ടും ഡയറ്റുമൊക്കെയായപ്പോള്‍ അത് കുറച്ചതാണ്. അത് ഇപ്പോള്‍ കൂടിയിട്ടുണ്ട്. ജങ്ക് ഫുഡ്‌സൊക്കെ ഒഴിവാക്കി. പൊറോട്ടോ അധികം കഴിച്ചിട്ടില്ല. പാക്ക്ഡ് ഫുഡൊന്നും കഴിക്കാറില്ല ഇപ്പോള്‍. പ്രത്യേകിച്ചൊരു ക്രേവിംഗൊന്നും ഇതുവരെ തോന്നിയിട്ടില്ല. ഛര്‍ദ്ദി പ്രശ്‌നങ്ങളും ഇല്ലായിരുന്നു എന്ന് മാളവിക നേരത്തെ പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment