ഞാൻ വീണു പോയി അവന്റെ ആ നോട്ടത്തിൽ…അർജുന് ഒപ്പമുള്ള പുതിയ വീഡിയോയുമായി ഇഷാനി … എന്റെ വിവാഹം കഴിയാൻ കാത്തിരുന്നതോ എന്ന് ദിയ..

കൃഷ്ണ കുമാറിന്റെ നാല് പെണ്‍ മക്കളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. അച്ഛന് പിന്നാലെ അഹാന സിനിമയിലെത്തി. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും മമ്മൂട്ടി ചിത്രത്തിലൂടെ തുടക്കം കുറിച്ചു. നല്ല റോളുകള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കാന്‍ തന്നെയാണ് ഇഷാനിയ്ക്കും ഇഷ്ടം. പക്ഷേ ഇപ്പോള്‍ ഇഷാനി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് വര്‍്ക്കൗട്ടിലും മോഡലിങിലുമൊക്കെയാണ്.

ഇഷാനിയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ പങ്കാളി എന്ന് പറഞ്ഞ് പല അവസരത്തിലും ഇഷാനി പരിചയപ്പെടുത്തിയ അര്‍ജുന്‍ നായര്‍ക്കൊപ്പമാണ് വീഡിയോ. ഇരുവരും പ്രണയത്തിലാണ് എന്ന് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അര്‍ജുന് ഇരുപത്തിയഞ്ചാം പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഇഷാനി പങ്കുവച്ച പോസ്റ്റും വൈറലായി.

ഇന്നത്തെ ജിം വര്‍ക്കൗട്ട് എങ്ങനെയായിരുന്നു എന്നതാണ് ഇഷാനിയുടെ പുതിയ വീഡിയോയില്‍ കാണുന്നത്. നൂറ് കിലോ ഭാരമുള്ള ലെഗ് പ്രസ്സ് മെഷിന് മേലെ 70 കിലോ ഭാരമുള്ള അര്‍ജുനും കയറി ഇരുന്നിരിക്കുന്നു, ട്രെയിനറുടെ നിര്‍ദ്ദേശപ്രകാരം ഇഷാനി അത് പുഷ് ചെയ്യുന്നതാണ് വീഡിയോ. പക്ഷേ ആരാധകരുടെ കണ്ണുടക്കിയത്, അതിന് മുകളില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അര്‍ജുന്‍ ഇഷാനിയെ നോക്കുന്ന ആ നോട്ടത്തിലാണ്.

‘അവന്റെ ആ നോട്ടത്തില്‍ എല്ലാമുണ്ട്’ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുതകളും. ഇഷാനിയുടെ ഹെവി വര്‍ക്കൗട്ടിനെ പ്രശംസിക്കുന്നവരെയും, അതില്‍ ആകുലപ്പെടുന്നവരെയും കമന്റില്‍ കാണാം.

അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായി സഹോദരി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. അതിന് തൊട്ടു പിന്നാലെ ഇഷാനി അര്‍ജുനൊപ്പമുള്ള നിരന്തര ഫോട്ടോകളും വീഡിയോകളുമായി വരുന്നതോടെ, അടുത്ത വിവാഹം ഇനി ഇഷാനിയുടേതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ദിയയുടെ വിവാഹം കഴിയാന്‍ കാത്തിരുന്നതായിരുന്നോ എന്നാണ് വേറെ ചിലരുടെ ചോദ്യം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *