ദൈവാനുഗ്രഹം പോലെയാണ് എനിക്ക് എന്റെ ഭർത്താവിനെ കിട്ടിയത് …ഇത്രയും സ്നേഹം പ്രതീക്ഷിച്ചില്ല …രാഘവയെ കുറിച്ച് മാനസി

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് മാനസി ജോഷി. പകരക്കാരിയായാണ് എത്തിയതെങ്കിലും പെട്ടെന്ന് തന്നെ മാനസിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്‍ഗേജ്‌മെന്റ് വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചത്. പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ചായിരുന്നു മാനസി എത്തിയത്. ഇത് ഷൂട്ടല്ല, ജീവിതത്തിലെ കാര്യമാണെന്നായിരുന്നു മാനസി പറഞ്ഞത്.

തന്റെ കുടുംബാംഗങ്ങളെയും രാഘവയുടെ കുടുംബത്തെയും മാനസി പരിചയപ്പെടുത്തിയിരുന്നു. ഷൂട്ടിംഗാവുമ്പോള്‍ കട്ട് പറയുമല്ലോ, ഇത് അങ്ങനെയല്ലല്ലോ. ഞാനും എക്‌സൈറ്റഡാണെന്നും താരം പറയുന്നുണ്ടായിരുന്നു. പരമ്പരാഗതമായ ചടങ്ങുകളോടെയായിരുന്നു എന്‍ഗേജ്‌മെന്റ് നടത്തിയത്. മധുര സ്വദേശിനിയാണ് മാനസി. ഇനിയുള്ള വീഡിയോകളില്‍ ഇദ്ദേഹവും കൂടെയുണ്ടാവും.

ഭാവിവരനെയും പരിചയപ്പെടുത്തിയായിരുന്നു പുതിയ വീഡിയോ. എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോള്‍ ട്രാപ്ഡ് എന്നായിരുന്നു രാഘവയുടെ മറുപടി. റിസ്‌ക്ക് എടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞെന്നായിരുന്നു മാനസിയുടെ പ്രതികരണം. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇരുവരും പറഞ്ഞിരുന്നു. രാഘവയെപ്പോലെയൊരാള്‍ കുടുംബത്തിലേക്ക് വരുന്നതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു മാനസിയുടെ സഹോദരിയുടെ പ്രതികരണം.

ഞങ്ങള്‍ എന്‍ഗേജ്ഡായി. അറേഞ്ച് മാര്യേജില്‍ ഇത്രയധികം ലവ് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും നല്ലൊരു പങ്കാളിയെ ലഭിച്ചതില്‍ സന്തോഷമെന്ന് മാനസി പറഞ്ഞിരുന്നു. നിന്റെ ക്യാരക്ടറാണ് എന്നെ ആകര്‍ഷിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതം മനോഹരമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു രാഘവ് പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമിലൂടെയായി രാഘവ് പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോയും മാനസി പങ്കുവെച്ചിരുന്നു. എന്റെ പിറന്നാളിന് ഏഴ് ദിവസം മുന്‍പ് മുതല്‍ അവന്‍ പ്രൊപ്പോസ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്. അഞ്ച് ദിവസം ബാക്കി നില്‍ക്കവെയും എന്റെ ചിന്ത അതേക്കുറിച്ചായിരുന്നു. പിറന്നാളിന് നാല് ദിവസം കൂടിയുള്ളപ്പോള്‍ അവന്‍ കുറച്ച് സമ്മാനങ്ങള്‍ തന്നിരുന്നു. പ്രീ ബര്‍ത്ത് ഡേ ഗിഫ്റ്റായിരുന്നു അത്. അതിലും മോതിരം ഇല്ലായിരുന്നു. ബര്‍ത്ത് ഡേ സെലിബ്രേഷന് മൂന്ന് മണിക്കൂര്‍ ബാക്കിയുള്ളപ്പോഴും പ്രൊപ്പോസ് ചെയ്യാന്‍ വൈകുന്നതെന്താണെന്നായിരുന്നു എന്റെ ചിന്ത.

ബര്‍ത്ത് ഡേ സെലിബ്രേഷനിടിയിലായിരുന്നു അവന്‍ സിനിമാസ്‌റ്റൈലില്‍ മുട്ടുകുത്തി നിന്ന് പ്രൊപ്പോസ് ചെയ്തത്. മോതിരവും കാണിച്ചിരുന്നു. കാത്തിരുന്ന കാര്യം സംഭവിച്ചത് പോലെ തുള്ളിച്ചാടുകയായിരുന്നു മാനസി. ഏത് വിരലിലാണ് മോതിരം ഇടുന്നതെന്ന കാര്യം അവന്‍ മറന്നുപോയിരുന്നു. ആള്‍ കുറച്ച് നെര്‍വെസായിരുന്നു. മോതിരം അണിയിച്ചതിന് പിന്നാലെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുകയായിരുന്നു ഇരുവരും. നിരവധി പേരായിരുന്നു ആശംസകളറിയിച്ചെത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *