നേരത്തെ മുതലേ ബാലയെ ഇഷ്ടമായിരുന്നു ..മാമനെക്കുറിച്ച് മാത്രമായി ഒരു ഡയറി എഴുതിയിട്ടുണ്ട് എന്ന് കോകില …ഒടുവിൽ മേമനെ എനിക്ക് കിട്ടി …
ബാലയും കോകിലയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍. അടുത്ത ബന്ധുവായ കോകിലയെ കഴിഞ്ഞ ദിവസമായിരുന്നു ബാല വിവാഹം ചെയ്തത്. കലൂരിലെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നേരത്തെ മുതലേ ബാലയെ ഇഷ്ടമായിരുന്നു, മാമനെക്കുറിച്ച് മാത്രമായി ഒരു ഡയറി എഴുതിയിട്ടുണ്ട് ഞാന്‍ എന്നായിരുന്നു കോകില പറഞ്ഞത്. അവള്‍ ചെ്‌ന്നൈക്കാരിയാണ്, അവള്‍ക്ക് മലയാളം അങ്ങനെ അറിയില്ലെന്ന് ബാല പറഞ്ഞിരുന്നു. ഇനി കേരളത്തിലുണ്ടാവില്ലേ എന്ന ചോദ്യത്തിന് അതേക്കുറിച്ചൊന്നും ആലോചിച്ചില്ലെന്നായിരുന്നു മറുപടി. ഇതുവരെ ചെയ്തിരുന്ന നല്ല കാര്യങ്ങളെല്ലാം ഇനിയും തുടരും, ഒന്നിനും മുടക്കം വരുത്തില്ല. മരണാനന്തര ജീവിതത്തില് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോകിലയുടെ മനസിലെ ഇഷ്ടം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ബന്ധുവായതിനാല്‍ ഈ ബന്ധം ദൃഢമായിരിക്കും. ഇനിയങ്ങോട്ടുള്ള ജീവിതം സന്തോഷവും സമാധാനമുള്ളതുമായിരിക്കുമെന്നാണ് കരുതുന്നത്. അമ്മയോടാണ് കോകില ആദ്യം സംസാരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സിനിമകളൊക്കെയായി ചേട്ടനും തിരക്കിലാണ്. വിവാഹ വീഡിയോകളെല്ലാം അവര്‍ കണ്ടിരുന്നു. അമ്മ ആഗ്രഹിച്ചത് പോലെ തന്നെയുള്ള വിവാഹമാണ് ഇത് എന്നുമായിരുന്നു ബാല പറഞ്ഞത്
നിമിഷനേരം കൊണ്ടായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹ വീഡിയോ വൈറലായി മാറിയത്. മുന്‍ഭാര്യമാരെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളുണ്ടായിരുന്നു. അനുഗ്രഹിക്കാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കൂയെന്ന് ബാല പറഞ്ഞതും ചര്‍ച്ചയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നുണ്ടായിരുന്നു. ബാലയ്ക്ക് ഒപ്പമായി മുന്ന കൂടെയുണ്ടായിരുന്നു. നന്‍പന് വിവാഹശാംസ നേര്‍ന്നുള്ള മുന്നയുടെ പോസ്റ്റ് വൈറലായിരുന്നു. എല്ലാ പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും എനിക്കൊപ്പം നിന്ന ആളാണ് മുന്ന എന്നായിരുന്നു ബാല പറഞ്ഞത്.
കല്യാണത്തിനെത്തി ആശംസ അറിയിച്ചവരില്‍ തനിക്ക് പ്രിയപ്പെട്ടവരുമുണ്ടായിരുന്നുവെന്ന് ബാല പറഞ്ഞിരുന്നു. സ്‌നേഹിക്കുന്നവരുടെ ആശംസയാണ് യഥാര്‍ത്ഥ അനുഗ്രഹമെന്ന ക്യാപ്ഷനോടെയായിരുന്നു സന്ദീപ് വാര്യര്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. വിവാഹത്തെക്കുറിച്ച് ബാല പങ്കിട്ട ഒരേയൊരു പോസ്റ്റ് ഇതാണ്. സന്ദീപിനെയും ചേര്‍ത്തുപിടിച്ച ചിരിച്ച് നില്‍ക്കുന്ന ബാലയെയാണ് വീഡിയോയില്‍ കാണുന്നത്. ഇവര്‍ തമ്മില്‍ ഇത്രയും സൗഹൃദമുണ്ടോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്.
@All rights reserved Typical Malayali.
Leave a Comment