ഈ പുഞ്ചിരി എന്നും എന്റെ മുഖത്ത് നിലനിൽക്കും …ഞാൻ ഇങ്ങനെ ആണ് …പോയവർ പോകും ..ഐ ആം ഓൾവൈസ് ഹാപ്പി ..
ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ വ്യക്തിയാണ് അമൃത സുരേഷ്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് രൂക്ഷമായ സൈബര്‍ അറ്റാക്കിന് ഇരയായിരുന്നു ഗായിക. വിവാഹ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള അമൃതയുടെ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. കാലങ്ങളായി ഒന്നിനും പ്രതികരിക്കാതെയിരിക്കുകയായിരുന്നു. ഇനി പ്രതികരിച്ചേ മതിയാവൂ എന്ന അവസ്ഥ വന്നപ്പോഴാണ് റിയാക്റ്റ് ചെയ്ത് തുടങ്ങിയത്. മകളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഗായിക വ്യക്തമാക്കിയിരുന്നു.
പുഞ്ചിരിയോടെയാണ് പല പ്രതിസന്ധികളെയും തരണം ചെയ്തതെന്ന് അമൃത പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. നിറഞ്ഞ ചിരിയോടെയുള്ളൊരു ഫോട്ടോയും അമൃത കുറിപ്പിനൊപ്പമായി പങ്കുവെച്ചിരുന്നു. വല്ലാതെ തളര്‍ന്നുപോയ നിമിഷങ്ങളുണ്ടായിരുന്നു ജീവിതത്തില്‍. എന്റെ സന്തോഷത്തെ എല്ലാ രീതിയിലും ഇല്ലാതാക്കുന്ന തരത്തിലായിരുന്നു പല കാര്യങ്ങളും. ആ സമയത്താണ് ഞാന്‍ ശക്തമായൊരു കാര്യം മനസിലാക്കിയത്. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും ഒരു പുഞ്ചിരിക്ക് അതിനെ മാറ്റാന്‍ കഴിയും. സന്തോഷത്തിന്റെ മാത്രമല്ല, പ്രതീക്ഷയുടെയും ശക്തിയുടെയും പ്രതിരോധത്തിന്റെയും അടയാളം കൂടിയാണ് പുഞ്ചിരി എന്ന് അമൃത പറയുന്നു.
ജീവിതത്തിലെ ഓരോ ഭാഗവും എന്ന കണക്കിന് പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എനിക്ക്. എന്നെ തളര്‍ത്താന്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സ്വയം വിശ്വസിച്ച് ആത്മവിശ്വസത്തോടെ മുന്നേറുകയായിരുന്നു ഞാന്‍. എന്റെ പ്രിയപ്പെട്ടവരുടെ സ്‌നേഹവും പിന്തുണയും എനിക്കൊപ്പമുണ്ടായിരുന്നു. ബുദ്ധിമുട്ടുള്ളപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുക-കാരണം നിങ്ങളുടെ പുഞ്ചിരിക്ക് നിങ്ങളുടെ ലോകത്തെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്, ഒരുപക്ഷേ മറ്റാരുടെയെങ്കിലും പോലും. ശക്തയായി ഇരിക്കുക ദയയോടെ പെരുമാറുക. നിങ്ങളുടെ സ്വന്തം യാത്രയുടെ ഭംഗിയിൽ വിശ്വസിക്കുക എന്നുമായിരുന്നു അമൃത കുറിച്ചത്.
കാലം തെളിയിച്ചു, നിങ്ങളാണ് ശരിയെന്ന്. നിങ്ങൾ പറഞ്ഞത് ശരിയാണ്, അമൃതയോ കുടുംബമോ കടന്ന് പോകുന്ന ദുർഘടം പിടിച്ച വഴികൾ അറിയാതെ ഞാനടക്കം ഒരുപാട് ആളുകൾ നിങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിൽ എനിക്ക് ഇപ്പൊ നല്ല മനസ്ഥാപം തോന്നുന്നു.. നിങ്ങളുടെ ഉള്ളിൽ ഒരു മഹാസമുദ്രം ഇരമ്പി മറിയുകയായിരുന്നു എന്ന് ഞങ്ങൽ അറിഞ്ഞില്ലല്ലോ. നിങ്ങൾ ജീവിതത്തിൽ എടുത്ത ഒരു തീരുമാനത്തിലും നിങ്ങളെ കുറ്റപ്പെടുത്താൻ ഇന്ന് സാധിക്കില്ല. ഒരു സാധാരണ പെൺകുട്ടി ചെയ്യുന്നത് മാത്രമേ നിങ്ങളും ചെയ്തുള്ളൂ. മനസ്സ് കൊണ്ട് എങ്കിലും കുറച്ചു നാളത്തേക്ക് നിങ്ങളെ തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ നിങ്ങളുടെ കൂടെ എന്നെ പോലെ അമൃതയെ മനസ്സിലാക്കിയ ഒരുപാട് പേർ ഉണ്ട്. ജീവിതം സുന്ദരസുരഭിലം ആവട്ടെ,എന്നും ഈശ്വരാനുഗ്രഹം കൂടെയുണ്ടാവുമെന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
@All rights reserved Typical Malayali.
Leave a Comment