ജാസ്മിന് താൻ ആഗ്രഹിച്ചത് നൽകി ഗബ്രി …ഇതുപോലെ ഒരു സഹൃദം കിട്ടിയതിൽ താൻ അതിയായ സന്തോഷവതിയാണെന്ന് ജാസ്മിൻ

ബിഗ് ബോസ് സീസണ്‍ സിക്‌സില്‍ ഏറ്റവും അധികം വെറുപ്പ് സമ്പാദിച്ച സൗഹൃദമായിരുന്നു ജാസ്മിന്‍ ജാഫറിന്റെയും ഗബ്രി ജോസിന്റേയും. ഇരുവരും പ്രണയ നാടകം കളിച്ച് ആളുകളെ പറ്റിക്കുകയാണ് എന്ന പേരില്‍ കരി വാരിയെറിഞ്ഞപ്പോഴും, ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് ആവര്‍ത്തിച്ച് രണ്ട് പേരും പറഞ്ഞു. ബിഗ് ബോസ് വീട് വിട്ട് പുറത്തിറങ്ങിയാലും ഞങ്ങളുെ സൗഹൃദം ഇങ്ങനെ തന്നെയുണ്ടാവും, ജീവിതാവസാനം വരെ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്ന സൗഹൃദമാണ് ഇതെന്ന് നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോഴും ജാസ്മിന്‍ പറഞ്ഞിരുന്നു.

ബിഗ് ബോസ് ഷോയ്ക്ക് ശേഷവും പറഞ്ഞത് പോലെ തന്നെയായിരുന്നു ഗബ്രിയും ജാസ്മിനും. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഷോകള്‍ എല്ലാം ഹിറ്റായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത് ജാസ്മിന്‍രെ ബര്‍ത്ത് ഡേ ആഘോഷമാണ്. ഈ ആഘോഷത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്.

24 വയസ്സ് പൂര്‍ത്തിയായെങ്കിലും ജാസ്മിന്‍ ഇതുവരെ തന്റെ ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്തിട്ടില്ല. പല സാഹചര്യങ്ങള്‍ കൊണ്ടും അതിന് സാധിച്ചിട്ടില്ല. ഒരിക്കല്‍ ആഗ്രഹം തോന്നിയപ്പോള്‍ ജാസ്മിന്‍ തന്നെ കേക്ക് വാങ്ങി വന്ന് മുറിച്ച് സ്വയം ആഘോഷിച്ചിരുന്നുവത്രെ. ഒരുമിച്ചുള്ള ഒരു കാഷ്വല്‍ ടോക്കിനിടയില്‍ ഇക്കാര്യം ഗബ്രിയോട് ജാസ്മിന്‍ പറഞ്ഞിരുന്നുവത്രെ. വണ്ടിയില്‍ ഒരിക്കല്‍ പോകുന്നതിനിടയില്‍ ദൂരെ എവിടെ നിന്നോ പട്ടാസ് പൂത്തിരി കത്തിക്കുന്നത് കണ്ടപ്പോള്‍, അടുത്ത് നിന്ന് ഇതുവരെ അതും കണ്ടില്ല എന്ന് ജാസ്മിന്‍ പറയുകയുണ്ടായി.

ഒക്ടോബര്‍ 25 ന് ജാസ്മിന്‍രെ ബര്‍ത്ത് ഡേ ആഘോഷിക്കാനും, അവള്‍ അടുത്ത് നിന്ന് കാണാത്ത പട്ടാസ് പൂത്തിരി അടുത്തി നിന്ന് കത്തുന്നത് കാണിച്ചു കൊടുക്കാനും ഗബ്രി തീരുമാനിച്ചിരുന്നു. പ്ലാന്‍ ചെയ്തത് പോലെ തന്നെ അത് നിറവേറ്റുകയും ചെയ്തു. ബര്‍ത്ത് ഡേയ്ക്ക് ഒരു ഫോട്ടോഷൂട്ട് നടത്തണം എന്ന് ജാസ്മിന്‍ പറഞ്ഞത് പ്രകാരം, ഒരു സ്ഥലത്ത് കൊണ്ടു പോകാം എന്ന് ഗബ്രി പ്ലാനിട്ടു. ആ പ്ലാനിങിനൊപ്പം അതൊരു സെലിബ്രേഷനും ആക്കി. ഇരുവരുടെയും കോമണ്‍ സുഹൃത്തുക്കളെയും വിളിച്ച് ജാസ്മിന്റെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ ആദ്യമായി ആഘോഷിക്കപ്പെട്ടു.

സിജോയും അപ്‌സരയും സായ് കൃഷ്ണയും റസ്മിനും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ജാസ്മിന്‍ സൗഹൃദങ്ങള്‍ക്ക് അത്രയും വില നല്‍കുന്ന ആളാണ് എന്ന് സായിയും സിജോയും പറഞ്ഞു. ഗബ്രിയെ പോലൊരു സുഹൃത്തിനെ കിട്ടിയത് ജാസ്മിന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും സിജോ സംസാരിക്കുകയുണ്ടായി. പട്ടാസ് പൂത്തിരി ആദ്യമായി കാണുകയും, അത് കത്തിക്കുകയും ചെയ്ത ജാസ്മിന്റെ അനുഭവവും വളരെ നിഷ്‌കളങ്കമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *