സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഒറ്റയ്ക്ക് പോകാൻ ആകില്ലല്ലോ ..അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ ആണ് എന്നെ കൂട്ടിക്കൊണ്ടുപോകുന്നത് അന്നുമുതൽ ഇന്നുവരെ എൻറെ ശക്തിയായി എൻറെ അമ്മ കൂടെയുണ്ട്
അമ്മയുടെ സ്നേഹത്തിനോളം മറ്റൊന്നില്ല ഈ പ്രപഞ്ചത്തിലെന്ന് പലരും പറയാറുണ്ട്. അത്തരത്തിൽ അമ്മമാരുടെ സ്നേഹത്തെക്കുറിച്ച് വാചാലരാവുകയാണ് പ്രിയതാരങ്ങൾ. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ അമ്മമാരേ കുറിച്ചാണ് പ്രിയ താരങ്ങൾ വാചാലരാകുന്നത്. ഒരു എൽപി സ്കൂൾ കാലഘട്ടം തുടങ്ങി ഇന്നത്തെ വയസ്സ് വരെ നിഴലായി താങ്ങായി തണലായി കൂടെയുള്ള ആളാണ് തന്റെ അമ്മ എന്നാണ് ഗിന്നസ് പക്രുവിന് പറയാനുള്ളത്. അതേസമയം വിവാഹം കഴിഞ്ഞുപോയിട്ടും ഇന്നും കൂടെയുള്ള അമ്മയെക്കുറിച്ച് ആണ് കോമഡി മാസ്റ്റേഴ്സ് വേദിയിൽ എലീനയും, ബിബിൻ ജോര്ജും, ദേവി ചന്ദനയും ഒക്കെ വാചാലരായി മാറിയത്.
ദേവി ചന്ദനയുടെ വാക്കുകൾ
സെറ്റുകളിലും കലോത്സവവേദികളിലും എന്റെ അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു. അമ്മയുടെ എല്ലാ തിരക്കും മാറ്റിവച്ചിട്ടാണ് അമ്മച്ചി എന്റെ കൂടെ വന്നിരുന്നത്. രാത്രിയിൽ സ്റ്റേജ് ഷോ ഉണ്ടങ്കിൽ പോലും ‘അമ്മ എന്റെ കൂടെ വരുമായിരുന്നു. എന്റെ ഡാൻസ് ഡ്രസ്സ് വരെ അമ്മ തേച്ചു വച്ചിട്ടുണ്ടാകും. വിവാഹം കഴിഞ്ഞു ഇൻഡിപെൻഡന്റ് ആയി ഞാൻ ഇതൊക്കെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എത്ര സമയം വേണം ഇതിനൊക്കെ എന്ന് ശ്രദ്ധിച്ചു തുടങ്ങിയത്. ഡോ ഷർട്ട് തേച്ചു തരാൻ കിഷോർ പറഞ്ഞാൽ ദേഷ്യം വരും. പക്ഷെ അമ്മമാർ എന്ത് കഷ്ടപെട്ടിട്ടാണ് എന്നെ നോക്കിയത് എന്ന് ഓർത്തു പോകും.
സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഒറ്റക്ക് പോകാൻ ആകില്ലല്ലോ. അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ ആണ് എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്. അന്നുമുതൽ ഇന്ന് വരെ എന്റെ ശക്തിയായി എന്റെ അമ്മ കൂടെയുണ്ട്. പലരുടെയും അമ്മമാർക്ക് കോഴിക്കോട് വച്ച് ആദരവ് കൊടുക്കുന്ന ഒരു ചടങ്ങ്മുൻപ് നടന്നിരുന്നു. അതിൽ എന്റെ അമ്മയ്ക്കും ഒരു ആദരവ് ലഭിച്ചു. ഒരു മാവും തൈ ആണ് അമ്മക്ക് ലഭിച്ചത്. അത് കോട്ടയത്തെ വീട്ടിൽ കൊണ്ട് വന്ന് വച്ച് അത് കായ്ച്ചു, അതുമായി എറണാകുളത്തെ എന്റെ വീട്ടിൽ അമ്മ വന്നു. ഈ അടുത്തകാലത്താണ് സംഭവം.
ഇത്രയും നാൾ ഞാൻ എവിടയും ഷൂട്ടിന് പോയാൽ എന്റെ അമ്മയാണ് ഉണ്ടായിരുന്നത്. ഇപ്പോഴാണ് കുറച്ചു നാളായി അമ്മ ഇല്ലാത്തത്. അല്ലാത്തപ്പോൾ 24 * 7 അമ്മ കൂടെ തന്നെ ഉണ്ടായിരുന്നു. എന്റെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു വീട്ടിലെ കാര്യങ്ങളും കഴിഞ്ഞാണ് അമ്മ സ്വന്തം കാര്യങ്ങൾ നോക്കി ഇരുന്നത്. അത്രയും എഫേർട്ട് എടുത്തിട്ടായിരുന്നു അമ്മ എന്റെ കൂടെ എല്ലാ ഇടവും വന്നിരുന്നത്. എനിക്ക് അമ്മ ചെയ്ത കാര്യങ്ങളിൽ പകുതി പോലും ചെയ്തിട്ട് അതുപോലെ അല്ല അതിന്റെ അംശം പോലും ചെയ്തു ഉത്തരവാദിത്വത്തോടെ നടക്കാൻ ആകുന്നില്ല. അങ്ങനെ വച്ച് നോക്കുമ്പോൾ അമ്മമാർ എത്ര ഗ്രെയ്റ്റ് ആയിരിക്കും.
@All rights reserved Typical Malayali.
Leave a Comment