സര്‍ജറി ചെയ്തതിന് ശേഷമാണ് ശബ്ദം നേരെയായത്; തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടാണ് നിങ്ങൾ കേട്ട ആ പാട്ടുകളെല്ലാം ഞാന്‍ പാടിയിരുന്നത് എന്ന് റിമി ടോമി

മലയാള സിനിമയിലെ ഏറ്റവും എനര്‍ജറ്റിക് ആയ പിന്നണി ഗായികയാണ് റിമി ടോമി എന്നാണ് പറയപ്പെടുന്നത്. തുറന്ന ശബ്ദത്തില്‍ പാട്ടുകള്‍ പാടുന്ന റിമി ടോമി, സ്‌റ്റേജ് പ്രോഗ്രാമികള്‍ വന്നാല്‍ കാണികളെ കൈയ്യിലെടുക്കുന്ന പെര്‍ഫോമന്‍സും നടത്തും. എന്നാല്‍ അതിന്റെ എല്ലാം അനന്തരഫലം ചെറുതല്ല. തന്റെ വോക്കല്‍ കോഡിന് നടത്തിയ സര്‍ജറിയെ കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ ഷോയില്‍ റമി ടോമി തുറന്ന് പറയുന്നു.

‘നിങ്ങള്‍ കേട്ട ‘ചിങ്ങമാസം..’ മുതല്‍ ‘അരപ്പവന്‍..’, ‘കണ്ണനായാല്‍..’, ‘കരളേ കരളിന്റേ കരളേ..’ തുടങ്ങിയ പാട്ടുകളെല്ലാം ഞാന്‍ പാടി തീര്‍ത്തത് എനിക്ക് പാടാന്‍ പറ്റാത്ത അവസ്ഥയിലാണ്, തൊണ്ടയ്ക്ക് പിടിച്ചു വച്ചിട്ടൊക്കെ പാടിയിട്ടുണ്ട്. അതിന് ശേഷം വോക്കല്‍ മൊഡ്യൂള്‍ സര്‍ജറി ചെയ്തതിന് ശേഷമാണ് ശബ്ദം നേരെയായത്. ‘ചോക്ലേറ്റ് പോലൊയുള്ള….’ എന്ന് തുടങ്ങുന്ന പാട്ടാണ് തൊണ്ട ശരിയായതിന് ശേഷം ഞാന്‍ ഫ്രീയായി ആദ്യമായി പാടിയ പാട്ട്.

കാരണം അതുവരെ നമുക്ക് റസ്റ്റ് എടുക്കാനോ ഒരു ചെക്കപ്പ് ചെയ്യാനോ ഒന്നുമുള്ള സമയം കിട്ടിയിരുന്നില്ല. മൂന്ന് നാല് മാസം ബ്രേക്ക് എടുത്ത് പാടാതിരിക്കാന്‍ കഴിയില്ലായിരുന്നു. റസ്റ്റില്ലാതെ പാടിയാല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ വരും എന്നൊന്നും അന്ന് അറിയുകയുമില്ല. ഒരു ദിവസം പോലും റസ്റ്റ് എടുക്കാതെ ഇങ്ങനെ പാടിക്കൊണ്ടിരുന്നു. ചെറിയൊരു സംഭവമാണ് ഈ വോക്കല്‍ കോഡ്. പനിയും ജലദോഷവുമൊക്കെ വരുമ്പോള്‍ വോക്കല്‍ കോഡിന് റസ്റ്റ് ആവശ്യമാണ്. റസ്റ്റ് അല്ലാതെ അതിന് മറ്റ് മാര്‍ഗങ്ങളില്ല. തീര്‍ച്ചയായും ശബ്ദത്തിന് റസ്റ്റ് നല്‍കണം എന്ന് റിമി ടോമി പറയുന്നു
വിന്റേജ് മോഹൻലാൽ ഓൺ ഫയർ!

ദൂരദര്‍ശനില്‍ മ്യൂസിക് ഷോയുടെ അവതാരകയായി തുടങ്ങിയതാണ് റിമി ടോമിയുടെ കരിയര്‍. അന്ന് മുതലേ ഗാനമേളകളിലും മറ്റ് സ്‌റ്റേജ് ഷോകളിലും പാടുമായിരുന്നു. മീശ മാധവന്‍ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം..’ എന്ന പാട്ട് പാടിക്കൊണ്ട് പിന്നണി ഗാന ലോകത്തേക്ക് വന്ന റിമി ടോമി 22 വര്‍ഷമായി മലയാള സിനിമ പിന്നണി ഗാന ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ അഭിനേത്രിയും അവതാരകയുമൊക്കെയാണ് റിമി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *