സുകുമാരന്റെ മല്ലികാവസന്തം സപ്തതി നിറവിൽ; ഒരു പൊതിയിൽ ജീവിതം പൊതിഞ്ഞുകൈയ്യിൽ കൊടുത്തതും ഒരു പിറന്നാൾ ദിനം!

മലയാളത്തിന്റെ പ്രിയ നടി, സുകുമാരന്റെ ഭാര്യ, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ… ഇതിനേക്കാളൊക്കെ അപ്പുറം അറിയപ്പെട്ടൊരു ബിസിനസുകാരി എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് മല്ലിക സുകുമാരന്. ജീവിത പ്രതിസന്ധികളെ ധൈര്യപൂർവം നേരിട്ട വ്യക്തി. സ്‌കൂൾ കാലഘട്ടത്തിൽ പഠിക്കാൻ ഏറെ മിടുക്കി. കലോത്സവങ്ങളിൽ എല്ലാം സജീവമായിരുന്ന പാവാടക്കാരി പിന്നീട് മലയാള സിനിമയിലേക്ക് 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ട് തുടക്കം കുറിക്കുന്നു.

നീണ്ട അൻപതുവര്ഷങ്ങള് മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൈയ്യടി വാങ്ങുന്നു. വേഷപ്പകർച്ചകളിലൂടെ ഇന്നും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അവർ അതിശയിപ്പിക്കുയാണ്. ഭർത്താവിന്റെ അകാലമരണം നടക്കുമ്പോൾ അധികം പ്രായം ഉണ്ടായിരുന്നില്ല മല്ലികക്ക്. ഭർത്താവിന്റെ മരണത്തോടെ ആ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും മല്ലിക ഏറ്റെടുത്തു.

ഇന്ദ്രജിത്ത് പന്ത്രണ്ടാം ക്‌ളാസിലും പൃഥ്വി 9 കഴിഞ്ഞ് പത്തിലേക്കും കടക്കുന്ന സമയത്തായിരുന്നു സുകുമാരന്റെ മരണം. അന്ന് മല്ലികക്ക് പ്രായം 41-42 വയസ്സാണ്. ഒരു വീട്ടമ്മയായി നിൽക്കുന്ന സമയത്താണ് കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം മല്ലികയുടെ ചുമലിൽ വന്നു വീഴുന്നത്. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു കൺഫ്യൂഷനും പേടിയുമൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു. എന്നാലും കരുത്ത് നേടിയെടുത്ത് മല്ലിക നിലകൊണ്ടു. അത് അമ്മയുടെ മനസ്സിന്റെ ധൈര്യം കൊണ്ട് ആയിരിക്കാം എന്നൊരിക്കൽ മക്കൾ തന്നെ സാക്ഷ്യപ്പെടുത്തി.

പ്രണയവിവാഹവും പരാജയവും ജീവിതം ഇടക്ക് വച്ച് തളർത്തി കളഞ്ഞെങ്കിലും സുകുമാരൻ മല്ലികയെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നു. അവളുടെ രാവുകൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. അങ്ങനെ ഒരു പിറന്നാൾ ദിനം സുകുമാരൻ മല്ലികക്ക് ഒരു സമ്മാനം കൊടുത്തു . ആ സമ്മാനം വാങ്ങുമ്പോൾ മല്ലികക്ക് അറിയില്ലായിരുന്നു, ചെറുപ്രായത്തിൽ തനിക്ക് കൈമോശം വന്നുപോയ ജീവിതത്തെ തിരിച്ചുപിടിച്ചാണ് ആ പൊതിയിൽ വച്ച് നൽകിയത് എന്ന്. ഒരു ചെയിനും താലിയും ആയിരുന്നു പൊതിക്കുള്ളിൽ. പിന്നീട് മല്ലികയുടെ വീട്ടിൽ പെണ്ണ് അന്വേഷിച്ചു ചെല്ലുന്നു. പിന്നാലെ വിവാഹവും.

സുകുമാരന്റെ മരണത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മല്ലിക കെ.കെ. രാജീവ് സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മടങ്ങി വന്നത്. രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങൾ.

നർമം കലർത്തിയ സംസാര ശൈലിയും എന്തും തുറന്നടിച്ചു പറയുന്ന പ്രകൃതവുമാണ് മല്ലികയെ ഇന്നും മലയാളികൾ ഹൃദയത്തിൽ ഏറ്റുവാൻ കാരണം. ഇനിയും ഏറെ കാലം മലയാള സിനിമക്ക് മികവുറ്റ കഥാപാത്രങ്ങൾ നൽകാൻ മല്ലികക്ക് സാധിക്കട്ടെ എന്നാണ് ആരാധകരുടെ ആശംസകൾ

അമ്മയുടെ സപ്‌തതിക്ക് മക്കൾ എവിടെയാണ് ആഘോഷം ഒരുക്കിയത് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പൃഥ്വിയുടെ പുത്തൻ വീട്ടിലോ ഇന്ദ്രന്റെ വീട്ടിലോ എവിടെയാണ് ആഘോഷമെന്നും ആരാധകർ മല്ലികാമ്മയോടായി ചോദിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *