കുഞ്ഞ് ഉണ്ടാവാന്‍ കുറച്ചധികം താമസിച്ചു, എട്ട് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് മകള്‍, ഞാന്‍ ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിലും പ്രേം കുമാറുമായുള്ള വിവാഹം നടക്കുമായിരുന്നു എന്ന് ഭാര്യ ജിഷ
ചെറിയ ചെറിയ വേഷങ്ങളിലൂടെ ഇന്റസ്ട്രിയിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടന്‍ പ്രേം കുമാര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം അഭിനയത്തിനപ്പുറം നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടെയാണ് എന്ന് ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത് തന്നെ. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ എത്തിയ താരം തന്റെ വിവാഹത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി. ഭാര്യ ജിഷയ്ക്ക് ഒപ്പമാണ് പ്രേം കുമാര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്.
പ്രേം കുമാറിന്റെ വീടിന് അടുത്ത് തന്നെയായിരുന്നു ജിഷയുടെ വീട് എങ്കിലും, പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തിയത് തന്നെയായിരുന്നു. ജിഷ പഠിച്ചത് ഒക്കെ മസ്‌കറ്റിലായിരുന്നുവത്രെ. ഒരു കസിന്‍ വഴിയാണ് വിവാഹ ആലോചന വന്നത്. പ്രേം കുമാറിനെ ഇഷ്ടപ്പെട്ടിട്ടാണോ, അതോ അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണോ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവ നിശ്ചയം എന്നത് നടക്കും എന്നായിരുന്നു ജിഷയുടെ പ്രതികരണം.
സിനിമ എനിക്ക് ഇഷ്ടമാണ്, പുള്ളിയെയും ഇഷ്ടമായി. അതിനെക്കാള്‍ എല്ലാം ഉപരി എനിക്ക് പറയാന്‍ ഇഷ്ടം ദൈവം ഞങ്ങളെ കൂട്ടിയോജിപ്പിച്ചതാണ് എന്നാണ്. ഞാന്‍ ഇഷ്ടപ്പെട്ടാലും ഇല്ല എങ്കിലും സംഭവിക്കേണ്ടത് സംഭവിയ്ക്കും- ജിഷ പറഞ്ഞു. അടുക്കളയില്‍ തന്നെ സഹായിക്കുകയൊന്നും ഇല്ലെങ്കിലും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ എല്ലാം പാചകം ചെയ്യാന്‍ പ്രേമിന് അറിയാം. ചായ ഇപ്പോഴും തന്നെത്താന്‍ ഉണ്ടാക്കി കഴിക്കുന്നതാണ് നടന് ഇഷ്ടം എന്നും താരപത്‌നി പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരുപാട് കാത്തിരുന്ന ശേഷമാണ് ഞങ്ങള്‍ക്ക് ഒരു മോളുണ്ടായത്. എട്ട് വര്‍ഷത്തെ ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ്. യേശു അത്ഭുതം പ്രവൃത്തിച്ച് ഞങ്ങള്‍ക്കൊരു മകള്‍ ഉണ്ടായി എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇപ്പോള്‍ കുഞ്ഞിന് പതിമൂന്ന് വയസ്സ് ആയി. അവള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം- ജിഷ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment