ഷാജു ശ്രീധറിന്റെ സുന്ദരികളെ കണ്ടോ ..ഭാര്യയും മക്കളും സുന്ദരികൾ ..
മിനിസ്‌ക്രീന്‍ കരിയറിലൂടെ പ്രേക്ഷക പ്രിയം നേടിയ ഷാജു ശ്രീധര്‍ ഇന്ന് മലയാള സിനിമയില്‍ സഹതാര വേഷങ്ങളില്‍ സജീവമാണ്. ഒഴിച്ചു മാറ്റാന്‍ കഴിയാത്ത കഥാപാത്രമായി നിറഞ്ഞു നില്‍ക്കുകയാണ് നടന്‍. സിനിമാ തിരക്കുകള്‍ കൂടുമ്പോഴും കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ക്ക് ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല. കുടുംബത്തിനൊപ്പമുള്ള ഷാജു ശ്രീധറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുകയാണ്.
ഭാര്യയ്ക്ക് മക്കള്‍ക്കുമൊപ്പമുള്ള അതി മനോഹരമായ ചിത്രമാണ് ഷാജു പങ്കുവച്ചിരിയ്ക്കുന്നത്. ‘ഒരു കല്യാണത്തിന് പോകുന്നതിന് മുന്‍പുള്ള പടയൊരുക്കം’ എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ഷാജുവിനോടും കുടുംബത്തോടുമുള്ള സ്‌നേഹവും ആദരവും അറിയിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ആരുടെ കല്യാണമാണ് എന്നന്വേഷിക്കുന്ന ചോദ്യങ്ങളും കമന്റിലുണ്ട്.
ഷാജു ശ്രീധര്‍ മാത്രമല്ല, ഭാര്യ ചാന്ദ്‌നിയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ചാന്ദ്‌നിയും വളരെ അധികം സജീവമായിരുന്നു. എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചാന്ദ്‌നി നൃത്തവുമായുള്ള തന്റെ ബന്ധം വിട്ടിട്ടില്ല. മക്കളായ നന്ദനയും നീലാഞ്ജനയും അമ്മയെ പോലെ നര്‍ത്തകികളാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഏറെ പരിചിതരും. ഇളയമകള്‍ നീലാഞ്ജന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.
ഷാജു ശ്രീധറിന്റെയും ചാന്ദ്‌നിയുടെയും പ്രണയ വിവാഹം അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. ഒന്നിച്ച് സീരിയലുകള്‍ ചെയ്യുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഒളിച്ചോടുകയായിരുന്നു. ഒന്നും അറിയാതെ, ഒന്നും ഇല്ലാതെ തുടങ്ങിയ ജീവിതമായിരുന്നു ഞങ്ങളുടേത്. പരസ്പരം താങ്ങും തണലുമായി പടുത്തുയര്‍ത്തിയതാണ് പിന്നീടെല്ലാം. ജീവിതം പഠിക്കാനുള്ള ഒരു സമയമായിരുന്നു അത് എന്ന് പിന്നീട് ഷാജു പറഞ്ഞിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment