പറയുന്നത് വരെ കാത്തിരിക്കൂ! കമന്റ് സെക്ഷനിലെ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് ഉണർന്നു; എന്തിനാണ് ഇത്രയും ആകാംക്ഷ; ആരാധകരുടെ ആവലാതികൾ
മക്കളുടെ ന്യായമായ ഇഷ്ടങ്ങൾക്ക് എല്ലാം ഒപ്പം നിൽക്കുന്ന പേരന്റ്സ് ആണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ആദ്യം വിവാഹം നടന്നത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടേതാണ്. മക്കൾക്ക് അവരുടേതായ സ്പെയ്സ് നൽകി ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആയിരിക്കാൻ ഇരുവരും ശ്രദ്ധിക്കറുമുണ്ട്. വീട്ടിലെ ഏറ്റവും ഇളയകുട്ടി മുതൽ ഏറ്റവും മൂത്തകുട്ടി അഹാനയ്ക്ക് വരെ തുല്യ സ്വാതന്ത്ര്യം നല്കുന്നതിൽ ഇരുവരും അങ്ങേയറ്റം ശ്രദ്ധാലുക്കൾ ആണ്. നടൻ എന്നതിൽ ഉപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്കൃഷ്ണകുമാർ.
പ്രേക്ഷകർക്ക് പ്രിയപ്പെട്ട കലാകാരന്റെ മക്കൾ എന്നതിലുപരി നാല് മക്കൾക്കും സ്വന്തമായ ഐഡന്റിറ്റി ഉണ്ടുതാനും. കോവിഡ് കാലത്താണ് ഇവർ സോഷ്യൽ മീഡിയയിൽ സജീവം ആയത്. കുടുംബത്തിലെ ആറുപേർക്കും ചാനലുകൾ ഉണ്ട്. ദിയ കൃഷ്ണയുടെ വിവാഹത്തിന് ഇവർ പങ്കുവച്ച വീഡിയോസ് എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. മിക്ക വിശേഷങ്ങളും ഇവർ എല്ലാവരും ചാനലിലൂടെ പങ്കിടാറുണ്ട്. വീട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ആരാണ് എന്ന് ചോദിച്ചാൽ ഒരുപക്ഷെ സിന്ധു കൃഷ്ണകുറാമിന് ആയിരിക്കും. സെലിബ്രിട്ടി ഇമേജ് ഉണ്ടെങ്കിലും ഇവരുടെ സംസാര രീതിയും അവതരണവും എല്ലാം എല്ലാ പ്രായക്കാർക്കും റൊമ്പ പുടിക്കും എന്നാണ് പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്നത്.
അതേസമയം ഏറ്റവും ഒടുവിൽ ഇവരുടെ വീഡിയോസ് പ്രത്യേകിച്ചും ദിയയും സിന്ധു കൃഷ്ണയും പങ്കുവച്ച വീഡിയോസ് കണ്ടതോടെയാണ് ആരാധകർ ഉണര്ന്നത്. ദിയ കൃഷ്ണക്ക് വിശേഷം ഉണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. ചിലർ ഒസിയുടെ മുഖത്തെ തുടിപ്പും, ആളൊന്ന് തടി വച്ചതും കണ്ടിട്ടാണ് പ്രവചനം നടത്തുന്നത്. മറ്റുചിലർ ആകട്ടെ ദിയ അശ്വിന് ഒപ്പം സ്കൂട്ടറിൽ കയറാഞ്ഞതും മറ്റു ചിലർ ദിയക്ക് ചില ഭക്ഷണത്തോടുള്ള ഇഷ്ടവും ഒക്കെയാണ് ചൂണ്ടിക്കാണിക്കുന്നത്.. അതേസമയം കുടുംബം ഹോസ്പിറ്റലിൽ പോയതിനെക്കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
കമന്റ് സെക്ഷനിലെ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് ഉണർന്നു കഴിഞ്ഞു; എന്തിനാണ് ഇത്രയും ആകാംക്ഷ ഇനി എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ തന്നെ അവരുടെ തുറന്നുപറച്ചിലാനായി കാത്തിരിക്കാനും ചിലർ നിർദ്ദേശിക്കുന്നത് കാണാം. അതേസമയം കുടുംബത്തോടുള്ള ആരാധകരുടെ സ്നേഹം കൊണ്ടാണ് ഇവർ സ്വകാര്യ കാര്യങ്ങളിൽ കൂടി ഇടപെടുന്നത് എന്നാണ് മിക്ക ഫാൻസും കമന്റുകൾ ഇടുന്നത്. എന്തായാലും നല്ലൊരു വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ദിയ ഫാൻസ്.
@All rights reserved Typical Malayali.
Leave a Comment