ഇതാണ് യഥാർത്ഥ സ്നേഹം ..എല്ലാവരും മാതൃകയാക്കേണ്ടത് ..എല്ലാവരും വേര്‍പിരിഞ്ഞാലും അല്ലു അര്‍ജുനും സ്‌നേഹയും പിരിയില്ല, അതിനൊരു ‘രഹസ്യ’ കാരണമുണ്ട്
സിനിമയില്‍ ഇപ്പോള്‍ വിവാഹ മോചനങ്ങളുടെ ബഹളമാണ്. ജയം രവി, എ ആര്‍ റഹ്‌മാന്‍ എന്നിനരുടെ വിവാഹ മോചനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മാതൃകാപരമായ ദാമ്പത്യ ജീവിതം എന്ന് മറ്റുള്ളവര്‍ കരുതിയ ബന്ധങ്ങള്‍ തകരുമ്പോഴാണ് ഈ ഇന്റസ്ട്രിയിലെ ബന്ധത്തിലുള്ള ആരാധകരുടെ സംശയം കൂടുകയാണ്. എന്നാല്‍ തെലുങ്ക് സിനിമാ ലോകത്ത് മാതൃകാ ദമ്പതികളായി വരുന്ന അല്ലു അര്‍ജുന്‍ – സ്‌നേഹ റെഡ്ഡി ദാമ്പത്യത്തില്‍ അങ്ങനെ ഒരു സംശയമേ വേണ്ട എന്ന് നടന്റെ ഏറ്റവും പുതിയ വീഡിയോ കണ്ടാല്‍ ബോധ്യമാവും.
നന്ദമൂരി ബാലകൃഷ്ണയുമായുള്ള ഒരു ടിവി ഷോയില്‍ ഭാര്യയുമായുള്ള വഴക്കുണ്ടാകുന്നതിനെ കുറിച്ചും അത് എങ്ങനെയാണ് സോള്‍വ് ആകുന്നതിന് എന്നതിനെ കുറിച്ചും അല്ലു അര്‍ജുന്‍ സംസാരിക്കുന്നുണ്ട്. ആ വീഡിയോയും ഇപ്പോഴത്തെ വിവാഹ മോചനങ്ങളും ബന്ധിപ്പിച്ച് സംസാരിക്കുകയാണ് ആരാധകര്‍.
തനിക്കും ഭാര്യയ്ക്കും ഒരു പേഴ്‌സണല്‍ ചാറ്റ് ബോക്‌സ് ഉണ്ട് എന്ന് അല്ലു അര്‍ജുന്‍ പറയുന്നു. വഴക്കിട്ടു കഴിഞ്ഞാല്‍ പരസ്പരം പറയാനുള്ള കാര്യങ്ങള്‍ ഇരുവരും അതില്‍ എഴുതിയിടുമത്രെ. രണ്ട് പേര്‍ക്കും സംസാരിക്കാന്‍ ഒരു സ്‌പേസ് കിട്ടുന്നതോടെ ആ വഴക്കുകള്‍ അവിടെ അവസാനിക്കുമെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ഇത് മറ്റുള്ളവര്‍ മാതൃകയാക്കാം എന്ന് ആരാധകരും പറയുന്നു.
സിനിമയ്ക്കപ്പുറം ഒരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ നടൻ
അല്ലി അര്‍ജുന്റെയും സ്‌നേഹ റെഡ്ഡിയുടെയും പ്രണയ വിവാഹമാണ്. 2011 ല്‍ ആണ് വിവാഹം നടന്നത്. ഹൈദരബാദിലെ പ്രമുഖ വ്യവസായിയുടെ മകളായ സ്‌നേഹ റെഡ്ഡി പഠിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്. അല്ലു അര്‍ജുന്‍ സിനിമ നിര്‍മാതാവിന്റെ മകനാണ് എന്നതിനപ്പുറം, നടനെ കുറിച്ച് ഒന്നും സ്‌നേഹയ്ക്ക് അറിയില്ലായിരുന്നു. വളര്‍ന്നുവരുന്ന സൂപ്പര്‍സ്റ്റാര്‍ ആണെന്ന് അറിയാതെയാണ് പ്രണയിച്ചത്. പ്രണയിച്ചു തുടങ്ങിയപ്പോഴാണ് അല്ലുവിന്റെ സിനിമകള്‍ കണ്ടുതുടങ്ങിയത് എന്ന് സ്‌നേഹ പറഞ്ഞിരുന്നു
ഇന്ന് അല്ലു അര്‍ജുന്റെയും സ്‌നേഹ റഡ്ഡിയുടെയും മകളുടെ ജന്മദിനമാണ്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അല്ലു പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. ഇപ്പോള്‍ അല്ലു അര്‍ജുന്റെ പുഷ്പ 2 വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഫഹദ് ഫാസില്‍ മെയിന്‍ വില്ലനായി എത്തുന്ന ചിത്രം ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തും.
@All rights reserved Typical Malayali.
Leave a Comment