എൻ്റെ പ്രണയം വർക്ക് ആയില്ല ..രണ്ടാം വിവാഹവും വർക്ക് ആയില്ല ..ശരിക്കും മടുത്തു …ഇക്കാര്യത്തിൽ മാത്രം എനിക്ക് ഭാഗ്യമില്ല …ഒറ്റക്കായ ജീവിതത്തെപ്പറ്റി ചാർമിള

ധനം, കേളി, കാബൂളിവാല തുടങ്ങി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒത്തിരി ക്ലാസിക് സിനിമകളുടെ ഭാഗമായ നടിയാണ് ചാര്‍മിള. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ചാര്‍മിള സജീവമായിരുന്നു. എന്നാല്‍ സ്വകാര്യ ജീവിതത്തിലെ ചില താളപ്പിഴകള്‍ കാരണം കുറേക്കാലം ഇന്റസ്ട്രിയില്‍ നിന്നും നടിക്ക് മാറി നില്‍ക്കേണ്ടി വന്നു.

ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവമാണ് നടി. ഇനി അഭിനേത്രി മാത്രമല്ല, എഴുത്തുകാരി എന്ന നിലയിലും ചാര്‍മിള അറിയപ്പെടും. നാലോളം സിനിമയ്ക്ക് തിരക്കഥ റെഡിയാണ് എന്നും, പറ്റിയ നിര്‍മാതാവിനും സംവിധായകനും വേണ്ടി കാത്തിരിക്കുകയാണ് എന്നും ചാര്‍മിള പറയുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു നടി.

ജീവിതത്തില്‍ ഇപ്പോള്‍ തനിച്ചാണെന്ന് ചാര്‍മിള പറയുന്നു. അച്ഛന്‍ ജീവിച്ചിരുന്ന കാലം വരെ വളരെ നിഷ്‌കളങ്കയായ പെണ്‍കുട്ടിയായിരുന്നു ഞാന്‍. ഒന്നിനെ കുറിച്ചും അറിയേണ്ടിയിരുന്നില്ല. പക്ഷേ അച്ഛന്റെ മരണത്തിന് ശേഷം എല്ലാം മാറി. അച്ഛനില്ലാത്ത അവസ്ഥയില്‍, വിവാഹ മോചിതയായി ഒരു കുട്ടിയുമായി ഞാന്‍ വന്നു കയറുമ്പോള്‍ ബോള്‍ഡ് ആകുകയല്ലാതെ വേറെ വഴിയില്ല. ആളുകള്‍ക്ക് നമ്മളോടുള്ള സമീപനം മാറും. അച്ഛന്റെ കല്ലറയില്‍ പോകുമ്പോള്‍ പോലും സൈറ്റടിക്കുന്നവരുണ്ട്. അവിടെ നമ്മള്‍ കുറച്ച് ബോള്‍ഡ് ആയി നിന്നേ പറ്റൂ.

മകനാണ് ഇപ്പോള്‍ കൂട്ട്, അവന് 15 വയസ്സായി, പ്ലസ് വണ്ണിന് പഠിക്കുന്നു. അമ്മ മരിച്ചു, സഹോദരി മരിച്ചു. സഹോദരിയുടെ മകള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. ഇടയ്ക്ക് അവള്‍ വരും, കുറച്ച് ദിവസം അടിച്ചു പൊളിച്ചു പോകും.

പ്രണയത്തെ കുറിച്ചൊന്നും എന്നോട് ചോദിക്കരുത്, അത് പറയാന്‍ ഞാന്‍ അര്‍ഹയല്ല എന്ന് ചാര്‍മിള പറഞ്ഞു. ചിലര്‍ക്ക് പ്രണയും പ്രണയ ജീവിതവും മനോഹരമായിരിക്കും. പക്ഷേ എന്റെ അനുഭവങ്ങള്‍ നേരെ വിപരീതമാണ്. ആദ്യം ഒരാളെ പ്രണയിച്ചു, അത് നടന്നില്ല. പിന്നീട് ഒരാളെ വിവാഹം ചെയ്തു, അതു വര്‍ക്കൗട്ടായില്ല. അതിന് ശേഷം മറ്റൊരു വിവാഹം ചെയ്തു, അതും പോയി. അതോടെ എന്നെ സംബന്ധിച്ച് പ്രണയം എന്നത് വെറുമൊരു നുണ മാത്രമാണ്. ഒരു കുട്ടിക്ക് അമ്മയോടുള്ളതും, അമ്മയ്ക്ക് തന്റെ മക്കളോടുള്ളതും മാത്രമാണ് എന്നെ സംബന്ധിച്ച് പ്രണയം. മറ്റെല്ലാം ശൂന്യം. ഇതെന്റെ മാത്രം അഭിപ്രായമാണ് എന്നും ചാര്‍മിള പറയുന്നു.

മറ്റെല്ലാ കാര്യത്തിലും ഭാഗ്യവതിയാണ് ഞാന്‍. നല്ല പാരന്റ്‌സ്, സഹോദരി, മകന്‍, സൗഹൃദങ്ങള്‍, നല്ല കഥാപാത്രങ്ങള്‍ സിനിമകള്‍ എല്ലാം എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും എന്റെ സ്‌കൂള്‍ സുഹൃത്തുക്കള്‍ എനിക്കൊപ്പമുണ്ട്. സൗഹൃദങ്ങളാണ് ഇന്നെന്റെ ബലം. പക്ഷേ ഈ ഒരു കാര്യത്തില്‍ മാത്രം ഞാന്‍ ഭാഗ്യം ചെയ്തിട്ടില്ല- ചാര്‍മിള പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *