ദിലീപിന്റെയും കാവ്യയുടെയും വിവാഹവാർഷിക ദിനം ..മൈൻഡ് ചെയ്യാതെ മീനാക്ഷി ..അച്ഛനോടുള്ള സ്നേഹം കുറഞ്ഞോ എന്ന് ആരാധകർ

ദിലീപിന്റെ വിവാഹവാര്ഷികദിനം മകൾ മീനാക്ഷി പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കാവ്യയുടെയും ദിലീപിന്റെയും വിവാഹ വാർഷിക ദിനം ആയിരുന്നു നവംബർ 25. സ്‌പെഷ്യൽ ഡേ പ്രമാണിച്ചുകൊണ്ട് കാവ്യാ മാധവൻ തന്റെ പ്രിയതമന്‌ ഒപ്പമുള്ള ചിത്രണങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. ദിലീപിന് ഒപ്പമുള്ള ഏറ്റവും പുത്തൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കാവ്യ മാധവൻ എത്തിയത്. ഒപ്പം സെലിബ്രെഷൻ മോഡിൽ ഉള്ള കുറച്ചു ഇമോജികളും പങ്കുവച്ചു. കാവ്യാ ഇൻസ്റ്റയിൽ പോസ്റ്റ് പങ്കുവച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും താര പുത്രി മീനാക്ഷി ദിലീപ് എത്തി. എന്നാൽ അച്ഛനോ കാവ്യക്കൊ ഉള്ള ആശംസ പോസ്റ്റ് പ്രതീക്ഷിച്ച ആരാധകർക്ക് തെല്ലൊന്നു തെറ്റി.

ആശംസകൾക്ക് പകരം സാരിയിൽ എത്തി പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ മാത്രമാണ് മീനാക്ഷി ദിലീപ് പങ്കുവച്ചത്. ഇതോടെ അച്ഛന് എന്തിനും ഒപ്പം നിന്ന ആൾ ഈ ദിവസം മറന്നു പോയോ എന്നായി ആരാധകർ. മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. അച്ഛന്റെ പൊന്നുമോള്‍, ഹാന്‍ഡ്‌സം ഡാഡ് സ്വീറ്റ് ഡോട്ടര്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ഒപ്പം അമ്മയുടെ അതേ മുഖഛായ എന്നുള്ള കമന്റുകളും നിറയുന്നു.

എട്ടുവർഷം മുൻപേ ആയിരുന്നു കാവ്യാ ദിലീപ് വിവാഹം. 2016 നവംബർ 25 നായിരുന്നു സ്ക്രീനിലെ തങ്ങളുടെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നിച്ചത്. പലകുറി ദിലീപ് കാവ്യാ ബന്ധത്തെ കുറിച്ച് പലവിധ വാർത്തകൾ വന്നിരുന്നുവെങ്കിലും, യഥാർത്ഥ വിവാഹവാർത്ത ടിവിയിൽ വന്നപ്പോൾ ഒരു തരം ഞെട്ടലായിരുന്നു പ്രേക്ഷകർക്ക്.

8 വർഷമാണ് ഇരുവരും ജീവിതത്തിൽ പൂർത്തിയാക്കിയത്. ഇരു കുടുംബങ്ങളിലും ഒരംഗം കൂടി വർധിക്കുകയും ചെയ്തു. 6 വർഷമായി ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചിട്ട്. കഴിഞ്ഞദിവസം ഇവർ വിവാഹവാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇവരുടെ വിവാഹ ദിവസത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറിയത്. വീഡിയോയിൽ മകൾക്കൊപ്പമാണ് ദിലീപ്, കാവ്യയുമായി മാധ്യമങ്ങളെ കണ്ടതും.

നല്ലൊരു ജീവിതം ഞങ്ങൾക്ക് രണ്ടു പേർക്കും ഉണ്ടാവണം, എന്ന് പറഞ്ഞപ്പോൾ തന്നെ ദിലീപേട്ടന്റെ ആ തിരുത്തൽ ഞങ്ങൾക്ക് ഇഷ്ടം ആയെന്നാണ് ആരാധകർ പറയുന്നത്. ആ തിരുത്തൽ എന്തായിരുന്നുവെന്നും അച്ഛന്റെ വിവാഹത്തിന് മകൾ പറഞ്ഞ വാക്കുകളും ആണ് ഇപ്പോൾ വീണ്ടും ചർച്ചയായി മാറുന്നത്. ചിലർ വിമർശനങ്ങൾ നടത്തുന്നുവെങ്കിലും ഇവരുടെ സന്തുഷ്ടകരമായ ജീവിതം എട്ടാം വർഷത്തിലേക്ക് കടന്നു എന്നാണ് ദിലീപ്- കാവ്യാ ആരാധകരുടെ പക്ഷം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *