പരസ്പരം വെല്ലുവിളികളുമായി പ്രമുഖർ ഉണ്ണിമുകുന്ദനിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് ആരാധകർ

കൊച്ചി ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റർ വിട്ടുപോവാത്ത ചിത്രം 50 കോടി ക്ലബ്ലിലെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് അണിയപ്രവർത്തകർ മുന്നോട്ട് വരികയും ചെയ്തിരുന്നു. വിജയത്തിനൊപ്പം തന്നെ പല വിവാദങ്ങളും മാളികപ്പുറവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും നിറഞ്ഞ് നിന്നു. സംഘപരിവാർ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന്‍ തെറി പറയുന്നതിന്റെ ഓഡിയോയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. 30 മിനിറ്റിലേറെ നീണ്ട തർക്കത്തിന്റെ ഓഡിയോ വ്ലോ​ഗർ പുറത്തുവിടുകയായിരുന്നു. ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന്‍ വ്ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *