പിറന്നു വീണ കുഞ്ഞിന് ഭംഗിയില്ല ആശുപത്രിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷിതാക്കൾ പിന്നെ നടന്നത്
അപ്രതീക്ഷിതമായി ഭർത്താവ് ഉപേക്ഷിച്ച ക്രിസ്റ്റീന ഗർഭം ധരിച്ചപ്പോൾ എങ്ങനെ ആ കുഞ്ഞിനെ യാതൊരു അല്ലലും അറിയാതെ വളർത്താമെന്ന് മാത്രമാണ് ചിന്തിച്ചത്. അതിനായി അവർ കണ്ടെത്തിയ വഴി കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കളെ കണ്ടെത്തുക എന്നതായിരുന്നു. എല്ലാവരെയും പോലെ തൻ്റെ കുഞ്ഞ് ഈ ലോകത്തേക്ക് വരുമ്പോൾ എല്ലാ സുഖങ്ങളും അറിഞ്ഞു വളരണമെന്ന് ക്രിസ്റ്റീനയുടെ ആഗ്രഹം സഫലീകരിക്കാൻ സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്ന ഒരു ദമ്പതികൾ വന്നു. ഒരു കുഞ്ഞിനുവേണ്ടി കുറെയേറെ ചികിത്സകൾ നടത്തി ഫലങ്ങൾ ഇല്ലാതെ മാനസികമായി തകർന്ന അവർക്ക് ക്രിസ്റ്റീനയുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ മറ്റൊരു കാരണങ്ങളും ഉണ്ടായിരുന്നില്ല.കുഞ്ഞിനെ കണ്ടാൽ കുഞ്ഞ് അടുത്ത് ഉണ്ടാകണം എന്ന തോന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്രിസ്റ്റീന ജനിച്ച ഉടൻ തന്നെ കുഞ്ഞിനെ എടുത്തു മാറ്റണം എന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ദത്തെടുക്കാനായി വന്ന ദമ്പതികൾക്ക് സ്കാനിങ്ങിൽ തന്നെ ആരോഗ്യവാനായ ആൺകുഞ്ഞിനെ ഇഷ്ടമായി.അവർ ആ കുഞ്ഞിനെ ഏറ്റെടുക്കുന്ന നടപടികൾ സ്വീകരിച്ചു കാത്തിരുന്ന കുഞ്ഞ് ലോകത്തേക്ക് വന്ന ദിവസം ആ ദമ്പതികൾ കുഞ്ഞിനെ കണ്ടു ഞെട്ടി. കുഞ്ഞിന് അസാമാന്യമായ മാറ്റം. കുഞ്ഞിൻ്റെ ശാരീരിക വൈകല്യങ്ങൾ മനസ്സിലാക്കിയ ആ മാതാപിതാക്കൾ ചോരക്കുഞ്ഞിനെ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ഹോസ്പിറ്റലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ബോധം വന്ന ക്രിസ്റ്റീന ആകെ തകർന്നു. തൻ്റെ ചോരയ്ക്ക് എന്നും നല്ലത് നടക്കാൻനടക്കാൻ വേണ്ടി മാത്രം മറ്റൊരു മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ച അവൾ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു പോയി. ഒറ്റയ്ക്ക് താമസിക്കുന്ന അവർക്ക് ഒരു സാഹചര്യത്തിലും ആ കുഞ്ഞിനെ നല്ല ജീവിത സാഹചര്യത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു. അതിനാൽ അവർ വീണ്ടും കുഞ്ഞിനെ ദത്തെടുക്കാൻ ദമ്പതിമാരെ അന്വേഷിച്ചു. എന്നാൽ വൈകല്യമുള്ള കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും തയ്യാറാവില്ല എന്ന് അവൾ മനസ്സിലാക്കി. നൊന്തു പെറ്റ വേദനയിൽ അവൾ തീരുമാനിച്ചു.എൻ്റെ കുഞ്ഞിനെ ഞാൻ വളർത്തും. ഭംഗിയില്ല എന്ന് പറഞ്ഞത് തൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളുടെ വാശിയിൽ അവൾ മുന്നോട്ടു ജീവിച്ചു. മകളുമായുള്ള ഫോട്ടോ അവൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതിനുശേഷം അവരുടെ ജീവിതത്തിൽ ഉള്ള മാറ്റങ്ങൾക്ക് തുടക്കം ആയിരുന്നു. ആ അമ്മയെ സഹായിക്കാൻ ഒരുപാടുപേർ തയ്യാറായി. കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുള്ള തുക സംഭാവനകളായി അമ്മയ്ക്ക് ലഭിച്ചു. ഇന്ന് അമ്മയും കുഞ്ഞും സന്തോഷത്തോടെ ജീവിക്കുന്നു. ഇന്ന് അവൾ മറ്റുള്ള കുട്ടികളെ പോലെ കളിച്ചു ചിരിച്ചു പഠിച്ച് മുന്നേറുന്നു. ഇന്ന് അവൾക്ക് നാല് വയസ്സായി.
@All rights reserved Typical Malayali.
Leave a Comment